Flipkart Freedom Sale 2026 എത്തുന്നു!ഗാഡ്ജറ്റുകളും വീട്ടുപകരണങ്ങളും ഓഫറിൽ വാങ്ങാൻ അവസരം

ഓൺലൈൻ ഷോപ്പിംഗ് പ്രേമികൾ കാത്തിരിക്കുന്ന Flipkart Freedom Sale 2026 ഇതാ വരവായി! പുതിയ ഫോൺ, ലാപ്ടോപ്പ്, വീട്ടുപകരണങ്ങൾ വാങ്ങാൻ പ്ലാനുള്ളവർക്ക് ആടി സെയിൽ പോലെ ഈ ഓഫർ പ്രയോജനപ്പെടുത്താം. ബാങ്ക് ഓഫറുകൾ, എക്സ്ചേഞ്ച് ബോണസ്, EMI ഓഫറുകളും ഫ്ലിപ്കാർട്ട് ഫ്രീഡം സെയിലിൽ ലഭ്യമാകും. ആമസോണിൽ ഫ്രീഡം സെയിൽ പ്രഖ്യാപിച്ചതിനൊപ്പം ഇ കൊമേഴ്സ് പ്ലാറ്റ്ഫോം ഫ്ലിപ്കാർട്ടും ഓഫർ സെയിൽ തീയതി പുറത്തുവിട്ടു. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചുള്ള ഫ്രീഡം സെയിലിൽ ജനപ്രിയ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാനാകും. എന്ന് സെയിൽ ഓഫർ ആരംഭിക്കുമെന്നും, ഓഫറിന്റെ വിശദാംശങ്ങളും അറിയാം.

Flipkart Freedom Sale 2026 Offers

സ്മാർട്ട്‌ഫോണുകൾ, ടെലിവിഷനുകൾ, ലാപ്ടോപ്പുകൾ, ഗാർഹികോപകരണങ്ങൾ, ഫാഷൻ ഉൽപ്പന്നങ്ങൾ എന്നിവയെല്ലാം 80% വരെ കിഴിവ് ഫ്ലിപ്കാർട്ടിന്റെ ഫ്രീഡം സെയിലിൽ ലഭിക്കും. ഓഗസ്റ്റ് 8 നാണ് എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള ഫ്രീഡം സെയിൽ ഇത്തവണ നടത്തുന്നത്. 24 മണിക്കൂർ മുമ്പ് ബ്ലാക്ക്, പ്ലസ് മെമ്പർമാർക്ക് ഫ്രീഡം സെയിലിന്റെ ആനുകൂല്യങ്ങൾ ലഭിക്കും. ഇവർക്ക് ഈസി ഇഎംഐ (EMI) പോലുള്ള പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

ഓഗസ്റ്റ് 7 ന് പ്ലസ്, ബ്ലാക്ക് അംഗങ്ങൾക്ക് ഓഫർ വിനിയോഗിക്കാം. ബാങ്ക് ക്യാഷ്ബാക്ക്, എക്സ്ചേഞ്ച് ബോണസ് മാത്രമല്ല പ്ലസ് മെമ്പർഷിപ്പുള്ളവർക്കും ബ്ലാക്ക് മെമ്പർഷിപ്പുള്ളവർക്കും സൂപ്പർകോയിൻസ് റിവാർഡുകളും ലഭ്യമാകും. വർഷാവർഷം നടക്കുന്ന ഫ്ലിപ്കാർട്ട് ഫ്രീഡം ഓഫർ ഏറ്റവും മികച്ച ഷോപ്പിംഗ് സെയിൽ മാമാങ്കമായി കണക്കാക്കാം.

Also Read: പൈസ കാലിയാകാതെ ഹോം തിയേറ്റർ! ആമസോണിൽ JBL 7.1 Channel Soundbar 30000 രൂപ കിഴിവിൽ

ഫ്ലിപ്കാർട്ട് ഫ്രീഡം സെയിലിൽ എന്തെല്ലാം ഓഫറുകൾ?

സ്മാർട്ട്ഫോണുകൾ, ടിവികൾ, ലാപ്ടോപ്പുകൾ, വലിയ ഗൃഹോപകരണങ്ങൾ എന്നിവയ്ക്ക് മികച്ച ഡിസ്കൗണ്ടുകൾ ഈ ഓഫർ സെയിലിൽ ലഭ്യമാകും. നതിങ്, മോട്ടറോള, വിവോ ടി സീരീസ്, റിയൽമി പി സീരീസ് ഫോണുകൾക്കും ഓഫർ ലഭ്യമാകും. ആപ്പിൾ, സാംസങ് പോലുള്ള ബ്രാൻഡുകളുടെ ഫ്ലാഗ്ഷിപ്പുകൾക്ക് എക്സ്ചേഞ്ച് ബോണസും ബാങ്ക് ക്യാഷ്ബാക്ക് ഓഫറുകളുമുണ്ടാകും.

ഫോണുകൾ മാത്രമല്ല എച്ച്പി, ഡെൽ, Lenovo, ASUS പോലുള്ള ബ്രാൻഡുകളുടെ ലാപ്ടോപ്പുകൾക്ക് കിഴിവ് നേടാം. Samsung, LG, Sony, TCL 4K, QLED ടിവികൾക്കും വിലക്കുറവ് പ്രതീക്ഷിക്കാം. വീട്ടിലേക്കുള്ള ഉപകരണങ്ങൾ, ഫാഷൻ, ആഭരണങ്ങൾ തുടങ്ങിയവയും വിലക്കിഴിവിൽ ഫ്രീഡം സെയിലിൽ ലഭ്യമാകുന്നതാണ്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :