സൗജന്യ വൈഫൈ സ്പോട്ടുകൾ എത്തുന്നു ;കേജരിവാളിന്റെ പദ്ധതികൾ
മാസം 15 ജിബിയുടെ ഡാറ്റയാണ് ഇത്തരത്തിൽ ലഭിക്കുന്നത്
ഡൽഹി :പുതിയ സൗജന്യ വൈഫൈ ഹോട്ട് സ്പോട്ട് കണക്ഷനുകളുമായി ഡൽഹി മിനിസ്റ്റർ അരവിന്ദ് കേജരിവാൾ എത്തുന്നു .പുതിയതായി 11000 പുതിയ വൈഫൈ ഹോട്ട് സ്പോട്ടുകളാണ് ഇത്തരത്തിൽ കൊണ്ടുവരാനാണ് ഉദ്ദേശം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .
Surveyകൂടാതെ എല്ലാ മാസവും 15 ജിബിയുടെ സൗജന്യ ഡാറ്റയും ഇത്തരത്തിൽ ഡൽഹിയിലെ ജനങ്ങൾക്ക് ലഭ്യമാകുന്നു .ബസ് സ്റ്റോപ്പുകൾ ,മാർക്കറ്റുകൾ ,റെസിഡൻഷ്യൽ ഏരിയകൾ എന്നിവിടങ്ങളിൽ എല്ലാം തന്നെ വൈഫൈ സ്പോട്ടുകൾ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത് .നിലവിൽ ഡൽഹിയിൽ 200 യൂണിറ്റ് വരെ ഇലട്രിസിറ്റി സൗജന്യമായാണ് സർക്കാർ നൽകുന്നത് .
200 യൂണിറ്റിന് മുകളിൽ ഉപയോഗിച്ചാൽ മാത്രമാണ് ബിൽ വരുകയുള്ളു .അത്തരത്തിൽ മറ്റൊരു സൗജന്യ പദ്ധതികൾ കൊണ്ടുവരുകയാണ് ആം ആദ്മി പാർട്ടിയുടെ നേതാവും നിലവിലെ ഡൽഹി ചീഫ് മിനിസ്റ്ററും ആയ അരവിന്ദ് കേജരിവാൾ .
Experienced Social Media And Content Marketing Specialist View Full Profile

