16 വയസ്സുകാരൻ ഭക്ഷണവും വെള്ളവും കഴിക്കാതെ പബ്‌ജിയിൽ മുഴുകി മരിച്ചു;റിപ്പോർട്ട്

HIGHLIGHTS

ആന്ധ്രാപ്രേദേശിലെ ഗോദാവരി എന്ന ജില്ലയിലുള്ള ഒരു 16 വയസ്സുകാരന്റെ വാർത്തയാണ്

ഈ 16 വയസ്സുള്ള ബാലൻ ദിവസ്സങ്ങളോളം ഭക്ഷണവും കഴിക്കാതെ വെള്ളവും കുടിക്കാതെ പബ്‌ജിയിൽ തന്നെ മുഴുകിയിരുന്നു എന്നാണ്

16 വയസ്സുകാരൻ ഭക്ഷണവും വെള്ളവും കഴിക്കാതെ പബ്‌ജിയിൽ മുഴുകി മരിച്ചു;റിപ്പോർട്ട്

ഇന്ന് ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ കളിക്കുന്ന ഗെയിമുകളിൽ ഒന്നാണ് പബ്‌ജി ഗെയിം .ഇതിലൂടെ നിരവധി ആളുകൾക്ക് പണവും പ്രശസ്തിയും നേടിയെടുക്കുവാനും കൂടാതെ നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെടുവാനും കാരണമായിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ .അടുത്തിടെയായി കേൾക്കുന്ന വാർത്തകളിൽ ഒന്നാണ് പബ്‌ജി മരണം .

Digit.in Survey
✅ Thank you for completing the survey!

എന്നാൽ ഇപ്പോൾ ഇതാ വീണ്ടും ഒരു മരണം കൂടി റിപ്പോർട് ചെയ്തിരിക്കുന്നു . ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ആന്ധ്രാപ്രേദേശിലെ ഗോദാവരി എന്ന ജില്ലയിലുള്ള ഒരു 16 വയസ്സുകാരന്റെ വാർത്തയാണ് .റിപ്പോർട്ടുകൾ പ്രകാരം ഈ 16 വയസ്സുള്ള ബാലൻ ദിവസ്സങ്ങളോളം ഭക്ഷണവും കഴിക്കാതെ വെള്ളവും കുടിക്കാതെ പബ്‌ജിയിൽ തന്നെ മുഴുകിയിരുന്നു എന്നാണ് .

കൊറോണ വയറസ്സിന്റെ പശ്ചാത്തലത്തിൽ സ്‌കൂളുകൾ ഇപ്പോൾ അടഞ്ഞിരിക്കുന്ന സാഹചര്യത്തിൽ വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് ഈ 16 വയസ്സുകാരൻ ദിവസ്സങ്ങളോളം പബ്‌ജി കളിക്കുകയായിരുന്നു  എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ .എന്നാൽ നിലവിൽ ഇതിന്റെ കൂടുതൽ വിശദീകരണങ്ങൾ ഒന്നും ഇത് വരെ ലഭ്യമായിട്ടില്ല .

Experienced Social Media And Content Marketing Specialist View Full Profile