ചൂട് കുറയ്ക്കാം, ചെലവും! ടാറ്റയുടെ Croma 7-in-1 Convertible AC ഏറ്റവും കുറഞ്ഞ വിലയിൽ

ചൂട് കുറയ്ക്കാം, ചെലവും! ടാറ്റയുടെ Croma 7-in-1 Convertible AC ഏറ്റവും കുറഞ്ഞ വിലയിൽ

ഇക്കൊല്ലത്തെ കടുത്ത ചൂടിൽ നിന്ന് ആശ്വാസം നേടാൻ മികച്ച കൂളിംഗ് നൽകുന്ന എസി വീട്ടിലെത്തിക്കാം. Tata Croma 7-in-1 Convertible AC വിലക്കുറവിൽ ക്രോമയിൽ വിൽക്കുന്നു. വീട്ടിലെ സുഖകരമായ അന്തരീക്ഷം നിലനിർത്താൻ ഡിസൈൻ ചെയ്ത എയർ കണ്ടീഷണർ ആണിത്. Tata Cromaയുടെ വിശ്വാസ്യതയും ആധുനിക സാങ്കേതികവിദ്യയും ഇതിൽ ലഭിക്കുമെന്നതാണ് സവിശേഷത. ഇക്കൊല്ലത്തെ കൊടുംചൂടിനെ ശമിപ്പിക്കാനുള്ള ഏറ്റവും മികച്ച ഓപ്ഷനാണെന്നും പറയാം. 1.5 Ton 3 Star സ്പ്ലിറ്റ് എസിയ്ക്ക് ക്രോമ എന്ന ഓൺലൈൻ സൈറ്റിൽ ലഭിക്കുന്ന ഓഫറുകളും പ്രത്യേകതകളും അറിയാം.

Digit.in Survey
✅ Thank you for completing the survey!

Tata Croma 7-in-1 Convertible AC Offer

42,000 രൂപയ്ക്കാണ് ക്രോമയുടെ 7 ഇൻ 1 കൺവേർട്ടിബിൾ എസി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇപ്പോൾ പകുതി വിലയിൽ ഇത് ക്രോമയുടെ പ്ലാറ്റ്ഫോമിൽ തന്നെ ലഭ്യമാണ്. 28,990 രൂപയ്ക്കാണ് പോർട്ടബിൾ എസി ഓഫറിൽ വിൽക്കുന്നത്.

ICICI, HDFC, SBI, AXIS കാർഡിലൂടെയും കൊടക്, ഫെഡറൽ ബാങ്ക് കാർഡുകളിലൂടെ 2000 രൂപയുടെ കിഴിവ് അധികമായി ലഭിക്കുന്നു. ക്രോമയുടെ സ്പ്ലിറ്റ് എസി ഇങ്ങനെ 26000 രൂപയ്ക്ക് വാങ്ങിക്കാം. നിങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന എയർ കണ്ടീഷണർ മാറ്റി ടാറ്റ എസി വാങ്ങുകയാണെങ്കിലും ലാഭം കണ്ടെത്താം. 5500 രൂപയുടെ എക്സ്ചേഞ്ച് ഡീലാണ് ക്രോമ 7-ഇൻ-1 കൺവേർട്ടബിൾ എസിയ്ക്ക് അനുവദിച്ചിട്ടുള്ളത്. ഇതിന് 1,365 രൂപയുടെ ഇഎംഐ ഓഫറും ലഭ്യമാണ്. ക്രോമ കൺവേർട്ടബിൾ എയർ കണ്ടീഷണറിന്റെ ഈ ഓഫർ പരിമിതകാലത്തേക്ക് മാത്രമുള്ളതാണ് എന്നതും ശ്രദ്ധിക്കുക.

Also Read: Airtel 2 SIM Plan: ഒരൊറ്റ റീചാർജിൽ 2 പേർക്ക് അൺലിമിറ്റഡ് 5G, കോളിങ്!

1.5 Ton 3 Star Inverter Split AC 2026 Model: സവിശേഷതകൾ

മുറിയിലുള്ള ആളുകളുടെ എണ്ണത്തിനും കാലാവസ്ഥയ്ക്കും അനുസരിച്ച് എസി ഏഴ് മോഡുകളിലേക്ക് മാറ്റാൻ സാധിക്കും. മികച്ച തണുപ്പും ദീർഘകാല ഈടുനിൽപ്പുമുള്ള ക്രോമ പോർട്ടബിൾ എയർ കണ്ടീഷണറാണിത്. R32 ഗ്യാസ് റഫ്രിജറന്റ് ഇതിലുണ്ട്. മുറിയുടെ എല്ലാ കോണുകളിലേക്കും ഒരുപോലെ തണുത്ത വായു എത്തിക്കാൻ 1.5 ടൺ 3 സ്റ്റാർ എസിയിലൂടെ സാധിക്കും.

145V മുതൽ 290V വരെയുള്ള വോൾട്ടേജ് സപ്പോർട്ട് ഇതിൽ ലഭിക്കും. മൊബൈൽ ആപ്പ് വഴിയും ഗൂഗിൾ അസിസ്റ്റന്റ്, അലക്സ എന്നിവയിലൂടെ വോയിസ് കൺട്രോൾ ചെയ്യാനുള്ള സ്മാർട്ട് ഫീച്ചർ ഇതിനുണ്ട്. എസിക്ക് 1 വർഷത്തെ സമഗ്ര വാറണ്ടിയും ടാറ്റ ഓഫർ ചെയ്യുന്നു.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile