IND vs WI: ലൈവായി, ആവേശത്തോടെ, പുത്തൻ ഫീലീൽ JioCinemaയിൽ കാണാം

HIGHLIGHTS

ഇതുവരെ കാണാത്ത Cricket Live സ്ട്രീമിങ്ങായിരിക്കും ജിയോസിനിമ അവതരിപ്പിക്കുക

വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ 2 ടെസ്റ്റ് മത്സരങ്ങളും, 3 ഏകദിന ക്രിക്കറ്റ് മത്സരങ്ങളും, 5 T20 മത്സരങ്ങളുമാണുള്ളത്

IND vs WI: ലൈവായി, ആവേശത്തോടെ, പുത്തൻ ഫീലീൽ JioCinemaയിൽ കാണാം

JioCinema ഒടിടിയിൽ സർവ്വാധിപത്യം നേടാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യയുടെ ആവേശപ്പൂരം IPL 2023 ഫ്രീയായി സ്ട്രീം ചെയ്തുകൊണ്ട് ഇതിനകം വൻജനപ്രീതി ജിയോ സിനിമ നേടിക്കഴിഞ്ഞു. ഇതിന് പുറമെ, ഡിസ്നിയ്ക്ക് അവകാശമുണ്ടായിരുന്ന പല പരിപാടികളും റിലയൻസിന്റെ ഉടമസ്ഥതയിലുള്ള ഈ ഒടിടി പ്ലാറ്റ്ഫോം സ്വന്തമാക്കി. 

Digit.in Survey
✅ Thank you for completing the survey!

HBOയുടെ ജനപ്രീയ സീരീസുകൾ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ വിട്ടപ്പോൾ ജിയോസിനിമ അവയെ സ്വന്തമാക്കി. കൂടാതെ ഹിന്ദി Big Boss OTTയുടെ സ്ട്രീമിങ്ങും JioCinema സ്വന്തമാക്കി. സാധാരണ ബിഗ് ബോസ് പോലെയല്ല Big Boss OTT. ടെലിവിഷനിലേക്ക് സംപ്രേഷണം ചെയ്യുന്ന സാധാരണ ബിഗ് ബോസ് ഓരോ എപ്പിസോഡുകളായാണ് കാണിക്കുന്നത്. എന്നാൽ Big Boss OTT ലൈവ് സ്ട്രീമിങ്ങായി ഒടിടിയിൽ സ്ട്രീം ചെയ്തുകൊണ്ടേയിരിക്കും.

ജിയോസിനിമയിൽ IND- WEST INDIES മത്സരം ലൈവായി…

ഇപ്പോൾ JioCinema മറ്റൊരു നിർണായക അപ്ഡേറ്റുമായാണ് വരുന്നത്. ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാക്കുന്ന വാർത്തയാണിത്. അടുത്ത മാസം നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് പര്യടനത്തിന്റെ ഡിജിറ്റൽ അവകാശം ജിയോ സിനിമ നേടിയെന്നതാണ് വാർത്ത. IND- WEST INDIES തമ്മിലുള്ള 100മത്തെ ടെസ്റ്റാണിതെന്ന പ്രത്യേകതയുണ്ട്. ജൂലൈ, ആഗസ്ത് മാസങ്ങളിൽ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ് ഇനി IPL പോലെ കൂടുതൽ ത്രില്ലിങ്ങായി JioCinemaയിൽ ആസ്വദിക്കാം.

എന്നാൽ ടെസ്റ്റ് മത്സരം മാത്രമല്ല, തീപാറുന്ന T20 മത്സരവും ഏകദിനവുമുൾപ്പെടുന്നതാണ് ഇന്ത്യ- വെസ്റ്റ് ഇൻഡീസ് പര്യടനം. ജൂലൈ 12 മുതൽ ഓഗസ്റ്റ് 13 വരെ നടക്കുന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ 2 ടെസ്റ്റ് മത്സരങ്ങളും, 3 ഏകദിന ക്രിക്കറ്റ് മത്സരങ്ങളും, 5 T20 മത്സരങ്ങളുമാണുള്ളത്. ഐപിഎല്ലിൽ നിന്ന് വിഭിന്നമായി അന്താരാഷ്ട്ര മത്സരമായതിനാൽ തന്നെ ജിയോസിനിമ ഇന്ത്യയ്ക്ക് പുറത്തേക്കും ഖ്യാതി നേടും. കാഴ്ചക്കാർക്ക് ലോകോത്തര അവതരണമായിരിക്കും JioCinemaയിൽ നിന്ന് ലഭിക്കുക എന്നും കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്. 

സ്‌പോർട്‌സ് ഡിജിറ്റൽ മാധ്യമങ്ങളിലേക്ക് എത്തിക്കുമ്പോൾ കാണികൾക്ക് മികച്ച അനുഭവം നൽകുന്നുവെന്ന് സ്ഥിരീകരിക്കാൻ തങ്ങളുടെ ഭാഗത്ത് നിന്ന് സാങ്കേതിക സഹായം മികച്ച രീതിയിൽ നൽകുമെന്നും കമ്പനി പറഞ്ഞു. ഇതുവരെ കാണാത്ത Cricket Live സ്ട്രീമിങ്ങായിരിക്കും ജിയോസിനിമ അവതരിപ്പിക്കുക എന്നും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

 

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo