ICC Mens T20 World Cup
India vs New Zealand T20 Final: ക്രിക്കറ്റ് ലോകം കാത്തിരുന്ന ആവേശപ്പോരാട്ടത്തിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തി. ഇന്ത്യയുടെ മണ്ണിൽ കീവീസിന് വിജയ ലക്ഷ്യം 256 റൺസാണ്. സഞ്ജു സാംസണും (89) അഭിഷേക് ശർമയും ഇഷാൻ കിഷനും ശിവം ദൂബെയും വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയ്ക്കായി ഒരുക്കിയത്.
ഒരു ലോകകപ്പ് ഫൈനലിൽ ഇത്രയും വമ്പൻ സ്കോർ വളരെ വിരളമാണ്. ഈ ചരിത്ര പോരാട്ടം കടന്ന് ഇന്ത്യ കപ്പടിക്കുമോ എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ക്രിക്കറ്റ് ടി20 ലൈവ് ഫൈനൽ തത്സമയം കാണാൻ ആരാധകർക്കായി നിരവധി വഴികളുണ്ട്. JioHotstar നിങ്ങളുടെ മൊബൈലിൽ ലോകകപ്പ് ലൈവ് മത്സരം എത്തിക്കുന്നു. ഇതിന് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ പണം കൊടുത്ത് വാങ്ങണമെന്ന് നിർബന്ധമില്ല.
അതുപോലെ ഐസിസി വെബ്സൈറ്റിലൂടെയും ലൈവ് കാണാൻ സാധിക്കും. ഇങ്ങനെ പല വഴികളിലൂടെ നിങ്ങൾക്ക് IND vs NZ T20 World Cup ഫൈനൽ ആസ്വദിക്കാം. വിപിഎൻ ഉപയോഗിച്ചും ഫ്രീയായി ക്രിക്കറ്റ് ലൈവ് കാണാൻ അവസരമുണ്ട്. ഇതിനെ കുറിച്ച് വളരെ പെട്ടെന്ന് മനസിലാക്കാം..
എങ്ങനെയാണ് ഇന്ത്യ- ന്യൂസിലാൻഡ് മത്സരം ഐസിസി സൈറ്റിലൂടെ കാണാനാകുന്നതെന്ന് നോക്കാം. ഈ സേവനം ഇന്ത്യയിൽ ലഭ്യമല്ല. ചില വിദേശ രാജ്യങ്ങളിൽ ICC.tv വഴി സൗജന്യമായി ഫൈനൽ കാണാനാകും. ഇത് പിന്തുണയ്ക്കുന്ന പ്രദേശങ്ങളിലൊന്നിലേക്ക് ബന്ധിപ്പിക്കുന്ന ഒരു VPN കണക്ഷനിലൂടെ ഇന്ത്യക്കാർക്കും ലൈവ് കാണാൻ സാധിക്കും.
Also Read: ലുക്കിൽ S25 5G പോലെ! ഈ ഓഫറിൽ Samsung Galaxy A17 വാങ്ങിയാൽ ലാഭം തന്നെ
ഇതിനായി ആദ്യം ഐസിസി ഇത് പിന്തുണയ്ക്കുന്ന രാജ്യങ്ങളിലെ ഒന്നിൽ നിന്ന് VPN-ലേക്ക് കണക്റ്റ് ചെയ്യണം. നിങ്ങളുടെ ഫോണോ ലാപ്ടോപ്പോ മറ്റൊരു രാജ്യത്താണെന്ന് ഇന്റർനെറ്റിനെ ധരിപ്പിക്കാനുള്ള മാർഗമാണിത്.
അടുത്തത് ജിയോഹോട്ട്സ്റ്റാർ ഫ്രീയായി നേടാനുള്ള മാർഗമാണ്. എന്നുവച്ചാൽ സബ്സ്ക്രിപ്ഷൻ എടുക്കാതെ ഹോട്ട്സ്റ്റാർ ആക്സസ് ലഭിക്കും.
ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ പ്ലാനുകളും വളരെ തുച്ഛ വിലയിൽ ലഭിക്കും. എന്നാലും നിങ്ങൾക്ക് ഇന്ത്യയിലെ ടെലികോം കമ്പനികൾ മികച്ച ഓഫറുകൾ ഫ്രീയായി കാണാൻ തരുന്നുണ്ട്. എയർടെൽ, ജിയോ, വിഐ പോലുള്ള ടെലികോമുകളുടെ റീചാർജിൽ തന്നെ ജിയോഹോട്ട്സ്റ്റാർ കോംപ്ലിമെന്ററിയായി ലഭിക്കും.
30 ദിവസം മുതൽ 90 ദിവസം വരെ JioHotstar മൊബൈൽ സബ്സ്ക്രിപ്ഷൻ ടെലികോമുകൾ തരുന്നുണ്ട്. 100 രൂപ മുതൽ 195 രൂപ വരെയുള്ള ബജറ്റ് റീചാർജ് ഓപ്ഷനുകളിലും ഹോട്ട്സ്റ്റാർ ലഭിക്കും. ഈ പ്ലാനുകൾ റീചാർജ് ചെയ്യുന്നതിന് മുന്നേ പരിശോധിച്ച്, തെരഞ്ഞെടുത്താൽ മതി. ശേഷം ജിയോഹോട്ട്സ്റ്റാറിൽ ഈ ഫോൺ നമ്പർ നൽകി ലോഗിൻ ചെയ്യാവുന്നതാണ്.