ഗൂഗിൾ പേയിൽ ആധാർ കാർഡ് ഉപയോഗിച്ച് പേയ്മെന്റ് നടത്താനുള്ള സൗകര്യം അവതരിപ്പിച്ചു. ഇത്തരത്തിൽ പേയ്മെന്റ് നടത്തുമ്പോൾ ഡെബിറ്റ് കാർഡുകൾ ആവശ്യമായി വരുന്നില്ല എന്നതാണ് സവിശേഷത. UPI പേയ്മെന്റുകൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കാൻ ഈ സംവിധാനം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ (NPCI) വഴി ആധാർ ഉപയോഗിച്ച് UPI രജിസ്ട്രേഷൻ നടത്താനുള്ള സൗകര്യമാണ് ഉപയോക്താക്കൾക്കായി ഗൂഗിൾ പേ അവതരിപ്പിച്ചിരിക്കുന്നത്. ആധാർ അധിഷ്ഠിത യുപിഐ ഇടപാട് ആണെന്നതിനാൽ ഇവിടെ ഒരു ഡെബിറ്റ് കാർഡ് ഉപയോഗിക്കാതെ തന്നെ UPI പിൻ സെറ്റ് ചെയ്യാൻ സാധിക്കുന്നു.
ദശലക്ഷക്കണക്കിന് ആളുകളാണ് UPI ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. ഗൂഗിൾ പേയുടെ പുതിയ സംവിധാനം ഉപയോഗിച്ച് കൂടുതൽ ആളുകൾ UPI ഐഡി സെറ്റ് ചെയ്യുകയും, വിനിമയങ്ങൾ വർധിക്കുകയും ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ പ്രായപൂർത്തിയായ 99.9% ൽ അധികം ആളുകൾക്കും ആധാർ നമ്പർ സ്വന്തമായിട്ടുണ്ട്. ഇവർ മാസത്തിൽ ഒരിക്കലെങ്കിലും ആധാർ നമ്പർ ഉപയോഗിക്കാറുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. നിലവിൽ ഈ സേവനം പിന്തുണയ്ക്കുന്ന ബാങ്കുകളിൽ അക്കൗണ്ടുള്ളവർക്കാണ് ലഭ്യമാക്കിയിരിക്കുന്നത്. കൂടുതൽ ബാങ്കുകൾ ഈ സംവിധാനത്തെ ഉടൻ തന്നെ പിന്തുണയ്ക്കും. പുതിയ യുപിഐ, ആധാർ അധിഷ്ഠിത സൗകര്യം സജ്ജമാക്കാൻ ആഗ്രഹിക്കുന്നവർ അവരുടെ ഫോൺ നമ്പർ UIDAI രജിസ്റ്റേർഡ് ആണെന്ന് ഉറപ്പാക്കുക. ബാങ്ക് അക്കൗണ്ട്, ആധാറുമായി ബന്ധിപ്പിച്ചിരിക്കേണ്ടത് ആവശ്യമാണ്. ചുരുക്കത്തിൽ ഫോൺ നമ്പർ, UIDAI, ബാങ്ക് എന്നിവ ലിങ്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്ന് ഉറപ്പാക്കുക. ഇത്രയും കാര്യങ്ങൾ ഉറപ്പു വരുത്തിയാൽ താഴെ നൽകിയിരിക്കുന്ന നടപടിക്രമങ്ങൾ പാലിക്കുക