Apple ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. നിരവധി ആപ്പിൾ ഡിവൈസുകളിൽ സുരക്ഷാ വീഴ്ച കണ്ടെത്തിയിട്ടുണ്ട് എന്നാണ് സർക്കാരിന്റെ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) അറിയിച്ചിരിക്കുന്നത്. 2023 ഒക്ടോബർ 14-ന് CERT-In പുറത്തിറക്കിയ Vulnerability Note CIVN-2023-0303-ലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ റിപ്പോർട്ട് പ്രകാരം പല ആപ്പിൾ, ഐഒഎസ് ഉപകരണങ്ങളിൽ ഒന്നിലധികം സുരക്ഷാ പാളിച്ചകൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ആപ്പിൾ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് സുരക്ഷ നൽകും എന്നാണ് അവകാശപ്പെടുന്നത്. എന്നാൽ CERT-In പുറത്തിറക്കിയ റിപ്പോർട്ടിൽ എല്ലാ ആപ്പിൾ ഡിവൈസുകളും സുരക്ഷിതമല്ല എന്നാണ്. ഹാക്കർമാർക്കും മറ്റ് സൈബർ കുറ്റവാളികൾക്കും ഉപകരണത്തിന്റെ നിയന്ത്രണം ലഭിക്കുന്ന തരത്തിലുള്ള കേടുപാടുകളാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
16.7.1-ന് മുമ്പുള്ള iOS, iPadOS പതിപ്പുകളുള്ളഡിവൈസുകളാണ് ഇത്തരത്തിലുള്ള ഭീഷണി പ്രധാനമായും നേരിടുന്നത് എന്നാണ് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം മുന്നറിയിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. ഇതിൽ ഐഫോണുകളും ഐപാഡുകളും എല്ലാം ഉൾപ്പെടുന്നുണ്ട്. സോഫ്റ്റുവെയർ അല്ലെങ്കിൽ ഹാർഡ്വെയറുകൾ അപ്ഡേറ്റ് ചെയ്യുക.
കൂടുതൽ വായിക്കൂ: Vivo Y33t Launch: 5000mAh ബാറ്ററിയുമായി Vivo Y33t വിപണിയിലെത്തി
സോഫ്റ്റുവെയറുകൾ മാത്രമല്ല നിങ്ങളുടെ ഡിവൈസുകളിലെ ആപ്പുകളും ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ആപ്പുകളിൽ ഇവർ കൊണ്ടുവരുന്ന പുതിയ ഫീച്ചറുകൾ ലഭിക്കണമെങ്കിൽ ഇവ അപ്ഡേറ്റ് ചെയ്താൽ മാത്രമാണ് സാധിക്കു.