ബിഎസ്എൻഎൽ തരംഗം !! ഇതാ 2000 ജിബി ഡാറ്റ പ്ലാനുകൾ

ബിഎസ്എൻഎൽ തരംഗം !! ഇതാ 2000 ജിബി ഡാറ്റ പ്ലാനുകൾ
HIGHLIGHTS

ബിഎസ്എൻഎൽ ബ്രോഡ് ബാൻഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്ന മികച്ച പ്ലാനുകൾ ഇതാ

മാർച്ച് 1 മുതൽ പ്ലാനുകൾ പുതുക്കിയിരിക്കുന്നു കൂടാതെ 2000 ജിബി ഡാറ്റ വരെ ലഭിക്കുന്നു

അതും ഉപഭോതാക്കൾക്ക് ഇപ്പോൾ വലിയ സ്പീഡിൽ ഈ പ്ലാനുകൾ നിലവിൽ ലഭ്യമാകുന്നതാണു്

ബിഎസ്എൻഎൽ ബ്രൊഡ് ബാൻഡ് ഉപഭോതാക്കൾക്ക് ഇതാ പുതിയ തകർപ്പൻ പുതുക്കിയ പ്ലാനുകൾ ലഭിക്കുന്നതാണ് .1000 ജിബിയുടെ ഡാറ്റ മുതൽ 5500 ജിബിയുടെ ഡാറ്റ പ്ലാനുകളാണ് ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നതാണ് .ഇപ്പോൾ 777 രൂപയുടെ പ്ലാനുകൾ മുതൽ 16999 രൂപയുടെ പ്ലാനുകൾ വരെ ബിഎസ്എൻഎൽ ബ്രോഡ് ബാൻഡ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .കേരള സർക്കിളുകളിൽ അടക്കം ഈ പുതിയ ബ്രൊഡ് ബാൻഡ് പ്ലാനുകൾ ലഭിക്കുന്നതാണ് എന്നാണ് റിപ്പോർട്ടുകൾ .ഓഫറുകളെക്കുറിച്ചു കൂടുതൽ അറിയാം .

ആദ്യം പറയേണ്ടത് 949 രൂപയുടെ പ്ലാനുകളാണ് .949 രൂപയുടെ ബ്രൊഡ് ബാൻഡ് പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 2000 ജിബിയുടെ ഹൈ സ്പീഡ് ഡാറ്റയാണ് .150Mbps ഹൈ സ്പീഡിലാണ് ഈ പ്ലാനുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഡാറ്റയുടെ ലിമിറ്റ് കഴിഞ്ഞാൽ ഉപഭോതാക്കൾക്ക് 10Mbps സ്പീഡിൽ ഈ പ്ലാനുകൾ ലഭ്യമാകുന്നതാണു് .അടുത്തതായി 1000 രൂപയ്ക്ക് താഴെ ബിഎസ്എൻഎൽ നൽകുന്ന മറ്റു ബ്രോഡ് ബാൻഡ് പ്ലാനുകൾ നോക്കാം .

1000 രൂപയ്ക്ക് താഴെ ലഭിക്കുന്ന പ്ലാനുകളിൽ ആദ്യം എടുത്തു പറയേണ്ടത് 777 രൂപയുടെ പ്ലാനുകളാണ് .ഈ പ്ലാനുകൾ ഫൈബർ ടി ബി പ്ലാനുകൾ എന്നാണ് ഇപ്പോൾ പറയുന്നത് .777 രൂപയുടെ ബ്രൊഡ് ബാൻഡ് ബിഎസ്എൻഎൽ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1000 ജിബിയുടെ ഡാറ്റയാണ് .അതും 100 Mbps  സ്പീഡിലാണ് ഉപഭോതാക്കൾക്ക് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .1000 ജിബി കഴിഞ്ഞാൽ പിന്നെ ഉപഭോതാക്കൾക്ക് 5 Mbps സ്പീഡിൽ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .

1000 രൂപയ്ക്ക് താഴെ ലഭിക്കുന്ന പ്ലാനുകളിൽ അടുത്തതായി പറയേണ്ടത്  849 രൂപയുടെ പ്ലാനുകളാണ് .849 രൂപയുടെ ബ്രൊഡ് ബാൻഡ് ബിഎസ്എൻഎൽ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1500 ജിബിയുടെ ഡാറ്റയാണ് .അതും 100 Mbps  സ്പീഡിലാണ് ഉപഭോതാക്കൾക്ക് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .1500 ജിബി കഴിഞ്ഞാൽ പിന്നെ ഉപഭോതാക്കൾക്ക് 10Mbps സ്പീഡിൽ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .ഈ മൂന്ന് ഓഫറുകൾ ഇപ്പോൾ 1000 രൂപയ്ക്ക് താഴെ ലഭിക്കുന്ന പ്ലാനുകളാണ് .

എന്നാൽ  1277 രൂപയുടെ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 200 Mbps സ്പീഡിൽ 3300 ജിബിയുടെ ഡാറ്റയാണ് .2499 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് 300 Mbps സ്പീഡിൽ 5500 ജിബിയുടെ ഡാറ്റയും ലഭ്യമാകുന്നതാണു് .ബിഎസ്എൻഎൽ നൽകുന്ന റിവൈസ് ബ്രൊഡ് ബാൻഡ് പ്ലാനുകളാണ് ഇത് .നിങ്ങളുടെ സർക്കിളുകളിൽ ഈ പ്ലാനുകൾ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ്ജ്‌ ചെയ്യുക .

റീച്ചാർജുകൾ ഇവിടെ ചെയ്യാം 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo