എങ്കിലും ചന്ദ്രികേ… മുഴുനീള കോമഡി ചിത്രം OTTയിലേക്ക്!

HIGHLIGHTS

എങ്കിലും ചന്ദ്രികേ ഒരു മുഴുനീള കോമഡി ചിത്രമാണ്

സിനിമ ഉടൻ ഒടിടിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ

സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ്, സൈജു കുറുപ്പ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ

എങ്കിലും ചന്ദ്രികേ… മുഴുനീള കോമഡി ചിത്രം OTTയിലേക്ക്!

മലബാറിന്റെ പശ്ചാത്തലത്തിൽ മൂന്ന് സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് മുന്നേറുന്ന കഥയാണ് അടുത്തിടെ പുറത്തിറങ്ങിയ 'എങ്കിലും ചന്ദ്രികേ' പറയുന്നത്. സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ്, സൈജു കുറുപ്പ് എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാളചിത്രത്തിന്റെ OTT Release പ്രഖ്യാപിച്ചു.

Digit.in Survey
✅ Thank you for completing the survey!

എങ്കിലും ചന്ദ്രികേ OTT വിശേഷങ്ങൾ

ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് മനോരമ മാക്‌സ് (Manorma Max) എന്ന ഒടിടി പ്ലാറ്റ്‌ഫോമാണ്. എന്നാൽ, സിനിമയുടെ റിലീസ് തീയതി എന്നാണെന്നത് ഇതുവരെ വ്യക്തമാക്കിയിട്ടിട്ടില്ല. മുഴുനീള കോമഡി ചിത്രമായ എങ്കിലും ചന്ദ്രികേ ഇപ്പോഴും തിയേറ്ററിൽ പ്രദർശനം തുടരുകയാണ്.

നിരഞ്ജന അനൂപ്, തൻവി റാം, അശ്വിൻ, മണിയൻ പിള്ള രാജു, രാജേഷ് ശർമ്മ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ. വടക്കൻ കേരളത്തിലെ ഒരു വിവാഹവും തുടർന്നുള്ള സംഭവങ്ങളും നർമം കലർത്തിയാണ് Enkilum Chandrike ഒരുക്കിയിരിക്കുന്നത്.

നവാഗതനായ ആദിത്യൻ ചന്ദ്രശേഖരൻ ആണ് സംവിധായകൻ. ആദിത്യൻ ചന്ദ്രശേഖരനും അർജുൻ രാധാകൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്.  വിനായക് ശശികുമാർ, മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് ഇഫ്തി സം​ഗീതം പകർന്നിരിക്കുന്നു. ജിതിൻ സ്റ്റാൻസിലോസ് ക്യാമറയും ലിജോ പോൾ എഡിറ്റിങ്ങും നിർവഹിച്ച എങ്കിലും ചന്ദ്രികേ നിർമിച്ചിരിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo