ജോജുവിന്റെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലർ ‘ഇരട്ട’ ഇതാ OTTയിൽ

HIGHLIGHTS

ജോജു ജോർജിന്റെ ഇരട്ട ഒടിടിയിൽ കാണാം

ഏത് ഒടിടിയിലാണ് ചിത്രം കാണാമെന്നത് അറിയൂ...

ജോജുവിന്റെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലർ ‘ഇരട്ട’ ഇതാ OTTയിൽ

മലയാളത്തിന്റെ ജനപ്രിയതാരം ജോജു ജോർജ് ഡബിള്‍ റോളില്‍ എത്തിയ മലയാളചിത്രമാണ് ഇരട്ട. സസ്പെൻസും ത്രില്ലറും കോർത്തിണക്കി ഒരുക്കിയ ചിത്രത്തിന്റെ ഒടിടി റിലീസ് പുറത്ത്. 

Digit.in Survey
✅ Thank you for completing the survey!

Iratta ഒടിടിയിൽ എവിടെ കാണാം? എന്ന് വരും?

ഇക്കഴിഞ്ഞ ഫെബ്രുവരി 3നായിരുന്നു Iratta തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. തിയേറ്ററുകളിൽ വൻകളക്ഷൻ നേടാനായില്ലെങ്കിലും, സിനിമയിലെ ജോജു ജോർജിന്റെ പ്രകടനം അവിസ്മരണീയമായിരുന്നു എന്നാണ് പ്രേക്ഷകർ വാഴ്ത്തുന്നത്. അതിനാൽ തന്നെ OTTയിൽ പൊലീസ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായ ചിത്രം മികച്ച പ്രതികരണം നേടുമെന്നതിൽ സംശയമില്ല. ജോജു ജോർജ് ആദ്യമായി ഇരട്ട വേഷത്തിൽ എത്തുന്ന മലയാള ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സാണ് (Netflix). മാര്‍ച്ച് 3ന് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. 

നവാഗതനായ രോഹിത് എം.ജി കൃഷ്ണന്‍ ആണ് ഇരട്ടയുടെ സംവിധായകൻ. അഞ്ജലി ആണ് നായിക. വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരെയാണ് Joju George അവതരിപ്പിക്കുന്നത്.  ഇതിൽ ഒരാളുടെ മരണവും പിന്നീട് നടക്കുന്ന സസ്പെൻസ് സംഭവങ്ങളുമാണ് കഥാപശ്ചാത്തലം.

ശ്രീകാന്ത് മുരളി, ശ്രിന്ദ, ആര്യ സലിം, സാബുമോന്‍, അഭിറാം എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. വിജയ് ചിത്രത്തിനായി ഛായാഗ്രഹണവും മനു ആന്റണി എഡിറ്റിങ്ങും നിർവഹിക്കുന്നു. ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധായകൻ. ജോജുവിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെയും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെയും ബാനറിലാണ് Iratta നിർമിച്ചിരിക്കുന്നത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo