പുറത്തേക്ക് പോകുന്നവർ ഇതും കരുതിക്കോ! Best Air Purifiers 10,000 രൂപയ്ക്ക് താഴെ

HIGHLIGHTS

നഗരനിവാസികൾ തങ്ങളുടെ വീടുകളിൽ അത്യാവശ്യമായി കരുതേണ്ടവയാണ് Air Purifiers

10,000 രൂപയ്ക്ക് താഴെ സ്മാർട് പ്യൂരിഫയറുകൾ ലഭിക്കുന്നു

ആമസോൺ, ഫ്ലിപ്കാർട്ട് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ ലാഭത്തിൽ വിൽപ്പന നടക്കുന്നു

പുറത്തേക്ക് പോകുന്നവർ ഇതും കരുതിക്കോ! Best Air Purifiers 10,000 രൂപയ്ക്ക് താഴെ

Best Air Purifiers: നിങ്ങൾ കേരളത്തിന് പുറത്തോ, നഗരങ്ങളിലോ താമസിക്കുന്നവരാണോ? എങ്കിൽ ഇതാ കൂടെ കൂട്ടേണ്ട ഒരു ഡിവൈസാണ് പരിചയപ്പെടുത്തുന്നത്. വായു മലിനീകരണം നമ്മളിൽ പല രൂപത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

Digit.in Survey
✅ Thank you for completing the survey!

Best Air Purifiers

ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽ AQI Index മോശമാകുന്ന സ്ഥിതിയാണുള്ളത്. കേരളത്തിന് പുറത്തേക്ക് വിദ്യാർഥികളും ജോലിയാവശ്യത്തിനും നിരവധി പേർ ഇവിടെ എത്തുന്നു. നഗരനിവാസികൾ തങ്ങളുടെ വീടുകളിൽ അത്യാവശ്യമായി കരുതേണ്ടവയാണ് എയർ പ്യൂരിഫയർ.

ഇപ്പോൾ നിങ്ങൾക്കിത് വാങ്ങാൻ വൻ തുക ചെലവഴിക്കണ്ട. ആമസോൺ, ഫ്ലിപ്കാർട്ട് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ ലാഭത്തിൽ പ്യൂരിഫയറുകൾ വിൽക്കുന്നുണ്ട്.

best air purifiers under 10000 rs to buy now in festival offers

Air Purifiers ആമസോണിൽ

ഇവയിൽ ഒന്നാമത്തേത് ഒരു മികച്ച പ്യൂരിഫയറാണ്. റീട്ടെയിൽ വിപണിയിൽ 14,999 രൂപ വിലയാകുന്ന Xiaomi 4 Lite Smart എയർ പ്യൂരിഫയറാണിത്. ആമസോണിൽ ഇത് 9,999 രൂപയ്ക്ക് ഇപ്പോൾ വിൽക്കുന്നു. എച്ചിഡിഎഫ്സി ബാങ്ക് കാർഡിലൂടെ 1750 രൂപയുടെ കിഴിവും നേടാം.

AQI ഇൻഡെക്സ് കാണിക്കുന്ന ഡിസ്പ്ലേയും കാർബൺ ഫിൽട്ടർ ഫീച്ചറുകളുമുണ്ട്. വാങ്ങാൻ താൽപ്പര്യമുള്ളവർക്ക് പർച്ചേസ് ലിങ്ക്.

Philips AC0920 സ്മാർട് എയർ പ്യൂരിഫയർ

17 ശതമാനം കിഴിവിൽ ഫിലിപ്സിന്റെ എയർ പ്യൂരിഫയർ സ്വന്തമാക്കാം. ഇതിലും തത്സമയത്തെ AQI വ്യതിയാനങ്ങൾ കാണിക്കുന്നു. 8,299 രൂപയാണ് ഈ പ്യൂരിഫയറിന് ആമസോണിലെ വില. 9000 മണിക്കൂർ വരെ ഫിൽട്ടർ ലൈഫ് ലഭിക്കുന്നു. പർച്ചേസിനുള്ള ലിങ്ക്.

Philips Automotive ഹെപ്പ എയർ പ്യൂരിഫയർ

ഡിസൈനിലും പെർഫോമൻസിലും അൽപ്പം കൂടി വ്യത്യാസമാണ് ഇത്. 42 ശതമാനം കിഴിവിൽ ഫിലിപ്സ് എയർപ്യൂരിഫയർ വാങ്ങാം. 7,490 രൂപയ്ക്കാണ് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ആമസോൺ ഇത് വിൽക്കുന്നത്. HEPA, HESA ഫിൽട്ടർ സംവിധാനം ഇതിലുണ്ട്. ഇത് പോർട്ടബിൾ ആയതിനാൽ കാറിലും വീട്ടിലുമെല്ലാം ഉപയോഗിക്കാം. പർച്ചേസിനുള്ള ലിങ്ക്.

best air purifiers under 10000 rs to buy now in festival offers

LEVOIT എയർ പ്യൂരിഫയർ

H13 ട്രൂ HEPA ഫിൽട്ടർ സപ്പോർട്ടുള്ള പ്യൂരിഫയറാണിത്. പോർട്ടബിളായ LEVOIT എയർ പ്യൂരിഫയർ 1095 സ്ക്വയർ ഫീറ്റ് അകലത്തിൽ പ്രവർത്തിക്കും. നൈലോൺ കൊണ്ടാണ് ഇത് നിർമിച്ചിട്ടുള്ളത്.

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ 64 ശതമാനം കിഴിവുണ്ട്. 8,999 രൂപയ്ക്ക് ഇത് പർച്ചേസ് ചെയ്യാം. വാങ്ങാനുള്ള ലിങ്ക്.

ഹണിവെൽ എയർടച്ച് V5 എയർ പ്യൂരിഫയർ

HEPA ഫീച്ചർ ഈ എയർ പ്യൂരിഫയറിലും ലഭിക്കുന്നു. ബാക്ടീരിയ ഉൾപ്പെടെയുള്ളവയെ ഇത് നീക്കം ചെയ്യും. ഫ്ലിപ്കാർട്ടിൽ കിഴിവിൽ ഹണിവെൽ എയർടച്ച് വാങ്ങാം. 22,999 രൂപയാണ് റീട്ടെയിൽ വിലയെങ്കിലും, ഇപ്പോൾ 9,699 രൂപയ്ക്ക് വാങ്ങാം. പർച്ചേസിനുള്ള ലിങ്ക്.

Also Read: അമ്പമ്പോ ഇത് വമ്പൻ ഡീൽ! SBI ബാങ്ക് കിഴിവിലൂടെ 200MP Samsung അൾട്രാ വാങ്ങാനുള്ള Last Chance

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo