ഫ്ലിപ്പ്കാർട്ട് ബിഗ് ഡേയ്സ് ;10 ശതമാനം ഡിസ്‌കൗണ്ടിൽ റെഡ്മി K20 സീരിയസ്സുകൾ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 23 Jun 2020
HIGHLIGHTS
  • ഫ്ലിപ്പ്കാർട്ടിൽ നിന്നും ഉത്പന്നങ്ങൾ ഓഫറുകളിൽ വാങ്ങിക്കാം

  • ജൂൺ 23 മുതൽ ജൂൺ 27 വരെ ആണ് ഓഫറുകൾ ലഭിക്കുന്നത്

  • കൂടാതെ മറ്റു HDFC ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നു

ഫ്ലിപ്പ്കാർട്ട് ബിഗ് ഡേയ്സ് ;10 ശതമാനം ഡിസ്‌കൗണ്ടിൽ റെഡ്മി K20 സീരിയസ്സുകൾ
ഫ്ലിപ്പ്കാർട്ട് ബിഗ് ഡേയ്സ് ;10 ശതമാനം ഡിസ്‌കൗണ്ടിൽ റെഡ്മി K20 സീരിയസ്സുകൾ

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ അവസരം .ജൂൺ 23 മുതൽ ജൂൺ 27 വരെയുള്ള കാലയളവുകളിൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നു .സ്മാർട്ട് ഫോണുകളിൽ ആണ് കൂടുതൽ ഓഫറുകൾ ലഭിക്കുന്നത് .ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്സ് ഓഫറുകളാണ് ഇത് . HDFC കാർഡ് ഉപഭോതാക്കൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും ലഭ്യമാകുന്നതാണു് .ഇപ്പോൾ റെഡ്മി കെ 20 സീരിയസ്സ് ഫോണുകളും ഈ ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .

റെഡ്‌മിയുടെ K20 

6.39 ഇഞ്ചിന്റെ ഫുൾ HD+ AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.5:9 ഡിസ്‌പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .രണ്ടു വേരിയന്റുകൾ ഇപ്പോൾ പുറത്തിറങ്ങിയിരുന്നു .6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് ലഭ്യമാകുന്നതാണു് .Snapdragon 730 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

Android 9 Pieലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .48 + 13 + 8 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ പോപ്പ് അപ്പ് സെൽഫി ക്യാമറകളും ആണ്   റെഡ്‌മിയുടെ K20 ഫോണുകൾക്കുള്ളത് .4,000mAh ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 18W ചാർജർ ആണ് ഇതിനുള്ളത് .

logo
Anoop Krishnan

email

Web Title: Flipkart Big Days Offers On Redmi Smart Phones
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status