ജിയോയുടെ പുതിയ ഈ വർഷത്തെ 9 ഓഫറുകൾ നിങ്ങൾക്കായി 2019?
2019 ലും ജിയോ തരംഗം തന്നെ എത്തുന്നു
2018 ൽ കഏറ്റവും കൂടുതൽ ഓഫറുകൾ പുറത്തിറക്കിയത് ജിയോ തന്നെയാണ് എന്നകാര്യത്തിൽ യാതൊരു സംശയവും വേണ്ട .2019 ലും അതെ തരംഗം തന്നെ ആവർത്തിക്കുവാൻ ജിയോ ഒരുങ്ങുകയാണ് .ഇനി ജിയോയിൽ നിന്നും 9 പുതിയ കാര്യങ്ങളാണ് പ്രതീക്ഷിക്കുന്നത് .അതി ആദ്യം പറയേണ്ടത് ജിയോയുടെ പുതിയ ജിഗാ ഫൈബർ ആണ് .അതിനു ശേഷം അടുത്ത വർഷം ജിയോയിൽ നിന്നും ജിയോ ജിഗാ ടെലിവിഷൻ ആണ് .
Survey2019 ൽ തന്നെ ജിയോയുടെ പുതിയ 4ജി സ്മാർട്ട് ഫോണുകൾ ജിയോ ഫോൺ 3 എത്തുന്നുണ്ട് .കൂടാതെ ജിയോയിൽ നിന്നും പ്രതീക്ഷിക്കാവുന്ന മറ്റൊരു കാര്യം വലിയ സ്‌ക്രീനിൽ സ്മാർട്ട് ഫോണുകൾ ജിയോ പുറത്തിറക്കുന്നുണ്ട് .അതിനു ശേഷം നമ്മൾ എല്ലാവരും കാത്തിരിക്കുന്ന മറ്റൊന്നാണ് 5ജി സർവീസുകൾ .ജിയോയിൽ നിന്നും തന്നെ പ്രതീക്ഷിക്കാം .VoWi-Fi സർവീസുകളാണ് അടുത്തതായി ജിയോയിൽ നിന്നും എത്തുന്നത് .അവസാനമായി ജിയോ സ്മാർട്ട് ഹോം കൂടാതെ ജിയോ എന്റർ പ്രൈസ് സർവീസുകളും 2019 ൽ എത്തുന്നുണ്ട് .
ജിയോയുടെ മറ്റു ഓഫറുകൾ
ഈ വർഷം ഏറ്റവും കൂടുതൽ ഓഫറുകൾ നൽകിയത് ജിയോ തന്നെയാണ് എന്നുതന്നെ പറയാം .എന്നാൽ ജിയോയിൽ നിന്നും ഇപ്പോൾ നേരിടുന്ന ഒരു പ്രശ്നം അതിന്റെ റെയിഞ്ചു തന്നെയാണ് .എന്നാൽ പുതുവത്സരത്തിൽ പുതിയ ഓഫറുകളുമായി ജിയോ എത്തുകയാണ് .കോൾ ഡ്രോപ്പുകൾ ആകാതിരിക്കാനുള്ള സൗകര്യമാണ് ഇനി മുതൽ ജിയോയിൽ നിന്നും ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .സിഗ്നൽ ഇല്ലാത്ത സ്ഥലങ്ങളിൽ ഇനി നിങ്ങൾക്ക് കോളുകൾ പൂർത്തീകരിക്കുവാൻ സാധിക്കുന്നു .
വൈഫൈ സംവിധാനം ഉപയോഗിച്ചാണ് ഉപഭോതാക്കൾക്ക് ഇത്തരത്തിൽ കോളുകൾ ചെയ്യുവാൻ സാധിക്കുന്നത് .ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം, മധ്യപ്രദേശ് എന്നി സ്ഥലങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ഇത്തരത്തിലുള്ള സേവനങ്ങൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ജിയോയിൽ നിന്നും ജിയോയിലേക്ക് വിളിക്കുന്ന കോളുകളാണ് ആദ്യ ഘട്ടത്തിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .
Experienced Social Media And Content Marketing Specialist View Full Profile
