kerala ration card pink card Apply
Ration Card Update: നിങ്ങളുടെ റേഷൻ കാർഡ് പിങ്ക് കാർഡിലേക്ക് മാറ്റണോ? എങ്കിൽ ഇനിയും വൈകിക്കേണ്ട. മുൻഗണനാ റേഷൻ കാർഡിലേക്ക് മാറ്റാനുള്ള അവസാന തീയതി അടുത്തു. 2026 ഫെബ്രുവരി 13 ന് മുൻപായി അപേക്ഷകൾ സമർപ്പിക്കണം. സിറ്റിസൺ ലോഗിൻ വഴി നിങ്ങൾക്ക് റേഷൻ കാർഡ് പിങ്ക് കാർഡിലേക്ക് മാറ്റാനായി ഓൺലൈൻ അപ്ലൈ ചെയ്യാം.
നീല, വെള്ള നിറങ്ങളിലുള്ള മുൻഗണനേതര കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷയാണ് ക്ഷണിച്ചത്. വാർഷിക വരുമാനം 25,000 രൂപയിൽ താഴെയായിരിക്കണം എന്ന നിബന്ധനയാണുള്ളത്. 1000 സ്ക്വയർ ഫീറ്റിന് മുകളിൽ വീടുള്ളവർ മുൻഗണനാ റേഷൻ കാർഡിലേക്ക് അർഹരല്ല. നാല് ചക്ര വാഹനമുള്ളവർക്കും അപേക്ഷിക്കാൻ സാധിക്കില്ല.
ബിപിഎൽ കാർഡ് അഥവാ പിങ്ക് കാർഡിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ ഓൺലൈനായും അക്ഷയ കേന്ദ്രങ്ങൾ വഴിയും അപേക്ഷിക്കാം. ഫെബ്രുവരി 13 വൈകുന്നേരം 5 മണി വരെയാണ് അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്.
അർഹതയുള്ളവർ: നിര്‍ധന ഭൂരഹിത-ഭവനരഹിതർക്ക് പിങ്ക് കാർഡിന് അപേക്ഷിക്കാം. സര്‍ക്കാര്‍ ധനസഹായത്തിൽ വീട് ലഭിച്ചവർക്കും മാരക രോഗങ്ങളുള്ളവർക്കും, ഭിന്നശേഷിക്കാർക്കും അപേക്ഷ നൽകാം. പരമ്പരാഗത മേഖലയില്‍ ജോലി ചെയ്യുന്നവര്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടയാളുകള്‍ക്കും അർഹതയുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറി നല്‍കുന്ന ബിപിഎല്‍ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവർക്ക് ഇനി അപേക്ഷ നൽകാം.
പിങ്ക് കാർഡിന് അപ്ലൈ ചെയ്യാൻ കഴിയാത്തവർ: സര്‍വീസ് പെന്‍ഷന്‍ വാങ്ങിക്കുന്നവരും ആദായ നികുതി അടയ്ക്കുന്നവരും അർഹതവിഭാഗത്തിലില്ല.പ്രതിമാസ വരുമാനം 25,000 കൂടുതലുള്ള കുടുംബങ്ങൾക്ക് റേഷൻ കാർഡ് അപേക്ഷ സമർപ്പിക്കാനാകില്ല. ഇത് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും ബാധകമാണ്.
1 ഏക്കറിലധികം ഭൂമിയുള്ളവര്‍, 1000 ചരുരശ്ര അടിയില്‍ അധികം വിസ്തീര്‍ണമുള്ള വീടുള്ളവര്‍ക്കും അർഹതയില്ല. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവർക്ക് ബിപിഎൽ കാർഡിന് അർഹതയില്ല. നാലുചക്ര വാഹനം സ്വന്തമായുള്ളവര്‍ ബിപിഎൽ വിഭാഗത്തിൽ ഉൾപ്പെടുന്നില്ല. വിദേശത്ത് ജോലി ചെയ്യുന്നവരുള്ള കുടുംബങ്ങൾക്കും മുൻഗണനാ കാർഡ് ലഭിക്കില്ല.
More From Digit: സുവർണാവസരം! ബജറ്റ് ഫോണിന് ഒന്നുകൂടി വില കുറഞ്ഞാൽ ഇങ്ങനിരിക്കും, 32MP ക്യാമറ Motorola മൊബൈൽ സൂപ്പർ ഡീൽ
സിവില്‍ സപ്ലൈസ് വെബ്‌സൈറ്റിലൂടെ നിങ്ങൾക്ക് ബിപിഎൽ കാർഡിനായി അപേക്ഷ നൽകാം. ഇതിനായി മൊബൈൽ ഫോണിലോ കംപ്യൂട്ടറിലോ സിറ്റിസണ്‍ ലോഗിന്‍ ചെയ്ത് അപേക്ഷ സമർപ്പിക്കാം.
സിവിൽ സപ്ലൈസ് സൈറ്റ് ലോഗിൻ ചെയ്ത ശേഷം വിൻഡോയിൽ അക്ഷയ, സിറ്റിസൺ എന്ന രണ്ട് ഓപ്ഷനുകൾ കാണാം. റേഷൻ കാർഡിൽ എന്തെങ്കിലും തിരുത്തൽ വരുത്താനുണ്ടെങ്കിൽ അതിന് ശേഷമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിൻഡോയിൽ സിറ്റിസൺ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
സിറ്റിസൺ ലോഗിൻ ഭാഗത്ത് കാണുള്ള കളത്തിൽ യൂസർ ഐഡിയും പാസ് വേഡും കൊടുക്കുക. ഇതിന് ശേഷം ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യണം. ഇങ്ങനെ നിങ്ങൾക്ക് ബിപിഎൽ റേഷൻ കാർഡിനായി അപ്ലൈ ചെയ്യാം.