Happy Vijayadashami Wishes in Malayalam: വിജ്ഞാനത്തിന്റെ ആദ്യാക്ഷരം കുറിയ്ക്കുന്ന വിജയദശമി, പ്രിയപ്പെട്ടവർക്കും കുരുന്നുകൾക്കും ആശംസ നേരാം…
മഹിഷാസുരനെതിരെ ദുര്‍ഗ്ഗാദേവി നേടിയ വിജയമാണ് വിജയ ദശമി
പൂജവയ്പ്പും വിജയദശമിയും എല്ലാ ശുഭകാര്യങ്ങൾക്കുമുള്ള തുടക്കമായി കണക്കാക്കപ്പെടുന്നു
ഏവർക്കും വിജയ ദശമി ആശംസകള്‍ നേരാം...
Happy Vijayadashami Wishes: ഇന്ന് കേരളത്തിൽ വിജയദശമി. ഉത്തരേന്ത്യയിലുൾപ്പെടെ മറ്റ് സംസ്ഥാനങ്ങളിൽ ദസറയായാണ് ഈ ദിവസം ആചരിക്കുന്നത്. കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കുറിക്കുന്ന സുദിനമാണിത്. വിദ്യാർഥികൾ വിജയത്തിനും വിദ്യാരംഭത്തിനും വേണ്ടി സരസ്വതി ദേവിയുടെ അനുഗ്രഹം വാങ്ങുന്ന ദിനമാണിത്.
Surveyമഹിഷാസുരനെതിരെ ദുര്‍ഗ്ഗാദേവി നേടിയ വിജയമാണ് വിജയ ദശമി. ധൈര്യം, വിശ്വാസം, തിന്മയ്ക്ക് മേലുള്ള നന്മയുടെ വിജയം എന്നിവയാണ് ഈ ദിവസത്തിന്റെ പ്രത്യേകത. വിദ്യാരംഭം മാത്രമല്ല, തങ്ങളുടെ കർമ മേഖലയിൽ വിജയം കൈവരിക്കാൻ വിശ്വാസികൾ ദേവീ പൂജ നടത്തിവരുന്നു. പൂജവയ്പ്പും വിജയദശമിയും എല്ലാ ശുഭകാര്യങ്ങൾക്കുമുള്ള തുടക്കമായി കണക്കാക്കപ്പെടുന്നു.
ഈ പുണ്യ ദിവസത്തിൽ നിങ്ങളുടെ കുടുംബത്തിലെ കുരുന്നുകൾക്കും വിദ്യാർഥികൾക്കും ആശംസ അറിയിക്കാം.

Happy Vijayadashami Wishes, Images
തിന്മയുടെ മേല്‍ നന്മ നേടിയ വിജയം, ഏവർക്കും വിജയ ദശമി ആശംസകള്‍!
അറിവിന്റെ അക്ഷരലോകത്തേക്ക് ചുവടുവയ്ക്കുന്ന എല്ലാ കുരുന്നുകൾക്കും വിജയ ദശമി ആശംസകൾ നേരുന്നു…
എല്ലാവര്ക്കും ഐശ്വര്യത്തിന്റെയും നന്മയുടെയും അറിവിന്റെയും വിജയാശംസകൾ നേരുന്നു…
ധർമത്തിന്റെ വിജയ ദിനത്തിൽ നിങ്ങളുടെ ജീവിതത്തിലും പ്രകാശം പരക്കട്ടെ, വിജയദശമി ആശംസകൾ!
വിജയദശമി ആശംസകൾ! ഓം ഹരിശ്രീ ഗണപതായേ നമഃ അവിഘ്നമസ്തു.
നിങ്ങളുടെ ഭയങ്ങളെ അതിജീവിക്കാനും വെല്ലുവിളികളെ ധൈര്യത്തോടെയും നിശ്ചയദാർഢ്യത്തോടെയും നേരിടാനും ഇന്ന് തുടക്കമാകട്ടെ, വിജയദശമി ആശംസകൾ!

ഈ വിജയദശമി ദിനത്തില്‍ നിങ്ങളുടെ ഹൃദയവും നന്മയുടെ വെളിച്ചത്താൽ തിളങ്ങട്ടെ, ജീവിതം ശോഭനമാകട്ടെ. വിജയദശമി ആശംസകൾ!
വിജയദശമി ആശംസകൾ! ഇരുട്ടിനെ വെളിച്ചത്തിലൂടെ വിജയിക്കാൻ അറിവിനെ കൂടെ കൂട്ടാം. വിജയദശമി ആശംസകൾ
എല്ലാ ആരംഭവും ശുഭമാകട്ടെ. നിങ്ങൾക്കും കുടുംബത്തിനും വിജയദശമി ആശംസകൾ നേരുന്നു.
നിങ്ങളുടെ വഴിയിലെ പ്രതിസന്ധി നീങ്ങി, കൂടുതൽ വാതിലുകൾ തുറക്കട്ടെ, വിജയം നിശ്ചിതമാകട്ടെ. സ്നേഹം നിറഞ്ഞ വിജയദശമി ആശംസകൾ!
വിജയദശമി ആശംസകൾ! നവരാത്രിയുടെ വെളിച്ചം നിങ്ങളെ വിജയത്തിലേക്കും സന്തോഷത്തിലേക്കും നയിക്കട്ടെ.
ഇരുട്ടിന്റെ മേൽ വെളിച്ചവും തിന്മയുടെ മേൽ നന്മയും നേടിയ വിജയം, വിജയദശമി. എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും വിജയദശമി ആശംസകൾ നേരുന്നു.

വിജയദശമി ആശംസകൾ! ലോകം സമാധാനത്തിൽ ഉണരട്ടെ, സന്തോഷത്തോടെ ഉറങ്ങട്ടെ. ഓരോ തുടക്കവും വിജയത്തിൽ കലാശിക്കട്ടെ.
വിജയദശമി ആശംസകൾ! നിങ്ങളുടെ ഭയങ്ങളെ അതിജീവിക്കാനും വെല്ലുവിളികളെ നേരിടാനും ദുർഗാദേവി എല്ലാവിധ അനുഗ്രഹവും തരട്ടെ.
ജീവിതത്തിലെ എല്ലാ ദുഷിച്ച പ്രതിബന്ധങ്ങളും നീങ്ങട്ടെ. ഈ വിജയദശമി എല്ലാവിധ ഐശ്വര്യങ്ങൾക്കുമുള്ള ആരംഭമാകട്ടെ. വിജയദശമി ആശംസകൾ!

സമാധാനത്തിന്റെയും വിജയത്തിന്റെയും തുടക്കമാകട്ടെ ഈ പുണ്യദിവസം. ഏവർക്കും വിജയ ദശമി ആശംസകൾ നേരുന്നു
ALSO READ: Jio Super Plan: 200GB, Unlimited കോളിങ് 90 ദിവസത്തേക്ക്… എന്താ ഈ കേക്കണേ
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile