14 ആപ്പുകൾ ബ്ലോക്ക് ചെയ്ത് കേന്ദ്ര സർക്കാർ
നിരോധിച്ചത് ഭീകര പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന് ഉപയോഗിച്ച ആപ്പുകൾ
തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ച 14 ആപ്പുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ. ജമ്മു കശ്മീരിൽ ഭീകര പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനായി ഉപയോഗിച്ചതായി രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയ 14 മെസഞ്ചർ മൊബൈൽ ആപ്ലിക്കേഷനുകൾക്കെതിരെയാണ് നടപടി.
Surveyനിരോധിച്ചത് അണികളെ ബന്ധിപ്പിക്കുന്ന ആപ്പുകൾ
കശ്മീരിലെ ഭീകരവാദഗ്രൂപ്പുകൾ രാജ്യത്തെ അണികളുമായി ബന്ധപ്പെടാൻ ആശയവിനിമയം നടത്താൻ ഈ മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ചുവെന്നാണ് കേന്ദ്ര ഏജൻസികൾ കണ്ടെത്തിയത്. എന്നാൽ, ഈ ആപ്പുകളുടെ വിവരങ്ങൾ ശേഖരിക്കാൻ ഇതിന്റെ അധികൃതരുമായി ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പരാജയപ്പെട്ടുവെന്നും സർക്കാരിന്റെ അടുത്ത വൃത്തങ്ങൾ അറിയിച്ചു.
Centre blocks 14 apps in Jammu and Kashmir for spreading terror
Read @ANI Story | https://t.co/BB7n4Rf4hg#JammuAndKashmir #Governmentbansapp #terrorism #centre pic.twitter.com/NISUByBKqY
— ANI Digital (@ani_digital) May 1, 2023
ഭീകരവാദം; നിരോധിച്ച 14 ആപ്പുകൾ
Crypviser, Enigma,Mediafire, Briar, BChat, Nandbox, Conion, IMO, Element, Second line, Zangi, Threema, Safeswiss, Wickrme എന്നീ ആപ്പുകളെയാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായിട്ടുള്ള, അതുപോലെ ഇന്ത്യൻ നിയമങ്ങൾ പാലിക്കാത്തതുമായ ഈ ആപ്പുകളുടെ പട്ടിക തയ്യാറാക്കുകയും, ഈ ലിസ്റ്റ് കേന്ദ്ര മന്ത്രാലയത്തിന് നൽകുകയും ചെയ്തു. തുടർന്ന് 2000ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് സെക്ഷൻ 69 എ പ്രകാരം ഈ ആപ്പുകൾ ബ്ലോക്ക് ചെയ്‌തതായും ഉദ്യോഗസ്ഥ പ്രതിനിധികൾ അറിയിച്ചു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile