Infinix INBook X2 Plus ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

Infinix INBook X2 Plus ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
HIGHLIGHTS

Infinix INBook X2 Plus ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി

11th-gen Intel i7 CPU ലാണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത്

കുറഞ്ഞ ചിലവിൽ ലാപ്‌ടോപ്പുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ഇൻഫിനിക്സിന്റെ പുതിയ ലാപ്ടോപ്പുകൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Infinix INBook X2 Plus എന്ന ലാപ്ടോപ്പുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ ലാപ്ടോപ്പുകൾ 11th-gen Intel i7 CPU പ്രോസ്സസറുകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .ഈ ലാപ്ടോപ്പുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

INFINIX INBOOK X2 PLUS SPECS AND FEATURES

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 15.6 ഇഞ്ചിന്റെ FHD ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 11th gen Intel CPU പ്രോസ്സസറുകളിലാണ് ഈ ലാപ്ടോപ്പുകളുടെ പ്രവർത്തനം നടക്കുന്നത് . LPDDR4x RAM, PCIe 3.0 SSD സ്റ്റോറേജുകൾ എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 16GB യുടെ റാം കൂടാതെ  512GB PCIe 3.0 SSD സ്റ്റോറേജുകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ  Windows 11 ലാണ് ഈ ലാപ്ടോപ്പുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 50WHr ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .

2 x USB-A 3.0, 1x 3.5mm headphone jack, 1 x HDMI 1.4, and 1 x SD സ്ലോട്ട് എന്നിവ ഈ ലാപ്ടോപ്പുകളുടെ മറ്റു സവിശേഷതകളാണ് .വില നോക്കുകയാണെങ്കിൽ ഈ ലാപ്ടോപ്പുകൾക്ക് ഇന്ത്യൻ വിപണിയിൽ 32990 രൂപയാണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo