കഴിഞ്ഞ ശനിയാഴ്ച Gold Price ഉയർന്നിരുന്നു
എന്നാൽ തൊട്ടടുത്ത 2 ദിവസങ്ങളിലും സ്വർണം ആശ്വാസനിരക്കിലാണ്
സ്വർണം വാങ്ങുന്നവർക്ക് ഇത് ആശ്വാസവാർത്തയാണ്
തുടർച്ചയായ വില വർധനവിന് ശേഷം ഇന്ന് സംസ്ഥാനത്തെ സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഈ ആഴ്ച Gold Price വർധിക്കാത്തത് സ്വർണം വാങ്ങുന്നവർക്ക് ആശ്വാസവാർത്തയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 43,960 രൂപയായി തുടരുന്നു.
Surveyമാറ്റമില്ലാതെ സ്വർണവില
കഴിഞ്ഞ ശനിയാഴ്ച Gold Price ഉയർന്നിരുന്നു. ഒരു പവന് 80 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ സ്വർണം വീണ്ടും വൻ റെക്കോഡിലേക്ക് കുതിക്കുമോ എന്ന ആശങ്കയിലായിരുന്നു സ്വർണ പ്രേമികൾ. എന്നാൽ തൊട്ടടുത്ത 2 ദിവസങ്ങളിലും സ്വർണം ആശ്വാസനിരക്കിലാണ്.
ഇന്നത്തെ സ്വർണവില
ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 5495 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിനാകട്ടെ 4548 രൂപയും വില വരുന്നു. ഈ മാസം 19നാണ് Gold rate ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന് 44,160 രൂപയായിരുന്നു വില. എന്നാൽ സെപ്തംബർ 13, 14 തീയതികളിൽ ഒരു പവൻ സ്വർണത്തിന് 43,600 രൂപയായിരുന്നു വില വന്നത്. ഇതായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും.
Read More: ബിഗ് ബില്യൺ സെയിലിന് പിന്നാലെ Amazonൽ Great Indian Festival! എന്തൊക്കെ ഓഫറുകൾ
സ്വർണവില: സെപ്തംബർ
സെപ്റ്റംബർ 1: 44,040 രൂപ -ഒരു പവന് 80 രൂപ കുറഞ്ഞു
സെപ്റ്റംബർ 2: 44,160 രൂപ- ഒരു പവന് 120 രൂപ ഉയർന്നു
സെപ്തംബർ 3: 44,160 രൂപ- സ്വർണവിലയിൽ മാറ്റമില്ല
സെപ്തംബർ 4: 44,240 രൂപ- ഒരു പവന് 80 രൂപ ഉയർന്നു
സെപ്തംബർ 5: 44,120 രൂപ- ഒരു പവന് 120 രൂപ കുറഞ്ഞു
സെപ്തംബർ 6: 44,000 രൂപ- ഒരു പവന് 120 രൂപ കുറഞ്ഞു
സെപ്തംബർ 7: 43,920 രൂപ- ഒരു പവന് 80 രൂപ കുറഞ്ഞു
സെപ്തംബർ 8: 44,000 രൂപ- ഒരു പവന് 80 രൂപ ഉയർന്നു
സെപ്തംബർ 9: 43,880 രൂപ- ഒരു പവന് 120 രൂപ കുറഞ്ഞു
സെപ്തംബർ 10: 43,880 രൂപ- സ്വർണവിലയിൽ മാറ്റമില്ല
സെപ്തംബർ 11: 43,880 രൂപ- സ്വർണവിലയിൽ മാറ്റമില്ല
സെപ്തംബർ 12: 43,880 രൂപ- സ്വർണവിലയിൽ മാറ്റമില്ല
സെപ്തംബർ 13: 43,600 രൂപ- ഒരു പവന് 280 രൂപ കുറഞ്ഞു
സെപ്തംബർ 14: 43,600 രൂപ- സ്വർണവിലയിൽ മാറ്റമില്ല

സെപ്തംബർ 15: 43,760 രൂപ- ഒരു പവന് 160 രൂപ ഉയര്‍ന്നു
സെപ്തംബർ 16: 43,920 രൂപ- ഒരു പവന് 160 രൂപ ഉയര്‍ന്നു
സെപ്തംബർ 17: 43,920 രൂപ- സ്വർണവിലയിൽ മാറ്റമില്ല
സെപ്തംബർ 18: 44,040 രൂപ- ഒരു പവന് 120 രൂപ ഉയര്‍ന്നു
സെപ്തംബർ 19: 44,160 രൂപ- ഒരു പവന് 120 രൂപ ഉയര്‍ന്നു
സെപ്തംബർ 20: 44,160 രൂപ- സ്വർണവിലയിൽ മാറ്റമില്ല
സെപ്തംബർ 21: 44,040 രൂപ- ഒരു പവന് 120 രൂപ കുറഞ്ഞു
സെപ്തംബർ 22: 43,880 രൂപ- ഒരു പവന് 160 രൂപ കുറഞ്ഞു
സെപ്തംബർ 23: 43,960 രൂപ- ഒരു പവന് 80 രൂപ ഉയര്‍ന്നു
സെപ്തംബർ 24: 43,960 രൂപ- സ്വർണവിലയിൽ മാറ്റമില്ല
സെപ്തംബർ 25: 43,960 രൂപ- സ്വർണവിലയിൽ മാറ്റമില്ല
ഇന്നത്തെ വെള്ളിവില
ഇന്ന് സംസ്ഥാനത്ത് Silver Priceഉം മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക് ഇന്ന് 79 രൂപയാണ് വില. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയ്ക്ക് 103 രൂപയും വിലയാകും.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile