Google Gemini
Google I/O 2026: Google Gemini ഉൾപ്പെടെയുള്ള വമ്പൻ എഐ മുന്നേറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ് നമ്മൾ. എന്നാൽ ആരാണ് ഒറിജിനൽ, എന്താണ് ശരിയെന്ന് അറിയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആധിപത്യമുള്ള ഇന്നത്തെ ടെക് യുഗത്തിൽ കൃത്യമായി സാധിക്കാറില്ല! എന്നാൽ യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും നമ്മൾ കാണുന്ന ചിത്രങ്ങളും വീഡിയോകളും ഒറിജിനലാണോ അതോ AI ഉണ്ടാക്കിയ വ്യാജനാണോ എന്ന് ഇനി അറിയാം. വ്യാജന്മാരെ തളയ്ക്കാൻ ഗൂഗിൾ കൊണ്ടുവന്ന പുതിയ സാങ്കേതികവിദ്യയാണ് ഇതിന് സഹായിക്കുന്നത്. ഒപ്പം നമ്മുടെ ജീവിതം കൂടുതൽ അനായാസമാക്കാൻ സുന്ദർ പിച്ചൈയും കൂട്ടരും ഗൂഗിൾ ജെമിനി ഒമ്നി ഉൾപ്പെടെയുള്ള പുത്തൻ ഫീച്ചറുകളും അവതരിപ്പിച്ചു. എന്തൊക്കെയാണ് ജെമിനിയുടെ പുതിയ ഫീച്ചറുകൾ എന്ന് വിശദമായി അറിയാം.
ഏറ്റവും മികച്ചതും പ്രധാനപ്പെട്ടതുമായ ഗൂഗിൾ ജെമിനി അപ്ഡേറ്റാണിത്. കൂടുതൽ വേഗതയും മികച്ച കോഡിംഗ്, ലോജിക്കൽ ചിന്താശേഷിയുമുള്ള ഗൂഗിളിന്റെ പുതിയ എഐ വേർഷനാണിത്. മുമ്പ് ഫ്ലാഷ്, പ്രോ എന്നീ വേർഷനുകളിൽ ലഭ്യമായിരുന്നു. ജെമിനി 3.5 ഫ്ലാഷ് സങ്കീർണ്ണമായ സോഫ്റ്റ്‌വെയർ ജോലികൾ അനുനിമിഷം, വളരെ എളുപ്പത്തിൽ ചെയ്യാൻ സഹായിക്കുന്നു. ഡാറ്റ വിശകലനത്തിനും മറ്റും ഇത് ഉപയോഗപ്രദമാകും.
വ്യാജ ചിത്രങ്ങളും വീഡിയോകളും തിരിച്ചറിയാനും, എഐയിലൂടെയുള്ള കള്ളത്തരങ്ങൾക്ക് പൂട്ടിടാനും സി2പിഎ സഹായിക്കും. ജെമിനി ഓമ്‌നി, സ്പാർക്ക് എന്നിവയിലൂടെ നിർമ്മിക്കുന്ന വീഡിയോകളും കണ്ടന്റുകളും കൃത്രിമം കാണിക്കാൻ കഴിയാത്ത വിധം ഡിജിറ്റൽ ലേബലുകൾ ചേർത്താണ് ഇനി ലഭിക്കുക. അതുപോലെ നമ്മുടെ സ്മാർട്ട് ഫോണുകളിലോ, ലാപ്ടോപ്പുകളിലോ എത്തുന്ന ചിത്രങ്ങളും മറ്റും ഗൂഗിൾ സെർച്ചിലൂടെയും ക്രോമിലൂടെയും ഇനി ഒറിജിനലാണോ എന്ന് തിരിച്ചറിയാനാകും. ഇതിനായാണ് ഗൂഗിൾ ജെമിനി എഐ സി2പിഎ എന്ന Coalition for Content Provenance and Authenticity ഫീച്ചർ ലഭ്യമാക്കുന്നത്.
Also Read: BSNL മാസ് പ്ലാൻ! 70 ദിവസം ടെൻഷൻ ഫ്രീ, അൺലിമിറ്റഡ് കോളുകളോടെ…
ജെമിനി ഓമ്‌നി എന്നോ ജെമിനി ഒമ്‌നി എന്നോ ഈ പുതിയ ഫീച്ചറിനെ പറയാം. ഇനി എഐ വീഡിയോകൾക്കും ഫോട്ടോകൾക്കും സങ്കീർണമായ പ്രോംപ്റ്റുകൾ ആവശ്യം വരില്ല. മികച്ച വീഡിയോകൾ നിർമിക്കാനും അവയിൽ മാറ്റങ്ങൾ വരുത്താനും സഹായിക്കുന്ന Omni എന്ന ക്രിയേറ്റീവ് ഏജന്റിലൂടെ സാധിക്കും. നമ്മളോട് സംസാരിച്ചുകൊണ്ട് വീഡിയോകളുടെ സീനുകൾ മാറ്റാനും എഡിറ്റ് ചെയ്യാനും ജെമിനിയ്ക്ക് കഴിയും.
ജെമിനി എഐയിലേക്ക് എഐ അവതാറുകളും ഇനി വരുന്നു. ജിമെയിൽ, കലണ്ടർ, ഡോക്സ് എന്നിവയുമായി ബന്ധിപ്പിച്ച് ഇമെയിലുകൾ തരംതിരിക്കാനും ജെമിനി സ്പാർക്കിന് കഴിയും. കണ്ടന്റ് ക്രിയേറ്റർമാർക്ക് ഉപകാരപ്പെടുന്ന ഫീച്ചർ കൂടിയാണിത്. കാരണം യൂട്യൂബ് ഷോർട്ട്സുകളിൽ ക്രിയേറ്റർമാരുടെ ശബ്ദത്തിൽ വരെ എഐ അവതാറുകൾ സൃഷ്ടിക്കാനാകും.