നാനോ അണുനശീകരണ സാങ്കേതികവിദ്യയുമായി ഗോദ്റെജ് അപ്ലയന്‍സസ്

നാനോ അണുനശീകരണ സാങ്കേതികവിദ്യയുമായി ഗോദ്റെജ് അപ്ലയന്‍സസ്
HIGHLIGHTS

ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകളില്‍ നൂതന നാനോ അണുനശീകരണ സാങ്കേതികവിദ്യയുമായി ഗോദ്റെജ് അപ്ലയന്‍സസ്

ഈ സാങ്കേതികവിദ്യയ്ക്ക് പേറ്റെന്‍റ് ഫയല്‍ ചെയ്തിട്ടുമുണ്ട്.

 
കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്‍റെ പതാക വാഹക കമ്പനിയായ ഗോദ്റെജ് ആന്‍ഡ് ബോയ്സിന്‍റെ  ഭാഗമായി ഗോദ്റെജ് അപ്ലയന്‍സസ് ആരോഗ്യ സംരക്ഷണത്തിനും ശുചിത്വത്തിനും ഉപയോക്താക്കള്‍ കൂടുതല്‍ പരിഗണന കൊടുക്കുന്നതിനിന്‍റെ ഭാഗമായി ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്റര്‍ ശ്രേണിയില്‍ നൂതന നാനോ അണുനശീകരണ സാങ്കേതിക വിദ്യ (നാനോ ഡിസ്ഇന്‍ഫെക്ഷന്‍ ടെക്നോളജി) അവതരിപ്പിച്ചു. ഈ സാങ്കേതികവിദ്യയ്ക്ക്  പേറ്റെന്‍റ് ഫയല്‍ ചെയ്തിട്ടുമുണ്ട്.

 നാനോ അണുനശീകരണ സാങ്കേതിക വിദ്യ റഫ്രിജറേറ്ററില്‍ വായു പ്രവഹിക്കുന്ന കുഴലില്‍ ഒരു പ്രത്യേക ആന്‍റി ജെം നാനോ കോട്ടിങ് ഉപയോഗിക്കുന്നു. ഈ കുഴലിലൂടെ കടന്നുപോകുന്ന വായു അണുമുക്തമാക്കപ്പെടുകയും റഫ്രിജറേറ്ററിന് ഉള്ളില്‍ ഇത് സഞ്ചരിക്കുമ്പോള്‍ റഫ്രിജറേറ്ററിന്‍റെ അടഞ്ഞ കംപാര്‍ട്ട്മെന്‍റുകളിലെ അടക്കം സൂക്ഷ്മ കീടാണുക്കളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുകയും ഇതിലൂടെ റഫ്രിജറേറ്ററിലെ ഭക്ഷ്യവസ്തുക്കളുടെ ഉപരിതലം അണുമുക്തമാക്കുകയും ചെയ്യുന്നു.

 ഈ സാങ്കേതിക വിദ്യ കുഴലിന്‍റെ ഉപരിതലം 100 ശതമാനവും ഭക്ഷ്യവസ്തുക്കളുടെ ഉപരിതലം ശരാശരി 95 ശതമാനവും അണുമുക്തമാക്കുന്നു എന്ന് പരിശോധിച്ച് ഉറപ്പാക്കിയിട്ടുള്ളതാണ്. സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനം  കുറയുന്നത് മെച്ചപ്പെട്ട ഭക്ഷണ സംരക്ഷണം ഉറപ്പാക്കാന്‍ സഹായിക്കും. അത് ഭക്ഷണം കൂടുതല്‍ കാലം പുതുമയുള്ളതും ആരോഗ്യകരവുമായി നിലനിര്‍ത്തുകയും ചെയ്യും. തണുപ്പിക്കലിലൂടെ സൂക്ഷ്മജീവികളുടെ വളര്‍ച്ച കുറയ്ക്കുന്ന സാധാരണ റഫ്രിജറേറ്ററുകളില്‍ നിന്ന് വ്യത്യസ്തമായി അണുനാശിനി സാങ്കേതികവിദ്യ റഫ്രിജറേറ്ററിലെ വായു  അണുവിമുക്തമാക്കുന്നതില്‍ ഒരു പടി കൂടി മുന്നോട്ട് പോകുകയും അത്  തുറന്നിരിക്കുന്ന ഭക്ഷണത്തിന്‍റെ ഉപരിതലത്തിലുള്ള രോഗാണുക്കള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. 

 ഈ സാങ്കേതിക വിദ്യ എന്‍എബിഎല്‍ അംഗീകൃത ലാബില്‍ പരിശോധിച്ചതാണ്. റഫ്രിജറേറ്ററുകളില്‍ സാധാരണ കാണുന്ന തക്കാളി, തുറന്നു വെച്ചിരിക്കുന്ന ബ്രെഡ്, തൈര്, മുറിച്ച ആപ്പിള്‍ തുടങ്ങിയയില്‍ പൊതുവില്‍ കാണപ്പെടുന്ന ഇകോളി, സാല്‍മോണെല്ല തുടങ്ങിയ അണുക്കള്‍ക്കെതിരായ 24 മണിക്കൂര്‍ ഭക്ഷണ ഉപരിതല അണുനശീകരണ പരിശോധനയും നടത്തിയിട്ടുണ്ട്. ഗോദ്റെജ് അപ്ലയന്‍സസാണ് ഈ സാങ്കേതിക വിദ്യയുടെ ഉടമസ്ഥര്‍. ഗോദ്റെജ് അപ്ലെയന്‍സസ് കോവിഡ് വാക്സിന്‍ സൂക്ഷിക്കുന്നതിനുള്ള നൂതന മെഡിക്കല്‍ റഫ്രിജറേറ്ററുകളും മെഡിക്കല്‍ കോള്‍ഡ് ചെയിന് ആവശ്യമായ നൂതന ഫ്രീസറുകളും ലഭ്യമാക്കുന്നുണ്ട്.

 പുതിയ സാങ്കേതിക വിദ്യയിലൂടെ ബ്രാന്‍ഡിന്‍റെ വിപണി പങ്കാളിത്തം ശക്തിപ്പെടുത്താനും അടുത്ത വര്‍ഷത്തോടെ കമ്പനിയുടെ മൊത്തം ഉല്‍പന്ന നിരയുടെ 30 ശതമാനം ആരോഗ്യസംരക്ഷണഅധിഷ്ഠിത ഉപകരണങ്ങളാക്കാനും ലക്ഷ്യമിടുന്നതായി ഗോദ്റെജ് അപ്ലയന്‍സസിന്‍റ ബിസിനസ് മേധാവിയും എക്സിക്യുട്ടീവ് വൈസ് പ്രസിഡന്‍റുമായ കമല്‍ നന്തി പറഞ്ഞു.

 നാനോ  അണുനാശിനി സാങ്കേതിക വിദ്യയുടെ അവതരണം ഇന്ത്യന്‍ റഫ്രിജറേറ്റര്‍ വ്യവസായ മേഖലയില്‍ അതിപ്രധാനമായൊരു നാഴികക്കല്ലാണെന്നും ഇത് ഉടന്‍ തന്നെ  ഫ്രോസ്റ്റ് ഫ്രീ ശ്രേണിയിലാകെ ലഭ്യമാകുമെന്നും   ഗോദ്റെജ് അപ്ലയന്‍സസ് റഫ്രിജറേറ്റര്‍ വിഭാഗം പ്രൊഡക്റ്റ് ഗ്രൂപ്പ് മേധാവി അനുപം ഭാര്‍ഗവ പറഞ്ഞു.

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo