ജിയോയുടെ പുതിയ ന്യൂ ഇയർ പ്ലാനുകൾ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നു .പുതിയ പ്ലാനുകൾ അല്ല എന്നതാണ് മറ്റൊരു പ്രധാന വിശേഷം .നേരത്തെ ഇന്ത്യയിൽ മറ്റു കണക്ഷനുകളിലേക്കു ലിമിറ്റഡ് ആയി വിളിച്ചുകൊണ്ടിരുന്ന ജിയോ ഉപഭോതാക്കൾക്ക് ഇനി ജിയോയുടെ പ്ലാനുകളിൽ ഇന്ത്യയിൽ എവിടേക്കും ഏത് നെറ്റ് വർക്കുകളിലേക്കും അൺലിമിറ്റഡ് ആയി വിളിക്കുവാൻ സാധിക്കുന്നതാണ് .
Survey
✅ Thank you for completing the survey!
2019 ജിയോയിൽ നിന്നും മറ്റു കണക്ഷനിലേക്കു കോളുകൾ ചെയ്യുന്ന ഉപഭോതാക്കൾക്ക് ആനുകൂല്യങ്ങൾ കുറച്ചിരുന്നു .എന്നാൽ അതിനെതിരെ ജിയോ ഉപഭോതാക്കൾ വ്യാപകമായി പ്രതിഷേധിച്ചിരുന്നു .എന്നാൽ 2020 പുതുവത്സരത്തിൽ അൺലിമിറ്റഡ് നിയമം തിരികെകൊണ്ടുവരും എന്നും ഉറപ്പുനൽകിയിരുന്നു .ഇപ്പോൾ ജിയോയുടെ എല്ലാ ഓഫറുകളിൽ നിന്നും ലിമിറ്റഡ് സംവിധാനം എടുത്തുകളഞ്ഞിരിക്കുകയാണ് .
ഉദാഹരണത്തിന് 149 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന ചെറിയ ഓഫറുകൾക്ക് ഇനി മുതൽ ദിവസ്സേന 1 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ ഏത് നെറ്റ് വർക്കുകളിലേക്കും ലഭിക്കുന്നതാണ് .
അതുപോലെ തന്നെ 199 രൂപയുടെ പ്ലാനുകളിലും ഇനി മുതൽ ദിവസ്സേന 1 ജിബിയുടെ ഡാറ്റയും കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കുന്നു .എങ്ങനെ ജിയോ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകളിൽ ഇനി മുതൽ അൺലിമിറ്റഡ് കോളിംഗ് സംവിധാനം തിരികെ ലഭിക്കുന്നതാണ് .