സ്വർണം വാങ്ങാൻ പദ്ധതിയുള്ളവർക്കും, കല്യാണ ആവശ്യങ്ങൾക്കും ഇത് 'സ്വർണാവസരം'
ഒറ്റയടിക്ക് Gold Rate കുത്തനെ താഴേക്ക് വീണു
ഡൊണാൾഡ് ട്രംപ് തെരഞ്ഞെടുപ്പിൽ ജയിച്ചതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ സ്വർണ നിരക്ക് കുറഞ്ഞു
Gold rate low: അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് കേറിയതിന് പിന്നാലെ സ്വർണവില താഴേയ്ക്ക്. ഒറ്റയടിക്ക് Gold Price കുത്തനെ താഴേക്ക് വീണു. സ്വർണം വാങ്ങാൻ പദ്ധതിയുള്ളവർക്കും, കല്യാണ ആവശ്യങ്ങൾക്കും ഇത് ‘സ്വർണാവസരം’.
SurveyGold rate Update
ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 1320 രൂപയാണ് കുറഞ്ഞത്. ഇന്ന് പവൻ സ്വർണം 57,600 രൂപയിലാണ് വിൽക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 7200 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 5930 രൂപയായി.
അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടം Silver Price-ലും മാറ്റം വരുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയ്ക്ക് വിപണിയിൽ 99 രൂപയാണ് വില.
ഈ മാസം ആരംഭിച്ചത് മുതൽ സ്വർണവില കുറഞ്ഞിരുന്നു. എന്നാൽ ബുധനാഴ്ച സ്വർണ നിരക്കിൽ വർധനവാണ് രേഖപ്പെടുത്തിയത്. എങ്കിലും ഒറ്റയടിക്ക് 1000 രൂപയ്ക്ക് മുകളിലാണ് വില ഇടിഞ്ഞത്.
Gold Rate Kerala: ചുരുക്കത്തിൽ
ഒരു പവൻ: 57,600 രൂപ
ഒരു ഗ്രാം: 7200 രൂപ (22Kt)
ഒരു ഗ്രാം: 5930 രൂപ (18Kt)

ഈ മാസത്തെ സ്വർണവില (November 2024)
നവംബർ 1: ഒരു പവൻ സ്വർണത്തിന് 59,080 രൂപ- 560 രൂപ കുറഞ്ഞു.
നവംബർ 2: ഒരു പവൻ സ്വർണത്തിന് 58,960 രൂപ- 120 രൂപ കുറഞ്ഞു.
നവംബർ 3: ഒരു പവൻ സ്വർണത്തിന് 58,960 രൂപ- സ്വർണവിലയിൽ മാറ്റമില്ല.
നവംബർ 4: ഒരു പവൻ സ്വർണത്തിന് 58,960 രൂപ- സ്വർണവിലയിൽ മാറ്റമില്ല.
നവംബർ 5: ഒരു പവൻ സ്വർണത്തിന് 58,840 രൂപ- 120 രൂപ കുറഞ്ഞു.
നവംബർ 6: ഒരു പവൻ സ്വർണത്തിന് 58,920 രൂപ- 80 രൂപ വർധിച്ചു.
നവംബർ 7: ഒരു പവൻ സ്വർണത്തിന് 57,600 രൂപ- 1320 രൂപ കുറഞ്ഞു.
സ്വർണവിലയും അമേരിക്ക തെരഞ്ഞെടുപ്പും
US Election 2024 സ്വർണ വിപണിയെ കാര്യമായി സ്വാധീനിച്ചു. ഡൊണാൾഡ് ട്രംപ് തെരഞ്ഞെടുപ്പിൽ ജയിച്ചതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ സ്വർണ നിരക്ക് കുറഞ്ഞു. ട്രംപിന്റെ വിജയം സ്വർണ്ണ വിലയെ സ്വാധീനിച്ചുവെന്ന് വേണം പറയാൻ.
ഇതിന് കാരണം ഡോളർ മൂല്യം ശക്തി പ്രാപിക്കുന്നതാണ്. അതുപോലെ ട്രഷറി ആദായവും വിപണിയിലെ ചാഞ്ചാട്ടത്തിന് കാരണമായി. ഇറക്കുമതികളിലും നികുതികളിലും ട്രംപ് നടത്താൻ പോകുന്ന മാറ്റങ്ങൾ ഡോളറിന്റെ മൂല്യം കൂട്ടാൻ കാരണമാകും. ഇങ്ങനെ സ്വർണ വില കുറയുന്നതിലേക്കും നയിക്കുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
Read More: അവിശ്വസനീയം! Qualcomm Snapdragon പ്രോസസർ OnePlus 5G വെറും 16999 രൂപയ്ക്ക്, ശരിക്കും Bumper Offer
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile