50+ Happy Friendship Day 2026 Wishes: സൗഹൃദം ആഘോഷിക്കാം; സുഹൃത്തുക്കൾക്കായി ഹൃദയം തൊടും സൗഹൃദ ദിനാശംസകൾ

Happy Friendship Day 2026 ആഘോഷിക്കാതെ വിട്ടുകളയണ്ട. ജീവിതത്തിലെ സന്തോഷവും ദുഃഖവും ഒരുപോലെ പങ്കിടുന്ന ഉറ്റസുഹൃത്തുക്കൾക്ക് സ്നേഹവും നന്ദിയും അറിയിക്കാൻ ഈ സൗഹൃദ ദിനത്തിൽ ഊഷ്മളമായ ആശംസകളും പങ്കിടാം. ലോകമെമ്പാടും വ്യത്യസ്ത ദിനങ്ങളിലാണ് ഫ്രണ്ട്ഷിപ്പ് ഡേ ആചരിക്കുന്നത്. 1958-ല്‍ പരാഗ്വേയിലെ ഹാള്‍മാര്‍ക്ക് കാര്‍ഡുകളുടെ ഉടമയായ ജോസ് ഹാള്‍ ആണ് ഫ്രണ്ട്ഷിപ്പ് ഡേ എന്ന ആശയം കൊണ്ടുവന്നത്. 2011 ൽ ഐക്യരാഷ്ട്രസഭ ലോക സൗഹൃദ ദിനം ജൂലൈ 30 ആയി പ്രഖ്യാപിച്ചു. എന്നാലും പല രാജ്യങ്ങളിലും ഇതി വ്യത്യസ്ത ദിനങ്ങളിലാണ് ആചരിക്കുന്നത്. ഇന്ത്യയിൽ ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് സൗഹൃദ ദിനം. പരസ്പരം സമ്മാനങ്ങളും സന്തോഷവും ഫ്രണ്ട്ഷിപ്പ് ബാൻഡും കൈമാറി ഈ ദിനം ആഘോഷിക്കുന്നു.

ജീവിതപ്പാച്ചിലിനിടയിൽ പലപ്പോഴും നേരിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സ്നേഹ സന്ദേശങ്ങൾ അയക്കാൻ മറക്കണ്ട! സൗഹൃദത്തിന്റെ ആഴവും ഹൃദയത്തിന്റെ ഊഷ്മളതയും നിറച്ച് വാട്സ്ആപ്പിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും നിങ്ങളുടെ സുഹൃത്തുക്കളുമായി സന്ദേശങ്ങൾ, വാട്സാപ്പ് സ്റ്റാറ്റസുകൾ, ഫേസ്ബുക്ക് ക്യാപ്ഷനുകൾ പങ്കുവയ്ക്കാം.

