ഓണം ബമ്പർ 2023 ലോട്ടറി ഫലം ആദ്യമറിയാം ഓൺലൈനിൽ, നറുക്കെടുപ്പ് തത്സമയം കാണാം

HIGHLIGHTS

Onam ബമ്പർ ലോട്ടറി ഫലം ഓൺലൈനിൽ അറിയാം

യൂട്യൂബിലൂടെ തത്മയം നറുക്കെടുപ്പ് കാണാനും സാധിക്കും

25 കോടിയുടെ ഭാഗ്യവാൻ നിങ്ങളാണോ! ഫലം വന്നാൽ അപ്പോൾ തന്നെ അറിയൂ...

ഓണം ബമ്പർ 2023 ലോട്ടറി ഫലം ആദ്യമറിയാം ഓൺലൈനിൽ, നറുക്കെടുപ്പ് തത്സമയം കാണാം

25 കോടിയുടെ ഭാഗ്യവാനെ അറിയാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കേരളം. ഇന്നാണ് 2023ലെ ഓണം ബമ്പർ നറുക്കെടുപ്പ്. എക്കാലത്തേക്കാൾ വമ്പൻ റെക്കോഡിലാണ് ഓണം ബമ്പർ 2023 വിറ്റഴിഞ്ഞത്. Onam Bumber ആവേശത്തോടെ ആളുകൾ വാങ്ങിക്കൂട്ടിയപ്പോൾ, വിൽപ്പനയുടെ സമയവും നീട്ടി നൽകിയിരുന്നു. ഇനിയിതാ മിനിറ്റുകൾക്ക് വ്യത്യാസത്തിൽ ലോട്ടറി വിജയിയെ കേരളം നറുക്കെടുക്കുകയാണ്. 
ഇപ്രാവശ്യം കോടീശ്വരന്മാർ ധാരാളമുണ്ടെന്നതാണ് തിരുവോണം പ്രമാണിച്ചുള്ള കേരള ബമ്പർ ലോട്ടറിയുടെ പ്രത്യേകത.

Digit.in Survey
✅ Thank you for completing the survey!

ഇന്ന്, സെപ്തംബർ 20ന് ഉച്ചയ്ക്ക് 3 മണിയോടെ ഫലം അറിയാം. തിരുവനന്തപുരം ഗോർഖി ഭവനിലാണ് ഓണം ബമ്പറിന്റെ നറുക്കെടുപ്പ്. എന്നാൽ നറുക്കെടുപ്പ് ഫലം അറിയാൻ വിശ്വസ്തനീയമായ സൈറ്റുകൾ തെരഞ്ഞെടുക്കുക. ഓൺലൈനായും, നിങ്ങളുടെ ലോട്ടറി ഏജന്റിലൂടെയും Kerala Lotteryയുടെ ഫലം പരിശോധിക്കാവുന്നതാണ്. ഓൺലൈനായി ഓണം ബമ്പറിന്റെ ഫലം എങ്ങനെ അറിയാമെന്ന് നോക്കാം…

ഓണം ബമ്പർ ഫലം ഓൺലൈനായി…

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നറുക്കെടുപ്പ് കഴിഞ്ഞാൽ ഉടൻ തന്നെ ഫലം ലഭ്യമാകുന്നു. ഇതിനായി statelottery.kerala.gov.in എന്ന വെബ്സൈറ്റോ keralalotteries.com എന്ന വെബ്സൈറ്റോ പരിശോധിക്കാം. statelottery.kerala.gov.in/index.php/lottery-result-view എന്ന വിൻഡോയിൽ ലോട്ടറി റിസൽട്ട് അറിയാൻ സാധിക്കും. 

Onam Bumber 2023 ലോട്ടറി ഫലം

Step 1: statelottery.kerala.gov.in അല്ലെങ്കിൽ keralalotteries.com വെബ്സൈറ്റ് തുറക്കുക.

Step 2: 'റിസൾട്ട് വ്യൂ'വിൽ ക്ലിക്ക് ചെയ്യുക

Step 3: ഡ്രോപ്പ്ഡൗൺ മെനുവിലെ റിസൾട്ട് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക

Step 4: ഓണം ബമ്പർ ലോട്ടറിയുടെ പേര്, തീയതി സെപ്റ്റംബർ 20, 2023 എന്നത് സെലക്ട് ചെയ്യുക. ശേഷം വ്യൂ എന്നതിൽ ക്ലിക്ക് ചെയ്യുക.

Step 5: ഓണം ബമ്പർ റിസൾട്ട് PDF ആയി ലഭിക്കും.

ശ്രദ്ധിക്കുക… ഇന്ന് 2 മണിക്കാണ് നറുക്കെടുപ്പ്. 3 മണിയോടെ ഫലം പൂർണമായി ഓൺലൈനിൽ ലഭ്യമായി തുടങ്ങും.

തത്സമയം കാണാൻ…

നറുക്കെടുപ്പ് ലൈവായി കാണാൻ താൽപ്പര്യമുള്ളവർക്ക് Kerala Lottery Officialന്റെ യൂട്യൂബ് തുറന്ന് തത്സമയം ഫലം അറിയാം.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo