സൂക്ഷിക്കുക! SMSലൂടെ പുതിയ ഓൺലൈൻ തട്ടിപ്പ്!

HIGHLIGHTS

ആദായനികുതി അടയ്ക്കുമ്പോഴാണ് ഈ തട്ടിപ്പിന് ഇരയാകുന്നത്

മെസേജ് ലഭിക്കുന്ന ആളുടെ ബാങ്ക് അക്കൗണ്ട് കാലിയാക്കുന്നതാണ് ഈ കെണി

സൂക്ഷിക്കുക! SMSലൂടെ പുതിയ ഓൺലൈൻ തട്ടിപ്പ്!

കഴിഞ്ഞ കുറേ കാലമായി ഓൺലൈൻ തട്ടിപ്പുകൾ (Online fraud) വർധിക്കുകയാണ്. പണമിടപാടുകൾ ഭൂരിഭാഗം പേരും ഓൺലൈനായി നടത്താൻ തുടങ്ങിയത് കൂടുതൽ എളുപ്പമാണെങ്കിലും, അതിൽ ചില അപകടങ്ങളും പതിയിരിക്കുന്നുണ്ട്. ക്രെഡിറ്റ് കാർഡുകളും ഓൺലൈൻ ഷോപ്പിങ്ങിലും മാത്രമല്ല, പാൻ- ആധാർ വിവരങ്ങൾ ചോർത്തിയും ഇത്തരം തട്ടിപ്പുകൾ പെരുകുന്നുണ്ട്.

Digit.in Survey
✅ Thank you for completing the survey!

SMSലൂടെ കെണി

ഇത്തരത്തിൽ പുതിയതായി ആദായ നികുതി അടയ്ക്കുന്നവരാണ് ഓൺലൈൻ ബാങ്ക് തട്ടിപ്പിന് (Online bank scam) ഇരയാകുന്നത്. നികുതിദായകർക്ക് ലഭിക്കുന്ന SMSലൂടെയാണ് ഈ കെണി (SMS scam) തട്ടിപ്പുകാർ ഒരുക്കുന്നത്. ആദായനികുതി അടയ്ക്കുന്ന സമയത്ത് ആളുകളിൽ നിന്ന് പണം നഷ്ടമാകുന്നുവെന്ന് പരാതി ഉയരുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

പ്രമുഖ ബാങ്കുകളിൽ നിന്ന് എന്ന രീതിയിൽ തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങൾ ആളുകളുടെ ഫോണിലേക്ക് വരികയും, ഇതിനോട് പ്രതകരിക്കുന്നവർ കബളിക്കപ്പെടുകയും ചെയ്യുന്നു. മെസേജ് ലഭിക്കുന്ന ആളുടെ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെടുമെന്നാണ് സന്ദേശത്തിൽ പറയുന്നത്. ഇങ്ങനെ അക്കൗണ്ട് പ്രവർത്തനരഹിതമാകാതിരിക്കാൻ പാൻ, ആധാർ കാർഡ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടുന്നു. ഈ ടെക്‌സ്‌റ്റ് മെസേജിൽ ഒരു ആൻഡ്രോയിഡ് പാക്കേജ് (APK) ഫയൽ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

എന്നാൽ ഇത് ഒരു വ്യാജലിങ്കാണ്. ഇതുമായി ബന്ധിപ്പിച്ചിട്ടുള്ള ആപ്ലിക്കേഷൻ വഴി ഉപയോക്താക്കൾ വിവരങ്ങൾ അപ്ഡേറ്റ് ചെയ്താൽ അവരുടെ അക്കൗണ്ട് തൂത്തുവാരാൻ സൈബർ കുറ്റവാളികൾക്ക് സാധിക്കുന്നതാണ്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo