Happy Womens Day Wishes 2026 Malayalam: സമത്വം, ലിംഗനീതിയും, ശാക്തീകരണവും ആത്മാഭിമാനവും ഉയർത്തിപ്പിടിച്ച് ലോകം കീഴടക്കുന്ന ഓരോ സ്ത്രീകൾക്കും ആദരവർപ്പിക്കാനുള്ള ദിനം. ഈ വർഷം മാർച്ച് 8 നാണ് അന്താരാഷ്ട വനിതാ ദിനം. ന്യൂയോര്‍ക്കിലെ തുണിമില്ലുകളിലെ തൊഴിലാളി സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാൾ കുറഞ്ഞ വേതനവും കൂടുതൽ ജോലിസമയവും ഏർപ്പാടാക്കിയ വിവേചനത്തിന് എതിരെയായിരുന്നു പ്രക്ഷോഭം നടത്തിയത്.
വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, പൊതുമേഖലകളിൽ സ്ത്രീ സാന്നിധ്യവും തുല്യതയും സ്വാതന്ത്ര്യവും ഉറപ്പിക്കാൻ ലോകത്തിന്റെ പല കോണുകളിലും ശബ്ദം ഉയർന്നു. ഇതിന്റെ എല്ലാം ഓർമപ്പെടുത്തൽ കൂടിയാണ് വനിതാദിനം.
നിങ്ങളുടെ ജീവിതത്തിലെ പ്രിയപ്പെട്ടവർക്ക്—അമ്മയ്ക്കും ഭാര്യയ്ക്കും സഹോദരിക്കും സുഹൃത്തുക്കൾക്കും മികച്ചൊരു വനിതാദിനം ആശംസിക്കാം. ഇതിനായി മനോഹരമായ സന്ദേശങ്ങളും ചിത്രങ്ങളും Quotes തുടങ്ങിയവയും നൽകുന്നു. ഓരോരുത്തർക്കും അയക്കേണ്ട WhatsApp സ്റ്റാറ്റസ് റെഡി ടെക്സ്റ്റുകളും ഇതിൽ ഉൾപ്പെടുത്തുന്നു.
കണ്ണീർത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനയുടെ കാലം കഴിഞ്ഞു, ഇനി സമത്വത്തിന്റെയും ശക്തിയുടെയും പ്രതിരൂപമാണ് ഓരോ വനിതയും, ശുഭാശംസകൾ!😍
ദേവിയായി പ്രതിഷ്ഠിച്ചാലും, വിളക്കായി പ്രകാശിപ്പിച്ചാലും, അബലയായി ഒതുക്കിയാലും, കുതിച്ചുയരാൻ ശേഷിയുള്ള ജന്മങ്ങളാണ് ഓരോ സ്ത്രീയും, ആശംസകൾ!🧚🏽♀️💃🏼
എപ്പോഴും എല്ലായ്പ്പോഴും ഉയരാനും, തിളങ്ങാനും സാധിക്കട്ടെ, വനിതാദിനാശംസകൾ!💃🏼
നിങ്ങളുടെ ധൈര്യവും ദയയും നിങ്ങളുടെ പാത പ്രകാശിപ്പിക്കട്ടെ. 😍വനിതാദിനാശംസകൾ!😍
Happy Women’s Day Quotes
ലോക പ്രശസ്തരുടെ Quotes നിങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും, നിങ്ങളുടെ ജീവിതത്തിൽ പ്രചോദനമായ വനിതകൾക്കും, മാതൃകയായവർക്കും അയക്കാം. അവർക്കും ഹൃദ്യമായും പ്രചോദനമായും അനുഭവപ്പെടാൻ ഈ ആശംസകൾ ഇതാ.
നല്ല പെരുമാറ്റമുള്ള സ്ത്രീകൾ ചരിത്രം സൃഷ്ടിക്കുന്നത് വളരെ അപൂർവമാണ്.- എലീനർ
സ്ത്രീകളെ ലോകത്തിന് അനുയോജ്യരാക്കുന്നതിനെ കുറിച്ചല്ല ചിന്തിക്കേണ്ടത്, ലോകത്തെ സ്ത്രീകൾക്ക് അനുയോജ്യരാക്കുന്നതിനെ കുറിച്ച് ചിന്തിക്കുക.- ഗ്ലോറിയ സ്റ്റീനം
ഇനി വെറുതെ ഇരിക്കേണ്ട, പോയി വിദ്യാഭ്യാസം നേടൂ.- സാവിത്രിഭായ് ഫൂലെ
പുരുഷന്മാർക്ക് ചെയ്യാൻ കഴിയുന്നതെല്ലാം പെൺകുട്ടികൾക്കും ചെയ്യാൻ കഴിയും.- കാതറിൻ ജോൺസൺ
സ്ത്രീ സ്വതന്ത്രയല്ലാത്തപ്പോൾ, ഞാനും സ്വതന്ത്രയല്ല.- ഓഡ്രെ ലോർഡെ
സ്ത്രീകൾക്ക് തിരഞ്ഞെടുക്കാനുള്ള അവകാശം നൽകുന്നതാണ് ഫെമിനിസം. മറ്റ് സ്ത്രീകളെ അടിക്കാനുള്ള വടിയല്ല അത്. അത് സ്വാതന്ത്ര്യത്തെക്കുറിച്ചാണ്, മോചനത്തെക്കുറിച്ചാണ്, തുല്യതയെക്കുറിച്ചാണ്.— എമ്മ വാട്സൺ
മനുഷ്യാവകാശങ്ങൾ സ്ത്രീകളുടെ അവകാശങ്ങളാണ്, സ്ത്രീകളുടെ അവകാശങ്ങൾ മനുഷ്യാവകാശങ്ങളാണ്. – ഹിലാരി ക്ലിന്റൺ
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.