കേരളത്തിൽ സ്വർണവില വർധിച്ചു
ഇന്ന് സംസ്ഥാനത്ത് വെള്ളിവില മാറ്റമില്ലാതെ തുടരുന്നു
കേരളത്തിൽ സ്വർണവില കുതിക്കാൻ തുടങ്ങുന്നു. ഇന്ന് സംസ്ഥാനത്തെ Gold price വർധിച്ചു. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 44,480 രൂപയായി.
SurveyGold price ഇന്ന്
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 30 രൂപ വർധിച്ച് 5560 രൂപ എന്ന വിലയിലെത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിനാകട്ടെ 25 രൂപയും വർധിച്ചിട്ടുണ്ട്. ഇതോടെ വിപണിവില 4610 രൂപയായി.
Gold price in India: 24 കാരറ്റ്
- ഡൽഹി: 60,480 രൂപ
- മുംബൈ: 60,330 രൂപ
- ചെന്നൈ: 60,760 രൂപ
- കൊൽക്കത്ത: 60,330 രൂപ
- ഹൈദരാബാദ്: 60,330 രൂപ
- ബെംഗളൂരു: 60,380 രൂപ
Gold price in India: 22 കാരറ്റ് സ്വർണം
- ഡൽഹി: 55,450 രൂപ
- മുംബൈ: 55,300 രൂപ
- ചെന്നൈ: 55,700 രൂപ
- കൊൽക്കത്ത: 55,300 രൂപ
- ഹൈദരാബാദ്: 55,300 രൂപ
- ബെംഗളൂരു: 55,350 രൂപ
കഴിഞ്ഞ ശനിയാഴ്ച കുറഞ്ഞ സ്വർണവില തൊട്ടടുത്ത 2 ദിവസങ്ങളിലും മാറ്റമില്ലാതെ തുടരുകയായിരുന്നു. എന്നാൽ ഇന്ന് Gold rate വർധിക്കുന്നത് വിപണി എങ്ങോട്ടെന്നുള്ള ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
കഴിഞ്ഞ 7 ദിവസങ്ങളിലെ Gold price: 8g
മെയ് 30: 44,360 രൂപ- ഒരു പവന് 80 രൂപ കുറഞ്ഞു
മെയ് 31: 44,680 രൂപ- ഒരു പവന് 320 രൂപ വർധിച്ചു
ജൂൺ 1: 44,560 രൂപ- ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു
ജൂൺ 2: 44,800 രൂപ- ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു
ജൂൺ 3: 44,240 രൂപ- ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു
ജൂൺ 4: 44,240 രൂപ- സ്വർണവിലയിൽ മാറ്റമില്ല
ജൂൺ 5: 44,240 രൂപ- സ്വർണവിലയിൽ മാറ്റമില്ല
ജൂൺ 6: 44,480 രൂപ- ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു
Silver Price ഇന്ന്
ഇന്ന് സംസ്ഥാനത്ത് വെള്ളിവില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളി 78 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയാകട്ടെ 103 രൂപ എന്ന വിപണിവിലയിൽ തുടരുന്നു.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile