Google Map നോക്കി യാത്ര ചെയ്ത കാർ യാത്രികർ നദിയിൽപെട്ടു
അമ്പലത്തറ സ്വദേശികളായ ഇരുവരെയും അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി
ഇതാദ്യമല്ല ഗൂഗിൾ മാപ്പ് വിശ്വസിച്ച് യാത്ര ചെയ്ത് കേരളത്തിൽ അപകടമുണ്ടാകുന്നത്
Google Map നോക്കി ആശുപത്രിയിലേക്ക് പോകുകയായിരുന്ന യുവാക്കൾ ഒഴുക്കിൽപെട്ട് അപകടം. അമ്പലത്തറ സ്വദേശികളായ ഇരുവരെയും അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. മഴവെള്ളപ്പാച്ചിലിൽ കാർ ഒഴുകിപ്പോയി.
SurveyGoogle Map വെട്ടിലാക്കി…
Google Map ചതിച്ച് ഒഴുക്കിൽപ്പെട്ട യുവാക്കളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതാദ്യമായല്ല ഗൂഗിൾ മാപ്പ് വിശ്വസിച്ച് യാത്ര ചെയ്ത് കേരളത്തിൽ അപകടമുണ്ടാകുന്നത്. ഒരു മാസം മുമ്പ് ഹൈദരാബാദ് സ്വദേശികളും കോട്ടയത്ത് അപകടത്തിൽപ്പെട്ടിരുന്നു.
Google Map ചതിച്ചു, സാഹസികമായി രക്ഷപ്പെട്ടു
കഴിഞ്ഞ വ്യാഴാഴ്ച കർണാടകയിലെ ഉപ്പിനങ്ങാടിയിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ഇരുവരും. വെളുപ്പിനായിരുന്നു അബ്ദുൾ റഷീദും തസ്രീഫും യാത്ര ചെയ്തത്. ഗൂഗിൾ മാപ്പ് നോക്കിയായിരുന്നു ഇവരുടെ യാത്ര. രാത്രി തുടർച്ചയായി മഴപെയ്തതിനാൽ പള്ളഞ്ചിച്ചാലിൽ ശക്തമായ നീരൊഴുക്കുണ്ടായിരുന്നു.

ഗൂഗിൾ മാപ്സ് ഇവിടെ ചാലുണ്ടായതായി കാട്ടിയിരുന്നില്ല. പുലർച്ചെ ഇരുട്ട് ആയതിനാൽ ലും പാലവും യാത്രക്കാർക്കും തിരിച്ചറിയാനായില്ല. റോഡിലൂടെ വെള്ളം ഒഴുകുകയാണെന്നാണ് ആദ്യം കരുതിയത്. പെട്ടെന്ന് നദിയാണെന്ന് തിരിച്ചറിഞ്ഞ് അവർ വണ്ടി നിർത്താൻ ശ്രമിച്ചു. എന്നാൽ ഈ സമയത്തിനുള്ളിൽ വണ്ടി തെന്നി നീങ്ങി നദിയിലേക്ക് വീണു.
150 മീറ്ററോളം കാർ തലകീഴ് മറിഞ്ഞ് നദിയിലൂടെ ഒഴുകി. കാറിനകത്ത് നിന്ന് തന്നെ തസ്രീഫ് കാസർകോട് പോലീസിനെ വിവരമറിയിച്ചു. പൊലീസ് കുറ്റിക്കോൽ അഗ്നിശമന സേനയെ ബന്ധപ്പെട്ട് സംഭവസ്ഥലത്തെത്തിയെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
Read More: BSNL Best Plan: 150 Mbps സ്പീഡിൽ 4000GB ഡാറ്റ! ഈ പ്ലാനിനെ കുറിച്ച് നിങ്ങൾക്കറിയാമോ?
ഈ സമയം കാർ യാത്രികർ ഡോർ തുറന്ന് മരത്തടിയിലും കുറ്റിച്ചെടിയിലും പിടിച്ചുനിന്നു. ശേഷം നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് ഇവരെ രക്ഷപ്പെടുത്തി. ഒരുമണിക്കൂർ നീണ്ടുനിന്ന പരിശ്രമത്തിന് ഒടുവിലാണ് രക്ഷാദൌത്യം പൂർണമായത്.
കോട്ടയത്തെ ഗൂഗിൾ മാപ്പ് അപകടം
കഴിഞ്ഞ മാസം ആലപ്പുഴയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഹൈദരാബാദ് സ്വദേശികളും അപകടത്തിലകപ്പെട്ടിരുന്നു. മൂന്നാറിൽ നിന്ന് യാത്ര ചെയ്യുകയായിരുന്ന നാലംഗ മെഡിക്കൽ വിദ്യാർഥികളാണ് തോട്ടിൽ വീണത്. ഇവരെ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെടുത്തി. കാർ പിന്നീട് തോട്ടിൽ നിന്ന് പുറത്തെടുത്തു.
കോട്ടയം കുറുപ്പന്തറയിൽ കടവ് പാലത്തിനു സമീപത്തായിരുന്നു അപകടം. കനത്ത മഴയെ തുടർന്ന് ദിശ തെറ്റിയതായാരിക്കാം എന്നാണ് നാട്ടുകാർ പറഞ്ഞത്. പ്രദേശത്ത് സൂചനാ ബോർഡുകളൊന്നും ഇല്ലെന്ന പരാതിയും നാട്ടുകാർ ഉയർത്തിയിരുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile