ഡ്രൈവിംഗ് അപ്പ്‌ഡേറ്റ് ;റോഡിലൂടെ വാഹനം ഓടിക്കുമ്പോൾ ഇതും കൂടി ശ്രദ്ധിക്കുക

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 05 Aug 2022
HIGHLIGHTS
  • ജൂൺ മുതൽ ഉള്ള ലംഘനങ്ങൾക്ക് ആഗസ്റ്റ് മുതൽ നോട്ടീസ്

  • കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും അറിയാം

ഡ്രൈവിംഗ് അപ്പ്‌ഡേറ്റ് ;റോഡിലൂടെ വാഹനം ഓടിക്കുമ്പോൾ ഇതും കൂടി ശ്രദ്ധിക്കുക
ഡ്രൈവിംഗ് അപ്പ്‌ഡേറ്റ് ;റോഡിലൂടെ വാഹനം ഓടിക്കുമ്പോൾ ഇതും കൂടി ശ്രദ്ധിക്കുക

റോഡിൽ എ ഐ ക്യാമറകൾ പ്രവർത്തിക്കുന്നില്ല എന്ന് കരുതി റോഡിലൂടെ നിയമലംഘനങ്ങൾ നടത്തിയവർക്ക് മുട്ടൻ പണി വരുന്നു .ജൂൺ മുതൽ നിയമ ലംഘനങ്ങൾ നടത്തിയവർക്ക് ആഗസ്റ്റ് മുതൽ നോട്ടീസ് നൽകിയേക്കും എന്നാണ് സൂചനകൾ .വകുപ്പ് മേധാവികളുടെ അനുമതികൂടി ലഭിച്ചുകഴിഞ്ഞാൽ നോട്ടീസ് അയച്ചു തുടങ്ങും എന്നാണ് റിപ്പോർട്ടുകൾ .24 *7 എന്ന രീതിയിലാണ് ക്യാമറകൾ പ്രവർത്തിക്കുന്നത് .അതുകൊണ്ടു തന്നെ നിങ്ങൾ റോഡിലൂടെ വാഹനങ്ങൾ ഓടിക്കുമ്പോൾ മോട്ടോർ വെഹിക്കിൾ നിയമ പ്രകാരം മാത്രമേ ഓടിക്കാവു .ഇല്ലെങ്കിൽ റോഡിലെ എ ഐ (artificial intelligence)ക്യാമറകൾ മുട്ടൻ പണി തരുന്നതായിരിക്കും .

ഡ്രൈവിംഗ് ലൈസൻസ് ;ഈ ആപ്ലികേഷൻ ഒന്ന് അറിഞ്ഞിരിക്കണം

ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കുന്നവർക്ക് ഇതാ ഒരു ആപ്ലികേഷൻ പരിചയപ്പെടുത്തുന്നു .mparivahan എന്ന ആപ്ലികേഷൻ ആണ് ഇത് .ഈ ആപ്ലികേഷനുകൾ ഇപ്പോൾ ഗൂഗിൾ പ്ലേ വഴി ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .ഈ ആപ്ലിക്കേഷനിൽ നിങ്ങൾക്ക് എല്ലാ വിവരങ്ങളും ലഭിക്കുന്നതാണ് .RC വിവരങ്ങൾ അതുപോലെ തന്നെ ഡ്രൈവിംഗ് ലൈസൻസ് വിവരങ്ങൾ എന്നിങ്ങനെ എല്ലാ വിവരങ്ങളും ലഭിക്കും .

ഡൗൺലോഡ് ചെയ്ത ശേഷം ലോഗിൻ ചെയ്യുക .അതിനു ശേഷം mparivahan എന്ന ആപ്ലികേഷൻ തുറക്കുക .അവിടെ നിങ്ങൾക്ക് ഡാഷ് ബോർഡ് ,RC ഡാഷ് ബോർഡ് കൂടാതെ DL ഡാഷ് ബോർഡ് എന്നിങ്ങനെ മൂന്നു ഓപ്‌ഷനുകൾ ലഭിക്കുന്നതാണ് .നിങ്ങൾക്ക് ഇപ്പോൾ RC വിവരങ്ങൾ ആണ് അറിയേണ്ടത് എങ്കിൽ അവിടെയുള്ള RC ഡാഷ് ബോർഡ് എന്ന ഓപ്‌ഷനിൽ നിങ്ങൾ വിവരങ്ങൾ നൽകിയ ശേഷം സെർച്ച് ബട്ടണിൽ അമർത്തുക .

നിങ്ങൾക്ക് നിങ്ങൾ നൽകിയ RC നമ്പറിന്റെ എല്ലാ വിവരങ്ങളും ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ അടുത്ത ഓപ്‌ഷൻ ആണ് DL ഡാഷ് ബോർഡ് .നിങ്ങൾ അതിൽ നിങ്ങളുടെ ലൈസൻസ് നമ്പറുകൾ നൽകിയാൽ നിങ്ങൾക്ക് മുഴുവൻ വിവരങ്ങളും അതിൽ ലഭിക്കുന്നതാണ് .

അതുപോലെ തന്നെ ആപ്ലികേഷൻ മാത്രമല്ല ഇത്തരത്തിൽ വിവരങ്ങൾ അറിയുന്നതിന് https://parivahan.gov.in/parivahan//en/content/mparivahan ഒഫീഷ്യൽ  സൈറ്റും സന്ദർശിക്കാവുന്നതാണ് .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Kerala MVD Update
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements