കോവിഡ് 19 !! റീച്ചാർജ്ജ്‌ ചെയ്യാത്തവർക്ക് ബിഎസ്എൻഎൽ സൗജന്യ കോളിംഗ് ഇതാ ലഭിക്കുന്നു

HIGHLIGHTS

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇതാ 2 മാസം സൗജന്യ വൈഡിറ്റി

കൂടാതെ 100 മിനുട്ട് സൗജന്യ കോളിങ്ങും ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു്

കോവിഡ് 19 !! റീച്ചാർജ്ജ്‌ ചെയ്യാത്തവർക്ക് ബിഎസ്എൻഎൽ സൗജന്യ കോളിംഗ് ഇതാ ലഭിക്കുന്നു

കൊറോണയുടെ പശ്ചാത്തലത്തിൽ ഇതാ ബിഎസ്എൻഎൽ ഇപ്പോൾ മികച്ച സൗജന്യ ഓഫറുകൾ ഉപഭോതാക്കൾക്കായി എത്തിച്ചിരിക്കുന്നു .രണ്ടു മാസം വരെ സൗജന്യ വാലിഡിറ്റിയാണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ഏപ്രിൽ 1 നു ശേഷം വാലിഡിറ്റി കഴിഞ്ഞ ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് വാലിഡിറ്റി ഇപ്പോൾ നീട്ടിയിരുന്നു .അതുപോലെ തന്നെ 100 മിനുട്ട് സൗജന്യ കോളിംഗും ഉപഭോതാക്കൾക്ക് ലഭ്യാമാകുന്നതാണ് .മെയ് 31 വരെയാണ് ഉപഭോതാക്കൾക്ക് ഈ പ്ലാനുകൾ ലഭിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

വി ഐ 28 ദിവസ്സത്തെ സൗജന്യ ഓഫർ അവതരിപ്പിച്ചു

ഇൻന്ത്യയിലെ മുന്‍നിര ടെലികോം സേവന ദാതാക്കളായ വി കോവിഡിന്റെ രണ്ടാം തരംഗത്തില്‍ താഴ്ന്ന വരുമാനക്കാരായ 60 ദശലക്ഷം ഉപഭോക്താക്കളെ കണക്ടഡ് ആയിരിക്കാന്‍ സഹായിക്കുന്ന പ്രത്യേക കോവിഡ്-19 ആശ്വാസ നടപടികള്‍ പ്രഖ്യാപിച്ചു.ഈ പദ്ധതി പ്രകാരം ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ 60 ദശലക്ഷം താഴ്ന്ന വരുമാനക്കാരായ ഉപഭോക്താക്കള്‍ക്ക്  49 രൂപയുടെ പദ്ധതി വി സൗജന്യമായി നല്‍കും.

28 ദിവസ കാലാവധിയില്‍ 38 രൂപയുടെ ടോക്ക് ടൈയ്മും 100 എംബി ഡാറ്റയും ഉള്ളതാണ് ഈ പദ്ധതി.  വെല്ലുവിളികളുടേതായ ഇക്കാലത്ത് സുരക്ഷിതമായി കണക്ടഡ് ആയിരിക്കാനും ആവശ്യമായ എല്ലാ വിവരങ്ങളും നേടാനും ഇത് ഉപഭോക്താക്കളെ സഹായിക്കുമെന്നാണ് വി പ്രതീക്ഷിക്കുന്നത്.ഒറ്റത്തവണത്തേക്കുള്ള ഈ പ്രത്യേക പദ്ധതിയുടെ ഭാഗമായി രാജ്യത്തെ താഴ്ന്ന വരുമാനക്കാര്‍ക്ക് 2940 ദശലക്ഷം വരുന്ന ആനുകൂല്യങ്ങളാണ് വിഐഎല്‍ നല്‍കുന്നത്.

ഇതിനു പുറമെ കൂടുതല്‍ വിപുലമായി വന്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന 79 രൂപയുടെ കോമ്പോ റീച്ചാര്‍ജ് വൗച്ചറും വി പുറത്തിറക്കിയിട്ടുണ്ട്.  128 രൂപയുടെ (64+64) ഇരട്ടി ടോക്ക് ടൈം, 28 ദിവസ കാലാവധി, 200 എംബി ഡാറ്റ എന്നിവയാണ്  പരിമിത കാലത്തേക്കായി ലഭ്യമാക്കിയിട്ടുള്ളത്.കൂടുതൽ വിവരങ്ങൾക്കായി വി ഐ ആപ്പ് സന്ദർശിക്കുക .

റീച്ചാർജുകൾ ഇവിടെ ചെയ്യാം 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo