ജിയോ ഫോൺ 2 വാങ്ങിക്കാം അല്പനേരത്തിനുള്ളിൽ

HIGHLIGHTS

ജിയോ ഫോൺ ബുക്കിംഗ് ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക്

ജിയോ ഫോൺ 2 വാങ്ങിക്കാം അല്പനേരത്തിനുള്ളിൽ

ജിയോയുടെ പുതിയ ഫീച്ചർ ഫോൺ ആയ 2 പുറത്തിറക്കി .കഴിഞ്ഞ മാസം പ്രഖ്യാപിച്ചതുപോലെ ആഗസ്റ്റ് 15 നു ജിയോയുടെ പുതിയ ഫീച്ചർ ഫോൺ കൂടാതെ ഫൈബർ സർവീസുകൾ എന്നിവയാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത് .ആഗസ്റ്റ് 16 മുതൽ ഉച്ചയ്ക്ക് 12 മണിയ്ക്ക് ആണ് സെയിൽ ആരംഭിക്കുന്നത് .ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

ജിയോയുടെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഫീച്ചർ ഫോണിനേക്കാൾ കൂടുതൽ സവിശേഷതയേറിയ മോഡലാണ് ജിയോ ഫോൺ 2 .വലുപ്പത്തിലും മറ്റു ജിയോ ഫോൺ 1 നേക്കാൾ മികച്ചു തന്നെ നിൽക്കുന്നു . 2.4 ഇഞ്ചിന്റെ കീപ്പാടോടുകൂടിയ  QWERTY QVGA ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .ഇതിൽ ഫേസ് ബുക്ക് ഉൾപ്പെടെ എല്ലാം തന്നെ സപ്പോർട്ട് ആകുന്നു എന്നൊരു സവിശേഷതകൂടിയുണ്ട് .

512MB  റാം ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെതന്നെ 4 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് 128 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ മറ്റു ചില ആന്തരിക സവിശേഷതകളാണ്.ഈ ഫീച്ചർ ഫോണുകൾ ആഗസ്റ്റ് 16 നു ജിയോയുടെ വെബ് സൈറ്റ് വഴി ബുക്കിങ് നടത്തുവാൻ സാധിക്കുന്നതാണ് .ഉച്ചയ്ക്ക് 12 മണി മുതൽ ആണ് സെയിൽ ആരംഭിക്കുന്നത് .

Experienced Social Media And Content Marketing Specialist View Full Profile