Happy Friendship Day 2026 Wishes in Malayalam

  1. ജീവിതവഴികളിലെ തണലും താങ്ങുമാണ് സൗഹൃദം. ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ!
  2. പാഠങ്ങൾക്കൊപ്പം പഠിച്ച മറ്റൊരു പാഠം, സൗഹൃദം എല്ലാവർക്കും സ്നേഹം നിറഞ്ഞ സൗഹൃദ ദിനാശംസകൾ!
  3. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഘട്ടത്തിലാണെന്ന് എനിക്ക് പറയാൻ കഴിയുന്ന വ്യക്തി നീയാണ്, എന്റെ ഹൃദയത്തിൽ നിന്നും സ്നേഹാശംസകൾ നേരുന്നൂ…
  4. നീ എത്ര ദൂരെയാണെങ്കിലും, എന്റെ ഹൃദയത്തോട് ഏറ്റവും അടുത്ത് നിൽക്കുന്നത് നീയായിരിക്കും. Happy Frienship Day!
  5. ലോകത്തെ ഒന്നിച്ചു നിർത്തുന്ന ശക്തിയാണ് സൗഹൃദം, ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ!
  6. Happy Frienship Day! ഒരു കൊടുങ്കാറ്റിൽ ഒപ്പം നിൽക്കുന്ന സുഹൃത്ത് സൂര്യപ്രകാശത്തിലെ ആയിരം സുഹൃത്തുക്കളേക്കാൾ വിലപ്പെട്ടതാണ്.
  7. ജീവിതത്തിലെ ഏറ്റവും മനോഹരമായ പൂക്കൾ പൂത്തത്, എന്റെ സുഹൃത്തുക്കളുടെ സ്നേഹം നിറഞ്ഞ ഉദ്യാനത്തിലാണ്. സൗഹൃദ ദിനാശംസകൾ!
  8. നമ്മളെ പോലെ വെളിവില്ലാത്ത ചങ്കിനെ കിട്ടിയാൽ ജീവിതം ധന്യമായി, Happy Frienship Day!
  9. സ്നേഹിക്കുക എന്നത് മാത്രമാണ്, സ്നേഹം നേടാനുള്ള ഏക വഴി. ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ!
  10. പങ്കുവയ്ക്കുന്തോറും ഇരട്ടിക്കുന്നതാണ് സ്നേഹവും സൗഹൃദവും. ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ!
  1. ജീവിതത്തിലെ എല്ലാ ഉയർച്ചയിലും താഴ്ചയിലും ഒപ്പമുണ്ടായതിന് നന്ദി. എന്റെ പ്രിയപ്പെട്ട സുഹൃത്തിന് സ്നേഹം നിറഞ്ഞ സൗഹൃദ ദിനാശംസകൾ!
  2. കാലം എത്ര കടന്നുപോയാലും, ദൂരം എത്ര അധികമായാലും, എപ്പോഴും എന്റെ ഹൃദയത്തിൽ ഉണ്ടാകും. എന്റെ ഉറ്റസുഹൃത്തായി, Happy Frienship Day!
  3. നിന്നോടൊപ്പം പങ്കിട്ട ഓരോ ചിരിയും കരുതിവയ്ക്കാനുള്ള സുഖകരമായ ഓർമയാണ്. നന്ദിയും സ്നേഹാശംസകളും നേരുന്നു
  4. സൗഹൃദ ദിനാശംസകൾ! നല്ല സുഹൃത്തുക്കൾ ജീവിതത്തെ മനോഹരമാക്കുന്നു, സ്വപ്നങ്ങളെ വർണാഭമാക്കുന്നു.
  5. സൗഹൃദം ഒരു ബന്ധം മാത്രമല്ല, ജീവിതത്തിന് കരുത്ത് നൽകുന്ന ഒരു അനുഗ്രഹമാണ്. ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ!
  6. യഥാർത്ഥ സുഹൃത്തുക്കൾ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമാണ്. എല്ലാ സുഹൃത്തുക്കൾക്കും സ്നേഹം നിറഞ്ഞ ആശംസകൾ!
  7. Happy Frienship Day! തിരിഞ്ഞുനോക്കുമ്പോൾ, മനസ്സിൽ നിറയുന്നത് വലിയ ആഘോഷങ്ങളല്ല; നിന്നോടൊപ്പം ചിരിച്ചും തമാശ പറഞ്ഞും ചെലവഴിച്ച സാധാരണ ദിവസങ്ങളാണ്. ആ മനോഹരമായ നിമിഷങ്ങൾക്ക് നന്ദി പ്രിയസുഹൃത്തേ…
  8. ചിലർ ജീവിതത്തിലേക്ക് കടന്നുവരികയും പതിയെ നമ്മുടെ കുടുംബമായി മാറുന്നു. എന്റെ ഉറ്റസുഹൃത്തിന് സ്നേഹം നിറഞ്ഞ ആശംസകൾ നേരുന്നു
  9. എന്റെ ജീവിതത്തിലെ സമ്പാദ്യമാണ്, എന്റെ സുഹൃത്തുക്കൾ, Happy Frienship Day!
  10. സൗഹൃദത്തിന്റെ മധുരം ജീവിതത്തിലുടനീളം നിലനിൽക്കട്ടെ. സ്നേഹം നിറഞ്ഞ ആശംസകൾ!
  11. സൗഹൃദം ഒരു ബന്ധം മാത്രമല്ല, ജീവിതത്തിന്റെ ഊർജ്ജമാണ്. Happy Frienship Day!
  12. ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ! ചിരിക്കാനും കരയാനും വിജയങ്ങൾ ആഘോഷിക്കാനും പരാജയങ്ങളിൽ താങ്ങാകാനും എനിക്കൊപ്പം എപ്പോഴും നീയുണ്ട്, നന്ദി പ്രിയ സുഹൃത്തേ!

Also Read: Jio ടിവി പ്രോ: 30 ദിവസം വാലിഡിറ്റി, വെറും 55 രൂപയ്ക്ക് 1000 ലൈവ് ടിവി ചാനലുകൾ!

ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ 2026: Quotes

  • ഇരുട്ടിൽ ഒറ്റയ്ക്ക് നടക്കുന്നതിനേക്കാൾ ഒരു സുഹൃത്തിനൊപ്പം നടക്കുന്നതാണ് നല്ലത്. — Helen Keller
  • സൗഹൃദം മനോഹരമായ ബന്ധമാണ്; അത് വിശ്വാസത്തിലും സ്നേഹത്തിലും പരസ്പര ബഹുമാനത്തിലും വളരുന്നു. — A. P. J. Abdul Kalam
  • സുഹൃത്തുക്കൾ ദൈവം ഒരിക്കലും ചോദിക്കാത്ത സഹോദരങ്ങളാണ്. — Mencius
  • സൗഹൃദം ഒരിക്കലും ഒരു അവസരമല്ല; അത് എപ്പോഴും ഒരു മധുരമുള്ള ഉത്തരവാദിത്തമാണ്.— Khalil Gibran
  • യഥാർഥ സുഹൃത്ത് നിങ്ങളുടെ വിജയത്തിൽ സന്തോഷിക്കുകയും ബുദ്ധിമുട്ടുകളിൽ ഒപ്പം നിൽക്കുന്നവനുമാണ്. — Swami Vivekananda
  • ലോകം മുഴുവൻ നമ്മെ വിട്ടുപോകുമ്പോഴും, നമ്മുടെ അരികിലേക്ക് കടന്നുവരുന്നവനാണ് യഥാർഥ സുഹൃത്ത്. — Walter Winchell
  • “ഈ ഭൂമിയിൽ യഥാർഥ സൗഹൃദത്തേക്കാൾ വിലമതിക്കാനാവുന്ന മറ്റൊന്നുമില്ല.
  • — Thomas Aquinas
  • സൗഹൃദം ജീവിതത്തിന്റെ യാത്രയെ കൂടുതൽ മനോഹരവും അർഥമുള്ളതുമാക്കി മാറ്റുന്നു.- Rabindranath Tagore
  • നല്ല സുഹൃത്തുക്കൾ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ്. അവർ നമ്മളെ മികച്ചവരാക്കാൻ പ്രചോദിപ്പിക്കുന്നു.— Ratan Tata
  • യഥാർഥ സൗഹൃദം സന്തോഷത്തെ ഇരട്ടിയാക്കുകയും ദുഃഖത്തെ പകുതിയാക്കുകയും ചെയ്യുന്നു. — Marcus Tullius Cicero
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :