9 വിശ്വസനീയമായ ആപ്പുകളിലൂടെ Gold വാങ്ങാം, വീട്ടിലെത്തിക്കാനും സൗകര്യം!

9 വിശ്വസനീയമായ ആപ്പുകളിലൂടെ Gold വാങ്ങാം, വീട്ടിലെത്തിക്കാനും സൗകര്യം!
HIGHLIGHTS

കാലം മാറിയതോടൊപ്പം സ്വർണം പർച്ചേസിങ്ങിനുള്ള സൌകര്യങ്ങളും മാറിയിട്ടുണ്ട്

നിങ്ങളുടെ പ്രിയപ്പെട്ട പേയ്മെന്റ് ആപ്പുകളിലൂടെയും സ്വർണം വാങ്ങാം

സ്വർണം വാങ്ങാനുള്ള വിശ്വസനീയമായ ആപ്പുകളും വെബ്സൈറ്റുകളും ഇതാ...

മലയാളികളുടെ പ്രധാന സമ്പാദ്യമാണ് Gold. ആഘോഷങ്ങൾക്ക് അണിയാൻ മാത്രമല്ല, ഭാവിയിലേക്ക് ഒരു സുരക്ഷിത സമ്പാദ്യമായും സ്വർണത്തെയും വെള്ളിയെയും കണക്കാക്കുന്നു. എന്നാൽ ഇന്ന് കാലം മാറിയതോടൊപ്പം സ്വർണം പർച്ചേസിങ്ങിനുള്ള സൌകര്യങ്ങളും മാറിയിട്ടുണ്ട്. ജുവലറികളിൽ പോയി മാത്രം സ്വർണം വാങ്ങണമെന്ന ഓപ്ഷൻ ഇന്നില്ല.

എന്നാലോ ഓൺലൈനായും സ്വർണവും വെള്ളിയും പർച്ചേസ് ചെയ്യാനാകും. Online Gold വാങ്ങാനുള്ള പ്രധാന ഉപാധികളിൽ നിങ്ങളുടെ പ്രിയപ്പെട്ട പേയ്മെന്റ് ആപ്പുകളും ഉൾപ്പെടുന്നു. സ്വർണം വാങ്ങാനുള്ള ഇത്തരം വിശ്വസനീയമായ ആപ്പുകളും വെബ്സൈറ്റുകളും പരിചയപ്പെടാം.

Gold Online വാങ്ങാൻ…

നിങ്ങളുടെ ഏറ്റവും ചെറിയ നിക്ഷേപത്തിലും സ്വർണം വാങ്ങാമെന്നതാണ് ഓൺലൈൻ ഗോൾഡ് പർച്ചേസിങ്ങിലെ നേട്ടം. അതായത്, 100 രൂപയ്ക്ക് താഴെയും ഡിജിറ്റൽ ഗോൾഡ് വാങ്ങാനുള്ള ഓപ്‌ഷൻ ലഭ്യമാണ്. ഇതിനായി പേടിഎം, ഫോൺപേ, ഗൂഗിൾപേ, ഭാരത്പേ തുടങ്ങിയ ആപ്ലിക്കേഷനുകളെല്ലാം ഉപയോഗപ്പെടുത്താം.

Google Pay വഴി എങ്ങനെ Gold വാങ്ങാം?

ഡിജിറ്റൽ ഗോൾഡ് പർച്ചേസിങ്ങിന് ഉപയോഗിക്കാവുന്ന ആപ്ലിക്കേഷനാണ് ഗൂഗിൾ പേ. ഇൻ-ബിൽറ്റ് ലോക്കർ ഡിജിറ്റൽ സ്വർണം വാങ്ങാനും വിൽക്കാനും ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നു. MMTC-PAMP ആണ് ഇതിലെ ഡിജിറ്റൽ ഗോൾഡ് സേവനം നിയന്ത്രിക്കുന്നത്.

google pay gold buy online

google pay

gold online google pay
ഗൂഗിൾ പേ

ഗൂഗിൾ പേ ആപ്ലിക്കേഷൻ തുറന്ന് ന്യൂ പേയ്മെന്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക, ശേഷം ഗോൾഡ് ലോക്കർ എന്ന ഓപ്ഷൻ തിരയുക.

Gold വാങ്ങാൻ paytm

ഇന്ത്യക്കാരുടെ വിശ്വസനീയമായ പേയ്മെന്റ് ആപ്പ് പേടിഎമ്മിലൂടെ സ്വർണം വാങ്ങാനും വിൽക്കാനും സാധിക്കും. അതും 1 രൂപ മുതൽ ഡിജിറ്റൽ ഗോൾഡ് ലഭ്യമാണ്. അതുപോലെ 2 ലക്ഷത്തിനുള്ളിൽ, കുറച്ചുകൂടി വ്യക്തമാക്കുകയാണെങ്കിൽ 1,99,000 രൂപയ്ക്ക് വരെ സ്വർണം വാങ്ങാനാകും. പേടിഎം ഗോൾഡിന്റെ നിയന്ത്രണവും MMTC-PAMP ആണ്.

www.paytm.com/digitalgold വഴിയോ പേടിഎം ആപ്പിലെ ഗോൾഡ് എന്ന ഓപ്ഷനിലൂടെയോ സ്വർണം വാങ്ങാം.

PhonePe

ഇന്ത്യക്കാർ വ്യാപകമായി ഉപയോഗിക്കുന്ന ഫോൺപേ വഴിയും ഡിജിറ്റൽ സ്വർണം വാങ്ങാം. 10 രൂപയ്ക്ക് വരെ PhonePe ആപ്പിൽ ഡിജിറ്റൽ സ്വർണ്ണം ലഭ്യമാണ്. വിശ്വസനീയവും പരിശുദ്ധിയുമുള്ള സ്വർണമാണ് ഫോൺപേയിലൂടെ ഉപയോക്താക്കളിൽ എത്തിക്കുന്നത്. ഈ ആപ്ലിക്കേഷനിലും MMTC-PAMP ഓപ്ഷനുണ്ട്. ഡിജിറ്റൽ സ്വർണം വാങ്ങുന്നതിനും വിൽക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള ഓൺലൈൻ സേവനമാണ് MMTC-PAMP.

ഫോൺപേ gold buy online
ഫോൺപേ

ഫോൺപേ വഴി സ്വർണം വാങ്ങാൻ ആദ്യം ആപ്പ് തുറന്ന് മൈ മണി എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്യുക. ഗോൾഡ് (അണ്ടർ ഇൻവെസ്റ്റ്മെന്റ് സെക്ഷൻ) എന്ന വിഭാഗത്തിൽ നിന്ന് സ്വർണം പർച്ചേസ് ചെയ്യാം.

Myntra

വസ്ത്രങ്ങൾക്കും ഫാഷൻ ഉപകരണങ്ങൾക്കുമുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമായ മിന്ത്രയിൽ നിന്നും സ്വർണ്ണ നാണയങ്ങളും സ്വർണക്കട്ടകളും വാങ്ങാനാകും.

Also Read: Insufficient balance? ഇനി അക്കൗണ്ടിൽ പണമില്ലെങ്കിലും UPI പേയ്മെന്റ് ഈസി!!!

Zepto

വീട്ടുസാധനങ്ങളും ആവശ്യ വസ്തുക്കളും എത്തിക്കുന്ന സെപ്റ്റോ ആപ്പ് വഴി സ്വർണ്ണ നാണയങ്ങൾ പർച്ചേസ് ചെയ്യാവുന്നതാണ്. വാങ്ങുന്നവർക്ക് 1 ഗ്രാം വരെ സ്വർണ്ണ നാണയങ്ങൾ വാങ്ങാനുള്ള സംവിധാനമാണ് സെപ്റ്റോയിൽ ഒരുക്കിയിട്ടുള്ളത്.

Blinkit

സൊമാറ്റോയുടെ ഉടമസ്ഥതയിലുള്ള, വീട്ടുസാധനങ്ങൾ ഡെലിവറി ചെയ്യുന്ന ബ്ലിങ്കിറ്റ് വഴി സ്വർണ്ണ നാണയങ്ങൾ വാങ്ങാം. ഇത് നിങ്ങളുടെ വീട്ടിൽ ഡെലിവറി ചെയ്യും.

SafeGold

ഒരു ബട്ടൺ വലിപ്പത്തിൽ വരെ സ്വർണം കിട്ടുമെന്നത് വിശ്വസിക്കാനാകുമോ? ഇങ്ങനെുള്ള സ്വർണം വാങ്ങാനും വിൽക്കാനും അനുവദിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് സേഫ്ഗോൾഡ്.

Bharat Pe

സേഫ് ഗോൾഡുമായി സഹകരിച്ചാണ് ഭാരത് പേയിൽ ഡിജിറ്റൽ സ്വർണം വാങ്ങാനുള്ള ഓപ്ഷൻ ലഭ്യമാക്കിയിട്ടുള്ളത്. ഒരു രൂപയ്ക്ക് വരെ സ്വർണം വാങ്ങാനാകുമെന്നതാണ് ഭാരത് പേയുടെ നേട്ടം.

എയർടെൽ പേയ്‌മെന്റ് ബാങ്ക്

സേഫ്‌ഗോൾഡുമായി സഹകരിച്ച് Airtel Payments Bank ഡിജിഗോൾഡ് സേവനം നൽകി വരുന്നു. എയർടെൽ പേയ്മെന്റ്സ് ബാങ്കിൽ സേവിംഗ്സ് അക്കൗണ്ടുള്ളവർക്ക് എയർടെൽ താങ്ക്സ് ആപ്പ് വഴി ഡിജിറ്റൽ സ്വർണം വാങ്ങാനും വിൽക്കാനും നിക്ഷേപം നടത്താനും സംവിധാനം ഒരുക്കിയിട്ടുണ്ട്.

gold news
gold news

എന്താണ് ഡിജിറ്റൽ ഗോൾഡ്? നേട്ടങ്ങൾ എന്തെല്ലാം?

നമ്മുടെ സാധാരണ സ്വർണത്തിന് തുല്യമായത് തന്നെയാണ് ഡിജിറ്റൽ ഗോൾഡ്. ഓൺലൈനായി നിക്ഷേപം നടത്താനും വാങ്ങാനും വിൽക്കാനും 24/7 സൌകര്യം ലഭിക്കുന്നു. ഏറ്റവും ചെറിയ തുകയിൽ വരെ സ്വർണം വാങ്ങാമെന്നതും, മോഷ്ടിക്കപ്പെടില്ല എന്നതും ഡിജിറ്റൽ ഗോൾഡിന്റെ മേന്മയാണ്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo