ആമസോണിൽ ഇനി മരുന്നുകളും ;ഫാർമസി സേവനം ആരംഭിച്ചു

HIGHLIGHTS

പുതിയ ഫാർമസി സംവിധാനങ്ങളുമായി ഇതാ ആമസോൺ ഇന്ത്യ എത്തിയിരിക്കുന്നു

ഓൺലൈൻ വഴി ഇനി മെഡിസിനുകളും ഉപഭോതാക്കൾക്ക് ലഭ്യമാക്കാനാണ് ശ്രമം

ആമസോണിൽ ഇനി മരുന്നുകളും ;ഫാർമസി സേവനം ആരംഭിച്ചു

ഇന്ന് ഇന്ത്യയിൽ ഏറ്റവും മികച്ചു നിൽക്കുന്ന ഇ കൊമേഴ്‌സ് കമ്പനികളിൽ ഒന്നാണ് ആമസോൺ ഇന്ത്യ.ഇപ്പോൾ ആമസോൺ ഉപഭോതാക്കൾക്കായി പുതിയ സേവനങ്ങൾ ആരംഭിച്ചിരിക്കുന്നു .ഓൺലൈൻ വഴി മെഡിസിനുകൾ ലഭ്യമാകുന്ന പുതിയ ആമസോൺ ഫാർമസി എന്ന സേവനങ്ങൾ ആണ് ഇപ്പോൾ ആമസോൺ ആരംഭിച്ചിരിക്കുന്നത് .ഇപ്പോൾ ആമസോൺ ഫാർമസി തുടക്കത്തിൽ ബാംഗ്ലൂരിൽ ആണ് ആരംഭിച്ചിരിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

ലോക്ക് ഡൗൺ കൊറോണ സമയത്തു ആളുകൾ കൂടുതലായും ഓൺലൈൻ സേവനങ്ങളെ ആശ്രയിക്കുന്നതായാണ് വിലയിരുത്തൽ .അതിനു മുന്നോടിയായാണ് ഇപ്പോൾ പുതിയ സേവനങ്ങൾ ആമസോൺ ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നത് 

.സർട്ടിഫൈഡ് ആയിട്ടുള്ള ആയുർവേദ മരുന്നുകളും അതുപോലെ തന്നെ കുറിപ്പുകൾ ഉപയോഗിച്ചുള്ള മരുന്നുകളുമാണ് ഇതിൽ നിലവിൽ ലഭ്യമാകുന്നത് . നിലവിൽ ബംഗളൂരുവിൽ മാത്രമാണ് ഈ സർവീസുകൾ ലഭ്യമാകുന്നത് .

Experienced Social Media And Content Marketing Specialist View Full Profile