വിവാദത്തിലായ ഐശ്വര്യ രാജേഷ് ചിത്രം ‘ഫർഹാന’ OTT റിലീസിന് എത്തുന്നു…

HIGHLIGHTS

ഐശ്വര്യ രാജേഷിന്റെ ത്രില്ലർ ചിത്രമാണ് ഫർഹാന

ഒരു നാൾ കൂത്ത്, മോൺസ്റ്റർ സിനിമകളുടെ സംവിധായകനാണ് ചിത്രം ഒരുക്കിയിരിക്കുന്നത്

വിവാദത്തിലായ ഐശ്വര്യ രാജേഷ് ചിത്രം ‘ഫർഹാന’ OTT റിലീസിന് എത്തുന്നു…

സ്ത്രീ പ്രമേയത്തിൽ ഒരുക്കിയ തമിഴ് ചിത്രം ‘ഫർഹാന’ OTTയിൽ എത്തുന്നു. തെന്നിന്ത്യയുടെ പ്രിയതാരം ഐശ്വര്യ രാജേഷ് ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ത്രില്ലർ ചിത്രം ഇക്കഴിഞ്ഞ മെയ് 12നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ഒരു നാൾ കൂത്ത്, മോൺസ്റ്റർ എന്നീ സിനിമകൾക്ക് ശേഷം നെല്‍സണ്‍ വെങ്കടേശൻ സംവിധാനം ചെയ്ത ചിത്രമാണിത്. ഐശ്വര്യയ്ക്കൊപ്പം മലയാളി താരം അനുമോൾ, സംവിധായകൻ സെല്‍വരാഘവൻ, ജിത്തൻ രമേഷ്, ഐശ്വര്യ ദത്ത എന്നിവരും Farhanaയിൽ നിർണായക വേഷങ്ങളിലെത്തിയിരുന്നു.

Digit.in Survey
✅ Thank you for completing the survey!

Farhana എന്തുകൊണ്ട് ശ്രദ്ധേയം?

സമൂഹത്തിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന വൈകാരിക പ്രശ്നങ്ങളാണ് ഫർഹാനയുടെ പ്രമേയം. കോൾ സെന്റർ ജോലി ചെയ്യുന്ന ഒരു മിഡിൽ ക്ലാസ് അമ്മയുടെ വേഷമാണ് ഐശ്വര്യ രാജേഷ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.റിലീസിന് പിന്നാലെ ഫർഹാന മതവികാരം വ്രണപ്പെടുത്തിയെന്നും മറ്റും ആരോപിച്ച് വിവാദമായിരുന്നു. കൂടാതെ, നടിയ്ക്ക് പൊലീസ് സംരക്ഷണം നൽകേണ്ട സാഹചര്യത്തിലേക്കും വിമർശനം ഉയർന്നിരുന്നു.

വിവാദത്തിലായ ഐശ്വര്യ രാജേഷ് ചിത്രം 'ഫർഹാന' OTT റിലീസിന് എത്തുന്നു...

സംവിധായകൻ നെല്‍സണ്‍ വെങ്കടേശൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. തിരക്കഥ സംവിധായകനും ശങ്കർ ദാസ്, രഞ്ജിത് രവീന്ദ്രൻ എന്നിവരും ചേർന്ന് ഒരുക്കിയിരിക്കുന്നു. സാബു ജോസഫ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ക്യാമറാമാൻ ഗോകുല്‍ ബിനോയ് ആണ്. പ്രശസ്ത സംഗീതജ്ഞൻ ജസ്റ്റിൻ പ്രഭാകറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഡ്രീം വാര്യര്‍ പിക്ചേഴ്സിൻ്റെ ബാനറിൽ എസ്.ആർ പ്രകാശ് ബാബു, എസ്.ആർ പ്രഭു എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ഫർഹാന OTT റിലീസ്

ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഇണങ്ങുന്ന ചിത്രമാണിത്. ഈ മാസം തന്നെ ഫർഹാന ഡിജിറ്റൽ സ്ട്രീമിങ്ങിനെത്തും. Sony LIVലായിരിക്കും ചിത്രത്തിന്റെ റിലീസ്. ജൂൺ 16 മുതൽ സിനിമ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ അണിയറപ്രവർത്തകർ ഇത് സംബന്ധിച്ച് സ്ഥിരീകരണം നൽകിയിട്ടില്ല.

ദുൽഖർ സൽമാന്റെ നായികയായി ജോമോന്റെ സുവിശേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള ഐശ്വര്യ രാജേഷ് വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ്. ടൊവിനോ തോമസ് നായകനാകുന്ന ‘അജയന്റെ രണ്ടാം മോഷണം’ എന്ന സിനിമയിലാണ് ഐശ്വര്യ കേന്ദ്ര കഥാപാത്രമാകുന്നത്. ഇതിനകം തന്നെ ഐശ്വര്യ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായെന്നും റിപ്പോർട്ടുകളുണ്ട്.

മലയാളത്തിൽ ഏറെ ചർച്ചയായ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിൽ കേന്ദ്ര വേഷം ചെയ്തതും ഐശ്വര്യ രാജേഷാണ്. ചിത്രം ZEE5ലൂടെ ഓൺലൈനായി കാണാം. ഇതുകൂടാതെ, നടി അഭിനയിച്ച ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ റൺ ബേബി റൺ എന്ന ചിത്രവും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ രണ്ട് മാസം മുൻപ് റിലീസിന് എത്തിയിരുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo