ഗ്രാൻഡ് Republic Sale ഓഫർ! Samsung ഫോണുകൾക്കും ഉപകരണങ്ങൾക്കും വിലക്കിഴിവും ക്യാഷ്ബാക്കും

HIGHLIGHTS

സ്മാർട്ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവയ്ക്കെല്ലാം Samsung സ്പെഷ്യൽ സെയിൽ

Grand Republic Sale ആണ് സാംസങ് പ്രഖ്യാപിച്ചിരിക്കുന്നത്

സാംസങ് Grand Republic Sale ഓഫറുകളെ കുറിച്ച് വിശദമായി അറിയാം

ഗ്രാൻഡ് Republic Sale ഓഫർ! Samsung ഫോണുകൾക്കും ഉപകരണങ്ങൾക്കും വിലക്കിഴിവും ക്യാഷ്ബാക്കും

ഇന്ത്യയിലെ ജനപ്രിയ സ്മാർട്ഫോൺ ബ്രാൻഡാണ് Samsung. റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ഇന്ത്യക്കാർക്ക് ഇതാ കിടിലൻ സാംസങ് ഓഫറുകൾ. ജനുവരി 26ന് രാജ്യത്തിനൊപ്പം സാംസങ്ങും റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കുചേരുകയാണ്. Grand Republic Sale ആണ് സാംസങ് പ്രഖ്യാപിച്ചിരിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

Samsung ഓഫറിൽ ഇവയെല്ലാം…

സ്മാർട്ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവയ്ക്കെല്ലാം Republic സ്പെഷ്യൽ സെയിലിൽ ഓഫർ ലഭിക്കും. സാംസങ് ടിവികൾ, ടാബ്‌ലെറ്റുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഇത് മികച്ച അവസരം. ഇയർബഡ്സ് പോലുള്ള വെയറബിൾസും, ഡിജിറ്റൽ ഹോം ഗാഡ്ജെറ്റുകൾക്കും ഓഫർ ലഭിക്കും. അടുക്കളയിലേക്ക് ആവശ്യമായ സാംസങ് ഇലക്ട്രിക് ഉപകരണങ്ങളും വിലക്കുറവിൽ വാങ്ങാം.

Samsung phone ഓഫറുകൾ
Samsung phone ഓഫറുകൾ

ലാഭത്തിൽ വാങ്ങാൻ Samsung Republic Sale

സാംസങ്ങിന്റെ പ്രശസ്തമായ ഗാലക്സി സ്മാർട്ഫോണുകൾ നിങ്ങൾക്ക് ഓഫറിൽ വാങ്ങാം. കൂടാതെ നിരവധി സാംസങ് ഉൽപ്പന്നങ്ങൾക്ക് ഓഫറുണ്ട്. 25,000 രൂപ വരെ ക്യാഷ്ബാക്ക് ഈ സ്പെഷ്യൽ സെയിലിൽ നിന്ന് ലഭിക്കും. പല ഫോണുകൾക്കും 57% വരെ കിഴിവുണ്ട്.
സാംസങ് ടെലിവിഷനുകൾക്ക് 48% വരെ കിഴിവുണ്ട്.

ലാപ്ടോപ്പ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ലാഭം പ്രതീക്ഷിക്കാം. 46% വരെ വിലകുറച്ച് ലാപ്ടോപ്പുകൾ ലഭിക്കും. 50% വരെ ലാഭത്തിൽ ടാബ്‌ലെറ്റുകൾ, വെയറബിൾസ് എന്നിവ വാങ്ങാം.

റഫ്രിജറേറ്ററുകൾ, വാഷിങ് മെഷീനുകൾ, മൈക്രോവേവ്, AC മുതലായവയ്ക്കും വിലക്കിഴിവുണ്ട്. ഈ ഇലക്ട്രിക് ഗാർഹിക ഉപകരണങ്ങൾ 52% കിഴിവിൽ പർച്ചേസ് ചെയ്യാം. 8990 രൂപയിൽ സാംസങ് വാഷിങ് മെഷീനുകൾ സ്വന്തമാക്കാനുള്ള അവസരമാണിത്. 28490 രൂപ മുതൽ മുന്തിയ സൗണ്ട്ബാറുകൾ സാംസങ് ഓഫറിൽ വാങ്ങാം. 15,250 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറും റിപ്പബ്ലിക് ഡേ സെയിലിൽ സ്വന്തമാക്കാം.

Samsung phone ഓഫറുകൾ

സാംസങ് ഗാലക്സി Z ഫോൾഡ്5, ഗാലക്സി M34 എന്നിവ നിങ്ങൾക്ക് വില കുറച്ച് ലഭിക്കും. ഗാലക്സി S21 FE, ഗാലക്സി S23 FE തുടങ്ങിയ ഫോണുകളും ഡിസ്കൌണ്ട് ഉൾപ്പെടെ പർച്ചേസ് ചെയ്യാം. 57 ശതമാനം വരെ വിലക്കിഴിവാണ് ഇവയ്ക്ക് ലഭിക്കുന്നത്.

കൂടാതെ, ഇപ്പോൾ ലോഞ്ച് ചെയ്ത സാംസങ് ഗാലക്സി S24 സീരീസുകളുടെ പ്രീ ബുക്കിങ്ങിനും ഓഫറുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്ത് ഫോൺ വാങ്ങുന്നവർക്ക് ഓഫർ വിലയിൽ ഫോൺ വാങ്ങാം.

ഒപ്പം ബാങ്ക് ഓഫറുകളും

റിപ്പബ്ലിക് ഡേ സെയിലിൽ സാംസങ് നൽകുന്ന കിഴിവ് മാത്രമല്ല. ഇതിനൊപ്പം നിങ്ങൾക്ക് ബാങ്ക് ഡിസ്കൌണ്ടും ലഭിക്കും. ആക്സിസ്, HDFC ബാങ്ക്, ICICI എന്നിവയുടെയെല്ലാം കാർഡുകൾക്ക് ഓഫറുകളുണ്ട്. മറ്റ് പ്രമുഖ ബാങ്കുകളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്കും 22.5% വരെ ക്യാഷ്ബാക്ക് ലഭിക്കും. അതായത്, 25,000 രൂപ വരെ നിങ്ങൾക്ക് ലഭിച്ചേക്കും.

READ MORE: മെഗാസ്റ്റാറിന്റെ ഫോൺ ഭ്രമം! വിൽപ്പനയ്ക്ക് മുന്നേ Flagship Phone ആദ്യം കൈക്കലാക്കി Mammootty

ഓഫർ ലഭിക്കാൻ, എവിടെ നിന്നും വാങ്ങാം?

Samsung.com എന്ന സാംസങ്ങിന്റെ ഓൺലൈൻ വെബ്സൈറ്റിൽ നിന്ന് പർച്ചേസ് ചെയ്യാം. അല്ലെങ്കിൽ സാംസങ് Shop App ഉപയോഗിക്കാം. സാംസങ് എക്സ്ക്ലൂസീവ് സ്റ്റോറുകളിലും ഓഫറുകൾ ലഭ്യമാണ്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo