Amazon Great Freedom Sale 2026
ഓൺലൈൻ ഷോപ്പിംഗ് പ്രേമികൾ കാത്തിരുന്ന Amazon Great Freedom Sale 2026 ഉടൻ എത്തുന്നു. സ്മാർട്ട്ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടിവികൾ, ഹോം അപ്ലയൻസുകൾ, ഫാഷൻ ഉൽപ്പന്നങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായി അതിശയകരമായ ഓഫറാണ് വരുന്നത്. എല്ലാ വർഷവും സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായാണ് ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിൽ സംഘടിപ്പിക്കുന്നത്. പുതിയ സ്മാർട്ട്ഫോൺ, ലാപ്‌ടോപ്പ്, ഗാഡ്ജറ്റുകൾ അല്ലെങ്കിൽ ഗൃഹോപകരണങ്ങൾ വാങ്ങാൻ ആലോചിക്കുന്നവർക്ക് ഈ സെയിലിലെ ഓഫറുകൾ പ്രയോജനപ്പെടുത്താം. ഇക്കൊല്ലം ഓഗസ്റ്റ് 7 നാണ് ആമസോണിലെ സെയിൽ ആരംഭിക്കുന്നത്. പുതിയ സ്മാർട്ട് ഫോൺ, ലാപ്ടോപ്പുകളുടെ ലോഞ്ചും ഫ്രീഡം സെയിലിലൂടെ നടക്കും. ആമസോൺ ഇത്തവണ മുഖ്യമായും എന്തിനൊക്കെയാണ് ഓഫർ ലഭിക്കുന്നതെന്നും, Prime അംഗങ്ങൾക്ക് ലഭിക്കുന്ന എർലി ആക്സസ്, ബാങ്ക് ഓഫറുകൾ, എക്സ്ചേഞ്ച് ബോണസ് തുടങ്ങിയ വിവരങ്ങളും വിശദമായി അറിയാം.
ആമസോൺ സെയിലിൽ ആകർഷകമായ ബാങ്ക് ഡിസ്‌കൗണ്ടുകൾ, എക്‌സ്‌ചേഞ്ച് ഓഫറുകൾ, പലിശരഹിത EMI ഓഫറുകൾ വരെ ലഭിക്കും. എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളിലൂടെ 10% തൽക്ഷണ കിഴിവ് ലഭിക്കും. ഇതിന് പുറമെ ഫ്രീഡം സെയിലിൽ പ്രൈസ് ക്രാഷ് സ്റ്റോർ എന്ന പ്രത്യേക വിഭാഗവും ആമസോൺ അവതരിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾ സെയിൽ സമയത്ത് പരിമിത കാലത്തേക്ക് ഏറ്റവും കുറഞ്ഞ വിലയിൽ വിൽക്കുന്ന ഓഫറാണിത്.
Also Read: യൂറോപ്പിലും മിഡിൽ ഈസ്റ്റിലും Nothing പിന്മാറുന്നോ? കാൾ പേയി ബ്രാൻഡ് ഇന്ത്യയിൽ കളമൊഴിയുമോ!
ഓഗസ്റ്റ് 7 ന് ആമസോണിന്റെ ഫ്രീഡം സെയിൽ ഓഫർ ആരംഭിക്കുന്നു. എന്നാൽ ഇത് എത്ര ദിവസത്തേക്കുള്ള ഓഫറാണെന്ന് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. പതിവ് പോലെ സാംസങ്, ഐഫോൺ, വിവോ, ഐഖൂ ഫോണുകൾക്ക് വമ്പിച്ച ഇളവ് ഗ്രേറ്റ് ഫ്രീഡം സെയിലിൽ പ്രതീക്ഷിക്കാം. ഓണത്തിന് മുന്നേ വീട്ടിലേക്ക് ഹോം അപ്ലൈയൻസുകൾ അപ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഈ സെയിൽ പ്രയോജനകരമാകും.