100 ജിബി ഇതാ ജിയോയിൽ നിന്നും
ഹോണർ 7 മോഡലുകൾക്ക് ഒപ്പം 100 ജിബി ജിയോ 4ജി ഡാറ്റ
ഹുവാവെയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഹോണർ 9N.മികച്ച സവിശേഷതകളോടെ പുറത്തിറക്കിയ ഈ സ്മാർട്ട് ഫോണുകൾ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കാവുന്നതാണ് .പുതിയ ഷവോമിയുടെ മോഡലുകളുമായി കൈകോർക്കാൻ തന്നെയാണ് പുതിയ സ്റ്റൈലിഷ് രൂപത്തിലുള്ള മോഡലുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .മൂന്ന് പുതിയ മോഡലുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .ഇതിന്റെ സവിശേഷതകൾ മനസ്സിലാക്കാം .
Survey5.84 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റേഷിയോയും ഈ മോഡലുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .മൂന്നു മോഡലുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലും ഉള്ള മോഡലുകളാണ് .
octa-core HiSilicon Kirin 659 പ്രോസസറിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 8.0 Oreo ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത് .16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .3000mAhന്റെ ബാറ്ററി ലൈഫും ഹോണർ 9n മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .
ഈ മോഡലുകളുടെ വിലവരുന്നത് 3 ജിബിയുടെ റാംമ്മിനു 11,999 രൂപയും കൂടാതെ മറ്റു രണ്ടു മോഡലുകൾക്ക് 13,999 രൂപ മുതൽ 17,999 രൂപവരെയാണ് വിലവരുന്നത് .ഈ മാസം 31 മുതൽ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.ജിയോ ഉപഭോതാക്കൾക്ക്(TC അനുസരിച്ചു ) 2200 രൂപയുടെ ക്യാഷ് ബാക്കും & 100 ജിബിയുടെ ഡാറ്റയും ലഭിക്കുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
