27,000 അകത്ത് വാങ്ങാം Google Pixel ഫോൺ; ഡീൽ ഓഫർ ഇങ്ങനെ!

HIGHLIGHTS

43,900 രൂപയാണ് ഗൂഗിൾ പിക്സൽ 6aയുടെ യഥാർഥ വില

എന്നാൽ ഫോൺ 30,000ത്തിനും അകത്ത് ഇപ്പോൾ വാങ്ങാം

27,000 അകത്ത് വാങ്ങാം Google Pixel ഫോൺ;  ഡീൽ ഓഫർ ഇങ്ങനെ!

Google Pixel ഫോണുകൾക്ക് ഇന്ന് ജനപ്രീയത വർധിക്കുകയാണ്. അടിപൊളി ക്യാമറ ഫീച്ചറുകളാണ് എന്നത് തന്നെയാണ് ഗൂഗിൾ പിക്സൽ 6aയുടെ പ്രത്യേകത. എങ്കിലും ഇതൊരു സ്വപ്ന ഫോണാണെന്ന് മാത്രം പലരിലും അവശേഷിക്കാൻ കാരണം ഫോണിന്റെ വിലയാണ്. 43,900 രൂപ വരെ വില വരുന്ന ഗൂഗിൾ പിക്സൽ 6aയുടെ ആകർഷകമായ ഫീച്ചറുകളിൽ അതിന്റെ 6.1 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേയും ഫുൾ എച്ച്ഡി+ റെസല്യൂഷനും ഉൾപ്പെടുന്നു. കോർണിംഗ് ഗൊറില്ല ഗ്ലാസ് 4 പ്രൊട്ടക്ഷനും അതുപോലെ എടുത്തുപറയേണ്ട മറ്റൊരു സവിശേഷതയാണ്. എന്നാൽ Google Pixel 6a വെറും, 30,000 രൂപയിൽ താഴെ വാങ്ങാനുള്ള സുവർണാവസരമാണ് നിങ്ങൾക്ക് ലഭിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

Google Pixel 6a വമ്പൻ ഓഫറിൽ!

6GB LPDDR5 റാമും, 128GB ഇന്റേണൽ സ്റ്റോറേജുമുള്ള ഗൂഗിൾ പിക്സൽ ഫോണിന് ഫ്ലിപ്കാർട്ട് (flipkart) മികച്ച Discount ഓഫറുകളാണ് നൽകുന്നത്. 43,900 രൂപയാണ് ഫോണിന്റെ യഥാർഥ വിലയെങ്കിൽ വെറും 27,000 രൂപയിൽ താഴെ ഇപ്പോൾ ഇത് വാങ്ങാം. കൂടാതെ, ബാങ്ക് ഓഫറുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും Google Pixel 6aയ്ക്ക് ലഭ്യമാണ്. ഫ്ലിപ്പ്കാർട്ടിൽ 27,900 രൂപയിൽ ഈ കിടിലൻ ഫോൺ വാങ്ങാം. മാത്രമല്ല, നിങ്ങളൊരു SBI കാർഡ് ഉടമയാണെങ്കിൽ, 1250 രൂപ വരെ കിഴിവും ലഭിക്കും. ഇങ്ങനെയെങ്കിൽ Pixel 6a നിങ്ങൾക്ക് 26,000 രൂപയിൽ പർച്ചേസ് ചെയ്യാവുന്നതാണ്.

Pixel 6aയുടെ എക്സ്ചേഞ്ച് ഓഫർ

പഴയ ഫോണിന് 26750 രൂപ വരെയാണ് flipkart വാഗ്ദാനം ചെയ്യുന്നത്. എങ്കിലും ഫോണിന്റെ മോഡലും, പഴമയും അനുസരിച്ച് ഇത് വ്യത്യാസപ്പെട്ടേക്കാം. ഉദാഹരണത്തിന്, നിങ്ങൾ ഒരു മികച്ച സാംസങ് ഫോണോ, പഴയ ഐഫോണോ ആണ് മാറ്റി വാങ്ങാനായി നൽകുന്നതെങ്കിൽ, വെറും 15,000 രൂപയ്ക്ക് Google Pixel 6a ലഭിക്കും. 

Google Pixel 6a ക്യാമറ

12.2 മെഗാപിക്സൽ പ്രൈമറി സെൻസറും 12 മെഗാപിക്സൽ സെക്കൻഡറി ലെൻസുമാണ് ഗൂഗിൾ പിക്സൽ 6 എയ്ക്കുള്ളത്. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും ഇതിലുണ്ട്. ഫോണിന്റെ സെൽഫി ക്യാമറ 8MPയാണ്. 4,410 mAh ആണ് ബാറ്ററി.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo