99 രൂപയ്ക്ക് അൺലിമിറ്റഡ് 28 ദിവസത്തേക്ക് ;സ്വാന്ത്ര്യദിന ഓഫറുകൾ

HIGHLIGHTS

വൊഡാഫോണിന്റെ ഏറ്റവും പുതിയ ഓഫറുകൾ

99 രൂപയ്ക്ക് അൺലിമിറ്റഡ് 28 ദിവസത്തേക്ക് ;സ്വാന്ത്ര്യദിന ഓഫറുകൾ

 

Digit.in Survey
✅ Thank you for completing the survey!

വൊഡാഫോണിന്റെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കി .ഛോട്ടാ ഓഫറുകളായിട്ടാണ് ഇപ്പോൾ വൊഡാഫോൺ എത്തിയിരിക്കുന്നത് .എന്നാൽ ജിയോ പുറത്തിറക്കിയ 98 രൂപയുടെ ഓഫറുകൾക്ക് സമാനമായ ഓഫറുകളാണിത് .അൺലിമിറ്റഡ് എന്ന് വൊഡാഫോൺ പറയുന്നുണ്ടെങ്കിലും കോളിങ് ദിവസ്സം ലിമിറ്റഡ് ആയി മാത്രമേ ഉപയോഗിക്കുവാൻ സാധിക്കുകയുള്ളു .ഓഫറുകളെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാം .

99 രൂപയുടെ റീച്ചാർജിലാണ് വൊഡാഫോൺ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .99 രൂപയുടെ റീച്ചാർജിൽ 250 മിനുട്ട് ദിവസേന വോയിസ് കോളുകൾ ലഭ്യമാകുന്നതാണു് .എന്നാൽ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് സൗജന്യ ഡാറ്റ ലഭ്യമാകുന്നതല്ല .കൂടാതെ Paytm പോലെയുള്ള ആപ്ലികേഷനുകളിലും ഈ ഓഫറുകൾ ലഭിക്കുകയില്ല .ഈ ഓഫറുകൾ വൊഡാഫോണിന്റെ ആപ്ലിക്കേഷനിൽ മാത്രമേ ലഭിക്കുകയുള്ളു .

വൊഡാഫോണിന്റെ ഈ ഓഫറുകൾക്ക് വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .എന്നാൽ ജിയോ ഉപഭോതാക്കൾക്ക് നൽകുന്നത് 98 രൂപയുടെ റീചാർജിൽ അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ 300 SMS അതുപോലെതന്നെ ദിവസ്സവും 1 ജിബിയുടെ ഡാറ്റയും നൽകുന്നതാണ് .വൊഡാഫോണിന്റെ ഓഫറുകളെക്കാളും ഒരുപടി മുന്നിൽ നിൽക്കുന്നത് ഇപ്പോൾ ജിയോയുടെ ഈ ഛോട്ടാ ഓഫറുകൾ തന്നെയാണ് .

എന്നാൽ എയർടെൽ ഇതുപോലെ തന്നെ ഒരു ഛോട്ടാ ഓഫർ നേരത്തെ പുറത്തിറക്കിയിരുന്നു .99 രൂപയുടെ റീച്ചാർജിൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിങ് കൂടാതെ 1 ജിബിയുടെ ഡാറ്റയും നൽകുന്നുണ്ട് .എന്നാൽ വെറും 10 ദിവസ്സത്തെ വാലിഡിറ്റി മാത്രമാണ് ലഭിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo