Boat Airdopes ProClip: 1599 രൂപയ്ക്ക് ഓപ്പൺ-ഇയർ ഇയർബഡ്സ് ഇന്ത്യയിൽ!
ജനപ്രിയ ഓഡിയോ ബ്രാൻഡായ ബോട്ട് ഇന്ത്യയിൽ പുതിയ ഇയർബഡ്സ് അവതരിപ്പിച്ചു. ഓപ്പൺ-ഇയർ വയർലെസ് ഇയർബഡ്സായ boAt Airdopes ProClip ആണ് പുറത്തിറക്കിയത്. വെറും 1,599 രൂപ വിലയുള്ള ഇയർപോഡാണിത്. സ്റ്റൈലിഷ് ക്ലിപ്പ്-ഓൺ ഡിസൈനിൽ, ദീർഘകാല ബാറ്ററി ലൈഫ്, മികച്ച കോൾ ക്വാളിറ്റിയുമുള്ള ഇയർപോഡാണിത്. വിദ്യാർത്ഥികൾക്കും ഓഫീസിലേക്ക് യാത്ര ചെയ്യുന്നവർക്കും ഫിറ്റ്‌നസ് പ്രേമികൾക്കും ഒരുപോലെ അനുയോജ്യമായ ബജറ്റ് ഫ്രണ്ട്ലി ഇയർബഡ്സിന്റെ പ്രത്യേകതകളും ഡിസൈനും ഇന്ത്യയിലെ ലഭ്യതയും വിശദമായി അറിയാം.
SurveyBoat Airdopes ProClip Features
കുറഞ്ഞ വിലയിൽ പ്രീമിയം ഫീച്ചറുകൾ ലഭ്യമാക്കുന്ന TWS ഇയർപോഡാണിത്. പുറം യാത്രകൾക്കും തിരക്കേറിയ സ്ഥലങ്ങളിലുമെല്ലാം ബോട്ട് എയർപോഡ്സ് പ്രോ ക്ലിപ്പ് സഹായകമാകും.
ബോട്ട് എയർഡോപ്സ് പ്രോക്ലിപ്പ് ചെവിയ്ക്ക് പുറത്ത് ഇരിക്കുന്ന ഇയർപോഡാണിത്. തുറന്ന ഇയർ ഡിസൈനായതിനാൽ ഇയർപോഡ് പ്രവർത്തിക്കുമ്പോൾ തന്നെ, പുറത്തെ ഓഡിയോ കേൾക്കാനും സാധിക്കും. യാത്ര, ജോലി, ഫിറ്റ്നസ് പ്രവർത്തനങ്ങൾക്കിടയിലെല്ലാം അതിനാൽ ഈ ഇയർപോഡ് ഉപയോഗപ്പെടും.
Also Read: 1849 രൂപയ്ക്ക് 1 വർഷം ഫുൾ! ഇങ്ങനെയൊരു Airtel പ്ലാൻ അറിയാതെ പോകരുത്
എയർഡോപ്സ് പ്രോക്ലിപ്പ് ക്ലൗഡ് ഫിറ്റ് ഡിസൈനിലാണ് ഇത് നിർമിച്ചിരിക്കുന്നത്. വ്യായാമങ്ങളിലും മറ്റ് ശാരീരിക പ്രവർത്തനങ്ങളിലും സ്ഥിരതയുള്ള ഫിറ്റ് നൽകുന്നതിനായി ഡിസൈനാണ് ഇതെന്ന് പറയാം.

ദീർഘനേരം ഉപയോഗിക്കുന്നതിനായി ഓപ്പൺ-ഇയർ ഫോം ഫാക്ടർ ഇതിനുണ്ട്. ഓഡിയോ ലീക്കേജ് കുറയ്ക്കുന്നതിനും പൊതു ഇടങ്ങളിൽ ഓഡിയോ സ്വകാര്യമായി പ്രവർത്തിപ്പിക്കുന്നതിനും ഇതിലെ സോണിക് സീൽ സാങ്കേതികവിദ്യ സഹായിക്കും. ഈ ഇയർപോഡിൽ ഒരു ആംബിയന്റ് സൗണ്ട് അവയർനെസ് ഫീച്ചറുമുണ്ട്. ഇയർബഡുകൾ മാറ്റാതെ തന്നെ ട്രാഫിക്, സംഭാഷണങ്ങൾ, അറിയിപ്പുകൾ എന്നിങ്ങനെ ചുറ്റുമുള്ള ശബ്ദങ്ങൾ അറിയാൻ സഹായിക്കുന്ന ഫീച്ചറാണിത്.
Boat Open-Ear Earbuds India Price
ബോട്ട് എയർഡോപ്സ് പ്രോക്ലിപ്പിന് 1,599 രൂപയാണ് ഇന്ത്യയിലെ വില. വെള്ള, ഗ്രേ, വൈൻ നിറങ്ങളിലാണ് ബോട്ട് ഓപ്പൺ ഇയർ എയർപോഡ് ഇന്ത്യയിൽ പുറത്തിറക്കിയത്. ബോട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ആമസോൺ, ഫ്ലിപ്കാർട്ട് വഴിയും ഇയർബഡുകൾ ലഭിക്കുന്നതാണ്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
