HIGHLIGHTS
വിജയ് ചിത്രം വാരിസു ഒടിടി റിലീസ് പ്രഖ്യാപിച്ചു
240-ലധികം രാജ്യങ്ങളിൽ ചിത്രം ഒടിടി റിലീസിന് എത്തുന്നു
ആമസോൺ പ്രൈമും നിർമാതാക്കളും ചേർന്നാണ് OTT തീയതി പുറത്തുവിട്ടത്.
ദളപതി വിജയ് നായകനായ വാരിസു ചിത്രം പൊങ്കൽ റിലീസായാണ് തിയേറ്ററുകളിൽ എത്തിയത്. ഫാമിലി ആക്ഷൻ ഡ്രാമ വിഭാഗത്തിൽപെട്ട വാരിസുവിന്റെ ഡിജിറ്റൽ റിലീസ് വാർത്തകളാണ് ഏറ്റവും പുതിയതായി വരുന്നത്. സിനിമ അടുത്ത ആഴ്ച OTTയിലേക്ക് എത്തുകയാണ്. വാരിസുവിന്റെ ഒടിടി റിലീസ് തീയതി നിർമാതാക്കൾ പ്രഖ്യാപിച്ചു.
Surveyആമസോൺ പ്രൈം വീഡിയോ(Amazon Prime Video)യിലാണ് വാരിസു OTT റിലീസിന് എത്തുന്നത്. ഫെബ്രുവരി 22ന് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നു. Varisuവിന്റെ OTT റിലീസ് തീയതി ആമസോൺ പ്രൈം വീഡിയോയും ചിത്രത്തിന്റെ നിർമാതാക്കളായ ശ്രീ വെങ്കിടേശ്വര ക്രിയേഷൻസും ചേർന്നാണ് പ്രഖ്യാപിച്ചത്.
വംശി പൈടിപ്പള്ളി സംവിധാനം ചെയ്ത തമിഴ് ആക്ഷൻ ഡ്രാമ ചിത്രം ആഗോള ബോക്‌സ് ഓഫീസിൽ 300 കോടി രൂപയുടെ കളക്ഷനാണ് സ്വന്തമാക്കിയത്. എന്നാൽ, OTT സ്ട്രീമിങ്ങിലൂടെ 240-ലധികം രാജ്യങ്ങളിലുള്ളവർക്ക് സിനിമ കാണാനാകുമെന്നാണ് പറയുന്നത്.
സിനിമയുടെ ഡിജിറ്റൽ റിലീസ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ വാരിസു തനിക്ക് എത്രമാത്രം സ്പെഷ്യലാണെന്നത് സൂപ്പർതാരം വിജയ് വിശദീകരിച്ചു. 'വാരിസു എന്നെ സംബന്ധിച്ചിടത്തോളം വളരെ സവിശേഷമായ ഒരു ചിത്രമാണ്. ഇത് വളരെ വൈകാരികവും കുടുംബാധിഷ്ഠിതവുമായ ചിത്രമാണ്. വളരെ സമയമെടുത്താണ് വാരിസു നിർമിച്ചത്. അതിന് അർഹമായ സ്നേഹവും പ്രശംസയും ലഭിച്ചു.' തിയേറ്ററുകളിൽ സിനിമ വിജയമാക്കിയത് പോലെ 200ലധികം രാജ്യങ്ങളിലേക്ക് OTTയിലൂടെ വാരിസു എത്തുന്നതിലെ സന്തോഷവും Thalapathy vijay പങ്കുവച്ചു.
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile