ഏത് റോഡും ഇനി നിഷ്പ്രയാസം, ലുക്കിൽ കേമൻ, വർക്കിൽ മിടുക്കൻ; Himiwayയുടെ 3 E-Bikeകൾ

ഏത് റോഡും ഇനി നിഷ്പ്രയാസം, ലുക്കിൽ കേമൻ, വർക്കിൽ മിടുക്കൻ; Himiwayയുടെ 3 E-Bikeകൾ
HIGHLIGHTS

3 ഇലക്ട്രിക് ബൈക്കുകൾ വിപണിയിൽ എത്തിച്ച് Himiway

40,000 രൂപ മുതലാണ് ഇ-ബൈക്കുകളുടെ വില

ഇന്ത്യയിൽ ഇരുചക്രവാഹന വിപണിയുടെ വളർച്ചക്കൊപ്പം ഇലക്ട്രിക് ബൈക്കുകളും വളരെ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. വീടിനടുത്തുള്ള യാത്രകൾക്കും ഓഫീസിലേക്ക് പോകുന്നതിനുമൊക്കെ ബൈക്കാണ് കൂടുതൽ അനുയോജ്യം. പെട്രോളും ഡീസലും വിലയിൽ കത്തിക്കയറുന്ന ഈ സമയത്ത് E-Bike തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ടും അഭികാമ്യം തന്നെയാണ്.

ഇപ്പോഴിതാ, ഇലക്ട്രിക് ബൈക്ക് സെഗ്‌മെന്റിൽ ഹിമിവേ കമ്പനി മൂന്ന് മോഡലുകൾ പുറത്തിറക്കി. ഹിമിവേ പോണി ഇലക്ട്രിക് ബൈക്ക്, ഹിമിവേ റാംബ്ലർ, ഹിമിവേ റിനോ എന്നിങ്ങനെയാണ് കമ്പനി ഇവയ്ക്ക് പേരിട്ടിരിക്കുന്നത്. ഈ ഇലക്ട്രിക് ബൈക്കുകൾ ചാർജ് ചെയ്യാൻ ഏകദേശം 5 മണിക്കൂർ സമയം എടുക്കും.

Himiway Pony

ഹിമിവേ പോണി (Himiway Pony) സൈക്കിൾ ഒരു മിനി ബൈക്കാണ്. 300 W പവർ മോട്ടോറാണ് ഇതിന് വരുന്നത്. ഒറ്റ ചാർജിൽ 32 കിലോമീറ്റർ വരെ യാത്ര ചെയ്യാനാകുന്ന ഇ- ബൈക്കാണിത്.

Himiway Rambler 

അതേസമയം, കമ്പനിയുടെ സിറ്റി E-bike ആണ് ഹിമിവേ റാംബ്ലർ (Himiway Rambler). കംഫർട്ടബിൾ റൈഡ് അനുഭവവും മികച്ച വേഗതയും നൽകുന്ന ഇലക്ട്രിക് ബൈക്കാണിത്. 500 W പവർ മോട്ടോറുമായി വരുന്ന ഈ ഇലക്ട്രിക് ബൈക്ക് ഒറ്റ ചാർജിൽ 88 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

Himiway Rhino

ഹിമിവേ റിനോ (Himiway Rhino) ഒരു ഡ്യുവൽ ബാറ്ററി ഇലക്ട്രിക് മൗണ്ടൻ സൈക്കിളാണ്. ഇതിൽ 1000 W മോട്ടോർ ലഭ്യമാണ്. പർവതങ്ങളിലും പരുക്കൻ റോഡുകളിലും യാത്ര ചെയ്യുന്നവർക്ക് ഈ ബൈക്ക് തെരഞ്ഞെടുക്കാം. കമ്പനിയുടെ ഒറ്റ ചാർജിൽ ഇത് പരമാവധി 160 കിലോമീറ്റർ ഓടും. 

വില വിശദമായി അറിയാം

40,000 രൂപ മുതൽ നിങ്ങൾക്ക് Himiwayയുടെ ബൈക്ക് സ്വന്തമാക്കാനാകും. ഹിമിവേ പോണിക്ക് Discount കൂടി ഉൾപ്പെടുത്തിയാൽ 41,170 രൂപയാണ് വില വരുന്നത്. ഡിസ്‌കൗണ്ടിന് ശേഷം ഹിമിവേ റാംബ്ലർ 1,07,176 ലക്ഷം രൂപയ്ക്ക് ലഭിക്കും. ഹിമിവേ റിനോ 2,47,438 ലക്ഷം രൂപയ്ക്ക് വാങ്ങാവുന്നതാണ്. 

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo