തിയേറ്റർ തോൽവി പേടിച്ച് അക്ഷയ് കുമാറിന്റെ ഓ മൈ ഗോഡ് 2 നേരെ OTTയിലേക്ക്!

HIGHLIGHTS

2012ലെ ബ്ലോക്ബസ്റ്റർ ചിത്രമായിരുന്നു ഓ മൈ ഗോഡ്

സിനിമയുടെ രണ്ടാം ഭാഗം ബിഗ് സ്ക്രീനുകളിൽ റിലീസ് ചെയ്യില്ലെന്ന് റിപ്പോർട്ട്

തിയേറ്റർ തോൽവി പേടിച്ച് അക്ഷയ് കുമാറിന്റെ ഓ മൈ ഗോഡ് 2 നേരെ OTTയിലേക്ക്!

ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രത്തിന്റെ ബോളിവുഡ് റീമേക്ക് സെൽഫിയും തിയേറ്ററിൽ പരാജയപ്പെട്ടു. ബച്ചൻ പാണ്ഡെ, രാം സേതു തുടങ്ങിയ പുത്തൻ റിലീസിലൊന്നും രക്ഷയില്ലെന്ന് ബോധ്യമായതിനാലാണോ അക്ഷയ് കുമാർ ഇനി തിയേറ്ററിലേക്കില്ലെന്ന തീരുമാനത്തിൽ എത്തിയതെന്നതാണ് ചോദ്യം. 

Digit.in Survey
✅ Thank you for completing the survey!

ഇത് സാധൂകരിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. 2012ലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ഓ മൈ ഗോഡിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ടാം ഭാഗം ബിഗ് സ്ക്രീനുകളിൽ എത്തിക്കാതെ ഡിജിറ്റലായി റിലീസ് ചെയ്യുമെന്നാണ് സൂചന.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, അക്ഷയ് കുമാർ നായകനായ ഓ മൈ ഗോഡ് 2ന്റെ നിർമാതാക്കൾ തിയേറ്റർ റിലീസിനേക്കാൾ ഡിജിറ്റൽ റിലീസിനാണ് താൽപ്പര്യം പ്രകടിപ്പിക്കുന്നതെന്നാണ് വിവരം. Oh My God 2 വൂട്ട് അല്ലെങ്കിൽ ജിയോ സിനിമയിലായിരിക്കും റിലീസിനെത്തുക എന്നും റിപ്പോർട്ടുകൾ പറയുന്നു. സെൽഫിയും തിയേറ്ററിൽ വൻപരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ഈ തീരുമാനമെന്നും പറയുന്നുണ്ട്. 2021ൽ പുറത്തിറങ്ങിയ സൂര്യവൻഷിയാണ് അക്ഷയ്‌യുടെ ഏറ്റവും ഒടുവിൽ ബോക്‌സ് ഓഫീസ് ഹിറ്റായ ചിത്രം. 

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo