Kranti film OTT Update: സാന്‍ഡല്‍വുഡിന്റെ സുഗന്ധം ഇന്ത്യ മുഴുവൻ എത്തിച്ചത് പ്രശാന്ത് നീൽ- യഷ് ചിത്രം KGF ആയിരുന്നു. ശേഷം വന്ന കാന്താരയും ഇന്ത്യ മുഴുവൻ വാഴ്ത്തിപ്പാടിയ ചലച്ചിത്രമാണ്. ഭാഷാഭേദമന്യേ തിയേറ്ററുകൾ നിറയ്ക്കാൻ കെൽപ്പുള്ള സിനിമകൾ ഒരുക്കാൻ കന്നഡക്ക് സാധിക്കുമെന്ന് തെളിയിക്കുകയാണ് പുതിയതായി വരുന്നവയെല്ലാം.
Survey
✅ Thank you for completing the survey!
ചാലഞ്ചിങ് സ്റ്റാറിന്റെ ക്രാന്തി
Kannada സൂപ്പർ സ്റ്റാർ ദർശൻ നായകനാകുന്ന കന്നഡ ചിത്രം ക്രാന്തിയുടെ ഒടിടി റിലീസ് (OTT release) പ്രഖ്യാപിച്ചു. Pan India ചിത്രമായി റിലീസ് ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ക്രാന്തി ഒരു കന്നഡ ചലച്ചിത്രമായാണ് നിർമിച്ചതെന്നും, അത് കർണാടകയിലെ തന്റെ ആരാധകർക്കിടയിൽ മാത്രമായി പ്രദർശിപ്പിക്കാനാണ് നിശ്ചയിച്ചിട്ടുള്ളതെന്നും തിയേറ്റർ റിലീസിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ദർശൻ വ്യക്തമാക്കി. എന്നിരുന്നാലും, മലയാളം, തെലുങ്ക്, ഹിന്ദി, തമിഴ് ഭാഷകളിൽ ക്രാന്തി OTT പ്രദർശനത്തിന് എത്തും.
ക്രാന്തി തിയേറ്ററിലെത്തി 45 ദിവസത്തിന് ശേഷം മാത്രമേ ഒടിടിയിലേക്ക് വരികയുള്ളൂവെന്നാണ് കന്നഡ സൂപ്പർസ്റ്റാർ ദർശൻ മാധ്യമങ്ങളെ അറിയിച്ചിരുന്നത്. അതായത് മാർച്ച് പകുതിയോടെ സിനിമ ഡിജിറ്റൽ സ്ട്രീമിങ് ആരംഭിക്കും. എന്നാൽ ക്രാന്തി ഇതാ ഒടിടിയിലേക്ക് പ്രതീക്ഷിച്ചതിനേക്കാൾ മുൻപേ എത്തുകയാണ്.
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile