ആനന്ദം എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ഗണേഷ് രാജാണ് സിനിമ സംവിധാനം ചെയ്തത്
100 വയസ്സുള്ള വൃദ്ധനായി വിജയരാഘവൻ വേഷമിട്ടിരിക്കുന്നു
പ്രതിനായകനായും സഹതാരമായുമെല്ലാം മലയാള സിനിമയുടെ അഭിഭാജ്യ കലാകാരനായി വളർന്ന വിജയരാഘവൻ കേന്ദ്ര കഥാപാത്രമായ സിനിമയാണ് പൂക്കാലം. 100 വയസ്സുള്ള വൃദ്ധനായി താരം അസാമാന്യ പ്രകടനമാണ് കാഴ്ച വച്ചത്. ഏപ്രിൽ 8നായിരുന്നു പൂക്കാലം തിയേറ്ററുകളിലെത്തി വസന്തം ഒരുക്കിയത്. ഈ വർഷത്തെ ശ്രദ്ധേയ റിലീസുകളിലൊന്നായി ഇടംപിടിച്ച സിനിമ ഇനിയിതാ OTTയിലേക്ക് വന്നിരിക്കുകയാണ്.
Surveyആനന്ദം എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ഗണേഷ് രാജിന്റെ രണ്ടാമത്തെ സംവിധാന സംരഭമാണ് ചിത്രം. 90കളിൽ ജീവിക്കുന്ന വൃദ്ധ ദമ്പതികളും അവരുടെ നാല് തലമുറകളിൽ ഉൾപ്പെട്ട കുടുംബാംഗങ്ങളുമാണ് കഥാപശ്ചാത്തലം. എന്നാൽ വിജയരാഘവൻ അവതരിപ്പിച്ച ഇട്ടൂപ്പിന്റെ കൊച്ചുമകളുടെ വിവാഹ നിശ്ചയ ചടങ്ങിനിടെ അപ്രതീക്ഷിതമായ ഒരു സംഭവം ഉണ്ടാകുന്നതും തുടർസംഭവങ്ങളുമാണ് ഇതിവൃത്തം.
പൂക്കാലം അണിയറയിൽ
വിനീത് ശ്രീനിവാസൻ, ബേസിൽ ജോസഫ്, സുഹാസിനി, അബു സലീം, ജോണി ആന്‍റണി, അരുൺ കുര്യൻ, റോഷൻ മാത്യു, ശരത് സഭ, അനു ആന്‍റണി, കാവ്യ ദാസ്, നവ്യ ദാസ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. രഞ്ജിനി ഹരിദാസ്, ഹണി റോസ്, ഹരീഷ് പേങ്ങൻ, അശ്വനി ഖലേ, ജിലു ജോസഫ്, നിരണം രാജൻ, കനകലത, അഥീന ബെന്നി, ഹരിത മേനോൻ, കൊച്ചു പ്രേമൻ, നോയ് ഫ്രാൻസി എന്നിവരും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. കൂടാതെ, കൊച്ചു ത്രേസ്യയമ്മ ആയുള്ള KPAC ലീലയുടെ പ്രകടനവും പ്രേക്ഷക പ്രശംസ നേടി.
റൊമാന്റിക് ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ സച്ചിൻ വാര്യരാണ്. ആനന്ദത്തിന്‍റെ ഛായാഗ്രാഹകനായ ആനന്ദ് സി ചന്ദ്രനാണ് പൂക്കാലത്തിനും ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.
Pookkaalam ഒടിടി വിശേഷങ്ങൾ
ബിഗ് സ്ക്രീനിൽ കാര്യമായ വിജയം നേടാനായില്ലെങ്കിലും വിജയരാഘവന്റെ പ്രകടനത്തിനും മേക്കോവറിനും ഗംഭീര പ്രശംസ ലഭിച്ചു. മാത്രമല്ല, ചെറിയ സ്‌ക്രീനുകളിൽ ഇത്തരം ചെറിയ സിനിമകൾ കൂടുതൽ സ്വീകാര്യത നേടാനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ OTTയിൽ സിനിമ കാര്യമായ ഓളം സൃഷ്ടിക്കും. Disney Plus Hotstarലാണ് പൂക്കാലം ഡിജിറ്റൽ റിലീസ് ചെയ്യുന്നത്. ഇന്ന് മെയ് 19 മുതൽ ചിത്രത്തിന്റെ സ്ട്രീമിങ് തുടങ്ങി. തിയേറ്ററിൽ സിനിമ കാണാൻ സാധിക്കാത്തവർക്ക് ഒടിടിയിൽ ചിത്രം ഇപ്പോൾ ആസ്വദിക്കാം.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile