Gen Z-നെ വരെ കീഴടക്കി 80s Vibe! ഇൻസ്റ്റാഗ്രാമിൽ തരംഗമായി ChatGPT റെട്രോ ഫോട്ടോകൾ

Gen Z-നെ വരെ കീഴടക്കി 80s Vibe! ഇൻസ്റ്റാഗ്രാമിൽ തരംഗമായി ChatGPT റെട്രോ ഫോട്ടോകൾ

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും നിറയുന്നത് 80-കളിലെ റെട്രോ ലുക്കിലുള്ള ചിത്രങ്ങളാണ്. Gen Z വരെ എൺപതുകളിലെ വിന്റേജ് വൈബ് ഫോട്ടോകളാണ് ഇപ്പോൾ പോസ്റ്റ് ചെയ്യുന്നത്. പതിവ് പോലെ ഓപ്പൺഎഐയുടെ ChatGPT ആണ് ഏറ്റവും പുതിയ ഫോട്ടോ ട്രെൻഡിന് പിന്നിൽ! നമ്മുടെ ഏതൊരു ഫോട്ടോയും മിനിറ്റുകൾക്കുള്ളിൽ പഴയകാല വിന്റേജ് വസ്ത്രധാരണവും, മങ്ങിയ ലൈറ്റിംഗും, ഫിലിം ഗ്രെയിൻ ടെക്സ്ചറുകളും ചേർന്ന ഫോട്ടോകളാക്കി മാറ്റിത്തരും. ശരിക്കും എൺപതുകളിലെ ഒരു യുവാക്കളായിരുന്നെങ്കിൽ എങ്ങനെയുണ്ടാകും എന്ന് ഈ റെട്രോ ഇമേജുകൾ കാട്ടിത്തരും. കൃത്യമായ AI പ്രോംപ്റ്റുകൾ നൽകിയാൽ അതൊരു എഐ ഇമേജായി തോന്നിക്കാത്ത വിധത്തിൽ ഒറിജിനൽ ഫോട്ടോയാക്കി ചാറ്റ്ജിപിടി തിരിച്ചുതരും.

Digit.in Survey
✅ Thank you for completing the survey!

നിങ്ങൾക്കും നിങ്ങളുടെ സാധാരണ ഫോട്ടോകളെ ഇത്തരത്തിൽ തകർപ്പൻ റെട്രോ ലുക്കിലേക്ക് മാറ്റണോ? എങ്കിൽ ചാറ്റ്ജിപിടിയിൽ ഇതെങ്ങനെ ക്രിയേറ്റ് ചെയ്യാമെന്നും, ഏറ്റവും മികച്ച പ്രോംപ്റ്റുകളും ഇവിടെ നൽകുന്നു.

ChatGPT റെട്രോ ഫോട്ടോ വൈബ് എങ്ങനെ തുടങ്ങാം?

  • ഘട്ടം 1: ആദ്യം ഫോട്ടോ തെരഞ്ഞെടുക്കുക. ഫ്രണ്ട് ഷോട്ട് ഫോട്ടായാണ് കൂടുതൽ അനുയോജ്യം. സാധാരണ സെൽഫി ഫോട്ടോയും ഇതിനായി തെരഞ്ഞെടുക്കാം.
  • ഘട്ടം 2: ശേഷം ഫോട്ടോ ചാറ്റ്ജിപിടിയിൽ അപ്‌ലോഡ് ചെയ്യുക.
  • ഘട്ടം 3: അടുത്തത് പ്രോംപ്റ്റുകൾ നൽകുക. ഇതിനായി ചുവടെ നൽകുന്ന പ്രോംപ്റ്റുകൾ കോപ്പി ചെയ്ത് ചാറ്റ്ജിപിടിയിൽ പേസ്റ്റ് ചെയ്താൽ മതി. നിങ്ങൾക്ക് കൂടുതൽ ആശയം തോന്നുന്നെങ്കിൽ എഡിറ്റ് ചെയ്യാനുമാകും.

Also Read: 1032.5GB ഡാറ്റയുമായി Jio Mega Anniversary Offer! അൺലിമിറ്റഡ് 5ജിയും കോളിംഗും ഒരു വർഷം

  1. സിമ്പിൾ പ്രോംപ്റ്റ്

Turn the photo into 80’s. Both 80s hair, glam makeup, statement earrings, and a fashion-forward 1980s outfit while keeping the couple in the photo recognizable.

  1. സിനിമാറ്റിക് ലുക്ക്

Transform my photo into a into an authentic 1980s cinematic portrait. Keep my face and identity exactly the same. Make it look like a real photograph, add dramatic movie-style lighting, shallow depth of field, rich colors, realistic skin texture, and a premium cinematic atmosphere.

chatgpt 80s photo trend
Created Image Using AI (Source: ഫഹദ് ഫാസിൽ, നസ്രിയ നസീം ഫോട്ടോ)
  1. Photo with Luxury Car

Create a 80’s vibe photorealistic cinematic portrait of me standing beside a luxury car. Keep my face and identity unchanged. Add Kerala city atmosphere, dramatic lighting, reflections, realistic shadows, and a premium movie-like atmosphere.

  1. Neon 80s Image

Change image to a cinematic 1980s neon portrait. Keep exact facial features and identity. Add colorful neon lights, purple and blue tones, vintage fashion, soft glow. The photo must look like a realistic 1980s nightlife aesthetic.

  1. 80s Rock Star Photo

Transform photo into an authentic 1980s rock-star portrait. Keep my face and identity same. But add 80s hairstyle, dramatic stage lighting, smoky atmosphere, vibrant colors, analog film grain to my photo.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile