Good News! ഇത്ര വേഗം തിരിച്ചിറങ്ങിയോ Gold Price? കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും സ്വർണവില

Updated on 03-Feb-2026

Gold Price Today in Malayalam: പിടിച്ചാൽ കിട്ടാത്ത സ്വർണ വില തിരികെ വരുമെന്ന പ്രതീക്ഷയാണോ ഇന്നത്തെ നിരക്ക്. സംസ്ഥാനത്ത് ഇന്ന് സ്വർണ നിരക്ക് വീണ്ടും കുറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച റെക്കോഡ് വിലയിലെത്തിയ സ്വർണ വില തിരിച്ചിറങ്ങുകയാണ്.

Gold Price Down

ഇന്ന് സംസ്ഥാനത്ത് ഗ്രാമിന് 130 രൂപ കുറഞ്ഞ്, ഒരു ഗ്രാം സ്വർണത്തിന്റെ വില 13,910 രൂപയായി. പവന് 1,040 രൂപ കുറഞ്ഞ് 1,11,280 രൂപയുമായി. 22 കാരറ്റ് സ്വർണത്തിന്റെ നിരക്കാണിത്. ഇന്ന് വൈകുന്നേരം സ്വർണ വില വീണ്ടും കൂടുമോ എന്നത് കണ്ടറിയണം. കാരണം, കഴിഞ്ഞ ദിവസം രണ്ട് പ്രാവശ്യം സ്വർണ വില കുറഞ്ഞ്, പിന്നീട് വർധിച്ചിരുന്നു.

18 കാരറ്റ് സ്വര്‍ണം: 11,381 രൂപ (ഒരു ഗ്രാം)
18 കാരറ്റ് സ്വര്‍ണം: 91048 രൂപ (ഒരു പവൻ)

അതേ സമയം ജനുവരി 29 നാണ് സ്വർണം സർവ്വകാല റെക്കോഡിട്ടത്. അന്ന് 1,31,160 രൂപയായിരുന്നു പവന് വില. പിന്നീട് അടുത്ത ദിവസങ്ങളിൽ സ്വർണ വില കുറഞ്ഞു. അടുപ്പിച്ച് നാല് ദിവസങ്ങളിൽ വില കുറഞ്ഞെങ്കിലും ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ തന്നെയാണ് ഇപ്പോഴും വില.

Gold Price India

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ 10 ഗ്രാം സ്വർണത്തിന്റെ നിരക്ക് ഇതാ…

മുംബൈ: 142,890 രൂപ

ഡൽഹി: 142,640 രൂപ

ബെംഗളൂരു: 143,000 രൂപ

ചെന്നൈ: 143,300 രൂപ

ഹൈദരാബാദ്: 143,110 രൂപ

കൊൽക്കത്ത: 142,700 രൂപ

Also Read: സാംസങ്ങിനെ ഒതുക്കാൻ Apple iPhone Flip ഫോൺ പണിപ്പുരയിൽ!

Silver Price in Kerala

സ്വർണത്തിന് മാത്രമല്ല Silver Price ലും വ്യത്യാസം വന്നു. ഒരു ഗ്രാം വെള്ളിക്ക് 20 രൂപ കുറഞ്ഞ് 280 രൂപയായി. പത്ത് ഗ്രാം വെള്ളിയുടെ വില ഇന്ന് 2800 രൂപയാണ്. പത്ത് ഗ്രാമിന് 200 രൂപയാണ് വില കുറഞ്ഞത്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :