ഗുജറാത്തിൽ സർക്കാർ ജീവനക്കാർക്ക് ഇനിമുതൽ ജിയോ സേവനം നൽകും
2010ൽ BSNLൽ നിന്ന് വോഡഫോൺ- ഐഡിയയിലേക്ക് മാറിയിരുന്നു
സർക്കാർ ജീവനക്കാർക്കും മന്ത്രിമാർക്കും മറ്റും ഓഫീസ് ആവശ്യങ്ങൾക്കായി സർക്കാരിന്റെ ഹാൻഡ്സെറ്റുകൾ നൽകാൻ തുടങ്ങിയത് 2008ലാണ്. അന്ന് മിക്ക സംസ്ഥാനങ്ങളിലും ബിഎസ്എൻഎൽ ആയിരുന്നു സേവനദാതാവ്. ഇന്നും കേരളം ഉൾപ്പെടുന്ന സംസ്ഥാനങ്ങളിൽ BSNL തന്നെയാണ് സേവനദാതാവായി തുടരുന്നത്.
Surveyഎന്നാൽ ഏറ്റവും പുതിയതായി വരുന്ന വാർത്ത എന്തെന്നാൽ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും മറ്റും നൽകുന്ന സിം ജിയോയാക്കി എന്നതാണ്. ഗുജറാത്തിലാണ് ഈ പുതിയ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. 2010ൽ BSNLൽ നിന്ന് വോഡഫോൺ- ഐഡിയയിലേക്ക് മാറ്റിയിരുന്നെങ്കിൽ, 12 വർഷങ്ങൾക്ക് ശേഷം ജീവനക്കാർക്കും മറ്റ് സർക്കാർ പ്രതിനിധികൾക്കുമായി Gujarat സർക്കാർ ജിയോയുടെ സേവനമാണ് ലഭ്യമാക്കുക.
വിഐയെ കൈവിട്ട് Jioയിലേക്ക്…
എല്ലാ സർക്കാർ പ്രമുഖർക്കും ഉദ്യോഗസ്ഥർക്കും അവരുടെ മൊബൈൽ ഫോണുകളിലേക്കുള്ള ടെലികോം സേവന ദാതാവായി ആകാശ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ജിയോയെ തെരഞ്ഞെടുത്തു. മെയ് 6ന് സർക്കാർ പുറത്തിറക്കിയ ഒരു പ്രസ്താവനയിലാണ് Viയിൽ നിന്നും Jioയിലേക്കുള്ള മാറ്റത്തെ കുറിച്ച് പറയുന്നത്. ഗുജറാത്ത് സർക്കാർ 2 വർഷത്തേക്കാണ് റിലയൻസ് ജിയോയുമായി കരാർ ഉണ്ടാക്കിയിരിക്കുന്നത്. ജിയോയുടെ
സേവനത്തിന്റെ ഗുണനിലവാരവും താരിഫ് നിരക്കുകളും ആറ് മാസത്തിന് ശേഷം സർക്കാർ അവലോകനം ചെയ്യുമെന്നും, ഇത് തൃപ്തികരമല്ലെങ്കിൽ കരാർ അവസാനിപ്പിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
പുതിയ ടെലികോം സേവനമായെങ്കിലും നമ്പർ അതേപടി നിലനിർത്താൻ ആഗ്രഹിക്കുന്ന ജീവനക്കാർക്ക് മറ്റ് ചാർജുകൾ ഒന്നും ഈടാക്കാതെ പോർട്ട് ചെയ്യാവുന്നതാണ്. അല്ലാത്തവർക്കായി ആദ്യത്തെ അഞ്ച് അക്കങ്ങൾ മാറ്റി, ഒരു പുതിയ സീരീസ് നൽകുന്നതിനും ഗവൺമെന്റ് റിലയൻസ് ജിയോയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Jioയുടെ സേവനം ഉപയോഗിക്കുന്ന ജീവനക്കാർക്ക് എല്ലാ ഇൻകമിങ്, ഔട്ട്‌ഗോയിങ് കോളുകളും സൗജന്യമാണെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ, 37.50 രൂപയ്ക്കാണ് പ്രതിമാസ പ്ലാനുകൾ ലഭിക്കുക. 3,000 എസ്എംഎസുകളും സൌജന്യമായിരിക്കും. എന്നിരുന്നാലും ഈ അളവ് ഉപയോഗിച്ച് കഴിഞ്ഞാൽ ഓരോ എസ്എംഎസുകൾക്കും 50 പൈസ ഈടാക്കുന്നതായിരിക്കും. അന്താരാഷ്ട്ര എസ്എംഎസുകൾക്ക് 1.25 രൂപ വീതമാണ് ഈടാക്കുക.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile