30 സെക്കൻഡ് നേരമെങ്കിലും പുകയില വിരുദ്ധ മുന്നറിയിപ്പുകൾ ഉൾപ്പെടുത്തണം എന്നാണ് നിർദേശം
ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ്, ഡിസ്ന് പ്ലസ് ഹോട്ട്സ്റ്റാർ, സീഫൈവ് ഉൾപ്പെടെയുള്ള OTTകൾക്കാണ് നിർദേശം നൽകിയത്
തിയേറ്ററുകളിലും OTT പ്ലാറ്റ്ഫോമുകളിലും പ്രദർശിപ്പിക്കുന്ന ചിത്രങ്ങളിലും സീരീസുകളിലും പുകയില വിരുദ്ധ മുന്നറിയിപ്പ് നിർബന്ധമാക്കി കേന്ദ്രം. മെയ് 31 ലോക പുകയില വിരുദ്ധ ദിനത്തിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2004ലെ പുകയില വിരുദ്ധ നിയമത്തിൽ ഭേദഗതി വരുത്തിയാണ് ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ്, ഡിസ്ന് പ്ലസ് ഹോട്ട്സ്റ്റാർ, സീഫൈവ് ഉൾപ്പെടെയുള്ള OTT സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾക്ക് നിർദേശം നൽകിയിരിക്കുന്നത്.
Surveyആദ്യ 30 സെക്കൻഡിൽ…
ഇതനുസരിച്ച്, OTTയിലോ തിയേറ്ററുകളിലോ പ്രദർശിപ്പിക്കുന്ന സിനിമകളിലോ മറ്റ് പരിപാടികളിലോ അവയുടെ തുടക്കത്തിലും മധ്യത്തിലും കുറഞ്ഞത് 30 സെക്കൻഡ് നേരമെങ്കിലും പുകയില വിരുദ്ധ മുന്നറിയിപ്പുകൾ ഉൾപ്പെടുത്തണം. ഇതുകൂടാതെ, സിനിമയ്ക്കും പ്രോഗ്രാമിനുമിടയിൽ പുകയില ഉൽപന്നങ്ങളോ അവയുടെ ഉപയോഗമോ കാണിക്കുന്നുണ്ടെങ്കിൽ, സ്‌ക്രീനിന്റെ അടിയിൽ പുകയില വിരുദ്ധ മുന്നറിയിപ്പുകൾ നൽകണമെന്നും കേന്ദ്ര മന്ത്രാലയം നിർദേശിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച, പുകയില വിരുദ്ധ ദിനത്തിലാണ് ഒടിടിയ്ക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്തിയുള്ള പ്രസ്താവന വന്നത്.
നിയമം ലംഘിച്ചാൽ കർശന നടപടി
കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയവും ചേർന്നാണ് നിയമഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. ഒടിടി പോലുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും മറ്റ് ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളും ഈ പുതിയ ഉത്തരവ് പാലിക്കുന്നില്ല എന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുന്നതായിരിക്കും എന്നും ഉത്തരവിൽ പറയുന്നു.
ഇതനുസരിച്ച് OTT ഭീമന്മാരയ Amazon Prime, Disney + Hotstar, Netflix, Zee5, Sony Liv, Apple TV, Discovery+ എന്നിവരും പ്രാദേശിക ഒടിടി പ്ലാറ്റ്ഫോമുകളുമെല്ലാം നിർബന്ധമായും പ്രോഗ്രാമിന്റെ തുടക്കത്തിലും മധ്യത്തിലും പുകയില വിരുദ്ധ മുന്നറിയിപ്പുകൾ കാണിക്കണം. ഇതിന് പുറമെ, കാണിക്കുന്ന പ്രോഗ്രാമിൽ ഇത്തരത്തിൽ Tobacco ഉപയോഗം കാണിക്കുന്നുണ്ടെങ്കിൽ, ഇവയുടെ ദൂഷ്യഫലങ്ങൾ ഉയർത്തിക്കാട്ടുന്ന ഒരു ഓഡിയോ വിഷ്വലും കുറഞ്ഞത് 20 സെക്കൻഡ് നേരത്തേക്ക് സംപ്രേക്ഷണം ചെയ്യേണ്ടതായി വരും.
പുകയില ഉപയോഗം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ കാണിക്കുന്ന ഈ മുന്നറിയിപ്പുകളും, ഓഡിയോ- വിഷ്വലുകളും മറ്റും ഏത് ഭാഷയിലാണോ പരിപാടി/സിനിമ കാണിക്കുന്നത് അതേ ഭാഷയിൽ തന്നെയായിരിക്കണം എന്നും നിർബന്ധമുണ്ട്. തിയേറ്ററുകളിൽ സിനിമ തുടങ്ങുന്നതിന് മുമ്പും, മധ്യത്തിലും കാണിക്കുന്ന മുന്നറിയിപ്പ് വീഡിയോയ്ക്ക് സമാനമായിരിക്കും ഒടിടികളിൽ കാണിക്കുന്ന പുകവലി വിരുദ്ധ വീഡിയോകളും എന്നാണ് സൂചന.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile